102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ

Spread the love

 

 

 

കരിപ്പൂർ (മലപ്പുറം) ∙ കടത്തിക്കൊണ്ടുവന്ന 102 പവനുമായി ഇരുപത്തിയേഴുകാരി; അതു തട്ടിയെടുക്കാൻ മറ്റൊരു സംഘം; ഇരുകൂട്ടരും പരസ്പരം ആക്രമിച്ചപ്പോൾ പൊലീസ് എത്തിയതോടെ കൂട്ട ഏറ്റുമുട്ടൽ; ഒടുവിൽ 4 പേർ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ നാലേമുക്കാലോടെയാണു നാടകീയ സംഭവങ്ങൾ. പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമിച്ച 4 പേർ കടന്നുകളഞ്ഞു.

 

 

 

എമർജൻസി ലാംപിൽ ഒളിപ്പിച്ച 816 ഗ്രാം സ്വർണവുമായി ബഹ്റൈനിൽനിന്നു ഷാർജ വഴി കോഴിക്കോട്ടു വിമാനമിറങ്ങിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെ പിടികൂടി കസ്റ്റംസിനു കൈമാറി. സ്വർണം കവരാനെത്തിയ കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ പി.പി.ബവിലേഷ് (40), പി.സായന്ത് (28) എന്നിവരെ അറസ്റ്റ് ചെയ്തു.

 

 

എമർജൻസി ലാംപിലെ ബാറ്ററി കെയ്സിനുള്ളിൽ 14 ചെറുഷീറ്റുകളായി അടുക്കിയ സ്വർണം കസ്റ്റംസ് ചെക്കിങ്ങിൽ കണ്ടെത്തിയിരുന്നില്ല. ഒരു കോടിയിലേറെ രൂപ വില കണക്കാക്കുന്ന സ്വർണം, കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അഭിരാമിക്കു കൈമാറിയതെന്നാണു വിവരം. അഭിരാമിയും ഹർഷലും വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ്, ബവിലേഷും സംഘവും ആക്രമിച്ചതും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതും.

 

 

ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസ് ഉടൻ ഇടപെട്ടു. തള്ളിമാറ്റി ഓടാൻ ശ്രമിച്ച സംഘാംഗങ്ങൾ, ഹോം ഗാർഡിന്റെ കയ്യിൽ കടിച്ചുപരുക്കേൽപിച്ചു. ഇതിനിടെ, പൊലീസുകാരെ കാറിടിപ്പിക്കാനും ശ്രമിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണ് ‘സ്വർണം പൊട്ടിക്കൽ’ സംഘത്തെ നേരിട്ടത്.

  • Related Posts

    സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

    Spread the love

    Spread the loveമലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.…

    കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ  

    Spread the love

    Spread the loveപുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *