സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ

കോവളം: പതിനാറുകാരിയെ സ്പായിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ എസ്.ഐ.ടിയുടെ പരിശോധന. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കളളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ(24) വീട്ടിലാണ് എസ്.ഐ.ടി പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിനെ നശിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.   കുട്ടിയുടെ പേരിലുളള 16…

വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

കൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു പിന്നാലെ ഡ്രൈവർ…

ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.   16…

ബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽ

നെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കടത്തുകേസിലെ മുഖ്യസൂത്രധാരൻ രണ്ടുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.       2024…

ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി

കൊച്ചി ∙ ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ ദേവതയുടേതാണെന്നും പൂജാകർമങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ യാതൊരുവിധ ഉടമസ്ഥാവകാശവും…

ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ

ബസ് സ്റ്റാൻഡിൽ വെച്ച് സഹായത്തിനായി ഫോൺ ചോദിച്ച ഒരു സ്ത്രീയോട് കാണിച്ച ചെറിയൊരു മര്യാദ ഒരു യുവാവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. മുഖം പോലും ഓർമയില്ലാത്ത സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടര വർഷത്തോളമാണ് നിർമാണത്തൊഴിലാളിയായ രാജേഷ് ജയിൽവാസം അനുഭവിച്ചത്. എന്നാൽ കൊല്ലപ്പെട്ടുവെന്ന്…

500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷം

കൊച്ചി ∙ ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ വർഷം ജനുവരി…

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

തിരുവനന്തപുരം: ∙ സംസ്ഥാന സര്‍ക്കാരിന്റെ 2027ലെ, നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന. ഒക്ടോബര്‍ 23ന് വില്‍പ്പന ആരംഭിച്ച് നവംബര്‍ 12വരെ ആകെ 1,72,836 കലണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 1,57,226 എണ്ണം നേരിട്ട് വിറ്റതാണ്. 15,610 എണ്ണം സൗജന്യമായി…

കുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ

കൊല്ലം∙ വിദേശത്ത് വച്ച് പുത്തൻതുറ സ്വദേശിയായ അഞ്ജുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദുവിനെ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് ത‍ടഞ്ഞുവച്ച്…

മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകന് ദാരുണാന്ത്യം

കട്ടപ്പന: കട്ടപ്പന കടമാക്കുഴിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു.   രാവിലെ ജോലിയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളില്‍ നിന്ന് ഇടിഞ്ഞ്…