# SPOT NEWS > Malayalam news breaking ## Posts - ['വാഴ വളരുന്നു...'; 150 കോടി കടന്ന് രണ്ടാം ഭാഗം; പിന്നാലെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ ദാസ്](https://thespotnews.co.in/?p=2055): തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് വാഴ 2. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിപിന്‍ ദാസ്.   വാഴയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യ ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാക്കി മാറ്റിയ സംഘത്തില്‍ നിന്നും മൂന്നാം ഭാഗവുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.   സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയത്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് എത്തുന്നത്.… - [ജീവനക്കാരന് വിവാഹദിവസം മെസ്സേജ്, ലജ്ജിക്കണമെന്ന് നെറ്റിസണ്‍സ്, ഒടുവില്‍ മാപ്പ് പറഞ്ഞ് കമ്പനി ഉടമ](https://thespotnews.co.in/?p=2052): ജീവനക്കാരൻ്റെ വിവാഹദിവസം അയാൾക്ക് ജോലി സംബന്ധമായ മെസ്സേജ് അയച്ച് അമേരിക്കൻ സ്റ്റാർട്ടപ്പ് ഉടമ. സംഭവം സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഏറ്റുവാങ്ങിയതോടെ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ്. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് അനലിറ്റിക്സ് കമ്പനിയായ ‘ട്രിപ്പിൾ വെയിൽ’ സഹസ്ഥാപകൻ എ.ജെ. ഓർബാക്കാണ് പോസ്റ്റ് ഷെയർ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൻ്റെ ജീവനക്കാരനുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ഓർബാക്ക് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. ‘എങ്ങനെ പോകുന്നു’ എന്നായിരുന്നു ഓർബാക്കിന്റെ ചോദ്യം. ‘കുഴപ്പമില്ല, ഇന്ന് രാവിലെയായിരുന്നു വിവാഹം. പക്ഷേ ഞാൻ ഇപ്പോൾ ഓൺലൈനിൽ ഉണ്ട്’ എന്ന് ജീവനക്കാരൻ മറുപടിയും നൽകി.   സ്വന്തം വിവാഹദിവസം പോലും ജോലിക്കാര്യത്തിൽ ശ്രദ്ധ ചെലുത്തിയ ജീവനക്കാരനെ പുകഴ്ത്തിക്കൊണ്ടാണ് ഓർബാക്ക് സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. എന്നാൽ, പോസ്റ്റ് വൈറലായതോടെ ഓർബാക്കിനെ നിരവധിപ്പേരാണ് വിമർശിച്ചത്. ഇതിൽ അഭിമാനിക്കതായി ഒന്നുമില്ല, ലജ്ജിക്കുകയാണ് വേണ്ടത്, ഇത് ടോക്സിക് തൊഴിൽ സംസ്കാരമാണ് തുടങ്ങിയ വിമർശനങ്ങളും ഉയർന്നു. ഇതോടെ വീണ്ടും ക്ഷമാപണവുമായി ഓർബാക്ക് പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു.  … - [വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി](https://thespotnews.co.in/?p=2048):     കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു.   പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ആഭരണം നഷ്ടപ്പെട്ട വൈത്തിരി സ്വദേശിനിയായ യുവതിയും ഭർത്താവും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇവരെ വിളിച്ചു വരുത്തി സ്ഥിരീകരിച്ച ശേഷം സ്വർണാഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു. - [‘ഉത്തരക്കടലാസ് വലിച്ചെറിയും; പരാതിപ്പെട്ടാൽ ആൺകുട്ടികളെ വിട്ട് മർദിക്കും’: അധ്യാപകനെതിരെ വിദ്യാർ‍ഥിനി](https://thespotnews.co.in/?p=2045): കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അധ്യാപകൻ ഡോ. എം.കെ. റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി വിദ്യാർഥികൾ. മുൻപും ഇയാൾക്കെതിരെ പരാതി നൽകിയെന്നും സസ്പെൻഷൻ ലഭിച്ചിരുന്നുവെന്നും അവസാന വർഷ വിദ്യാർഥി നയന നിഷികാന്ത് പറഞ്ഞു. നിറത്തിന്റേയും ശരീര പ്രകൃതിയുടേയും ജാതിയുടേയും പേരിൽ അധിക്ഷേപിക്കാറുണ്ട്. പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്റെ സുഹൃത്തുക്കളായിരിക്കും പരീക്ഷാ ചുമതലയുള്ളവരായി വരുന്നതെന്നും പരീക്ഷയ്ക്ക് തോൽപ്പിക്കാൻ സാധിക്കുമെന്നും റാം ഭീഷണിപ്പെടുത്താറുണ്ട്.   രക്ഷിതാക്കളോട് വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂർത്തിയാക്കില്ല എന്നു ഭീഷണിപ്പെടുത്തും. പല കുട്ടികളേയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പെൺകുട്ടികൾ റാമിനെതിരെ പരാതി നൽകിയപ്പോൾ ആൺകുട്ടികളെ വിട്ട് അടിപ്പിച്ചു. റാമിനെതിരെ വിദ്യാർഥികൾ കോളജ് ഡീനിന് ഒരു വർഷം മുൻപ് പരാതി നൽകിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കൾ യൂണിവേഴ്സിറ്റി അധികൃതർക്കും പരാതി നൽകി. അതിനെത്തുടർന്ന് രണ്ട് മാസം സസ്പെൻഡ് ചെയ്തു.   ഡോ. കെ.ടി. സംഗീതയെക്കുറിച്ച് മോശം അഭിപ്രായമില്ല. അവർ ജൂനിയർ അധ്യാപികയാണ്. റാഗിങ് നടക്കുന്നതായി അറിയില്ല.… - [പഴുതടച്ച സുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ](https://thespotnews.co.in/?p=2042): നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് തിരിച്ചെത്തിച്ച വോട്ടിങ് മെഷീനുകൾ കനത്ത സുരക്ഷയിലാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബുത്തുകളിൽ വോട്ടിങ് മെഷീനിലെ ബാലറ്റ്, കൺട്രോൾ, വിവിപാറ്റ് യൂണിറ്റുകൾ വേർപെടുത്തിയ ശേഷം പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ സീൽ ചെയ്താണ് അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചത്. തുടർന്ന് ഇവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ സ്ട്രോങ് റൂമുകളിലേക്ക് മെഷീനുകൾ മാറ്റി. നിശ്ചിത സ്ഥാനങ്ങളിൽ മെഷീനുകൾ സുരക്ഷിതമായി വെച്ച ശേഷം മുറികൾ പൂട്ടി സീൽ ചെയ്യുകയും മരപ്പലകൾ അടിച്ച് ഭദ്രമാക്കുകയും ചെയ്തു.   കൽപ്പറ്റ മണ്ഡലത്തിലെ ബൂത്തുകളിൽ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങൾ എസ്.കെ.എം.ജെ ഹൈസ്‍കൂളിൽ സജ്ജീകരിച്ച സ്ട്രോങ് റൂമിലും മാനന്തവാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സെന്റ് പാട്രിക്സ് ഹൈസ്‍കൂളിലെ സ്ട്രോങ് റൂമിലും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വോട്ടിങിന് ഉപയോഗിച്ച യന്ത്രങ്ങൾ സെന്റ് മേരീസ് കോളേജിലെ സ്ട്രോങ് റൂമിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പഴുതടച്ച സുരക്ഷാ… - [ചുരത്തിൽ വാഹനങ്ങൾ നിരതെറ്റിച്ചെത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു; ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്കും പരാതി നൽകാം](https://thespotnews.co.in/?p=2038):       ലക്കിടി: താമരശ്ശേരി ചുരത്തിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ ലൈനായി വാഹനങ്ങൾ കിടക്കുമ്പോൾ ചില വിരുതന്മാർ എതിർ ദിശയിൽ കൂടി മുൻപോട്ട് വരികയും വാഹനങ്ങളുമായി വരികയും എതിർ ദിശയിൽ നിന്നും വാഹനം വരുമ്പോൾ ഇടയ്ക്ക് കയറാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്ക് മുറുകാൻ കാരണമാകുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാ താമരശ്ശേരി ചുരത്തിൽ 8 -ാം വളവിനും 9 -ാം വളവിനും ഇടയിൽ വാഹനങ്ങൾ നിരയായി കിടക്കുമ്പോൾ ലക്കിടി ഭാഗത്ത് നിന്നും ചുരം ഇറങ്ങി ലൈൻ തെറ്റിച്ച് വന്ന വാഹനം KA 51 MK 2381 എന്ന നീല കാർ ലൈൻ തെറ്റിച്ച് റോങ്ങ് സൈഡിൽ കയറിവന്നത് മൂലം എതിർ ദിശയിൽ നിന്നും (അടിവാരത്തിൽ നിന്നും) വന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാതെ ഈ വാഹനം കുറേ പുറകോട്ട് എടുത്തതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഈ കാരനെതിരെ പരാതി ആർടിഒയ്ക്ക് നൽകിയിരുന്നു. ഈ കാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.   *ചുരത്തിൽ മാർഗ്ഗ ദിവസം… - [വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം](https://thespotnews.co.in/?p=2035): കൽപറ്റ: വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വയോധികയുടെ കാലിൽ കെഎസ്‌ആർടിസി ബസ് കയറി ഗുരുതര പരിക്കേൽക്കുകയും കാൽമുറിച്ചു മാറ്റേണ്ടി വരികയും ചെയ്‌തത്‌ ബസ് ജീവനക്കാർ വരുത്തിയ ഗുരുതര വീഴ്‌ചയെത്തുടർന്നെന്ന് കുടുംബം.   വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവിനാണ് വ്യാഴാഴ്‌ച വൈകീട്ട് ചിപ്പിലിത്തോട് വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങും മുൻപ് തന്നെ ഡ്രൈവർ ബസ് എടുത്തതാണ് അപകടകാരണമെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, ബസ് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ ജാനു കാൽതെറ്റി വീണതാകാമെന്നാണ് ഡ്രൈവറുടെ വാദം.   ഇക്കഴിഞ്ഞ വ്യാഴാഴ്‌ച വോട്ടെടുപ്പ് ദിനം വൈകിട്ട് അഞ്ച് മണിയോടെ അടിവാരത്തിനടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. വയനാട് വൈത്തിരി സ്വദേശിയായ ജാനു ഏറെക്കാലമായി ചിപ്പിലിത്തോട്ടെ മകളോടൊപ്പമാണ് താമസം. വൈത്തിരിയിൽ പോയി വോട്ട് ചെയ്ത് മടങ്ങിയത് ഇരിട്ടി നിലമ്പൂരിൽ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലാണ്.   ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിൽ നിർത്തേണ്ട ബസ് സ്റ്റോപ്പിൽ… - [പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേളകത്ത് വൈദികൻ അറസ്റ്റില്‍; പിടിയിലായത് ബത്തേരി സ്വദേശി](https://thespotnews.co.in/?p=2032): കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്ത് വിവാഹവാഗ്ദാനം നല്‍കി17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുല്‍ത്താന്‍ ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ അഖില്‍ ജോഷിയെയാണ് (33) അറസ്റ്റ് ചെയ്തത്. കേളകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇതിഹാസ് താഹയാണ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിലെ വിവിധ വകുപ്പുകളും ബിഎന്‍എസ് വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. - [പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി](https://thespotnews.co.in/?p=2029): തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു. ഈ പമ്പില്‍ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു. ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. - [മെഡി.കോളജ് മുൻ പ്രിൻസിപ്പലിന്റെ കാർ കത്തിനശിച്ച നിലയിൽ; മുൻ ജീവനക്കാരൻ തീയിട്ടു?](https://thespotnews.co.in/?p=2026): കോട്ടയം∙ മെഡിക്കൽ കോളജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. വീട്ടിലെ മുൻ ജീവനക്കാരൻ ശ്രീധരനെ (88) ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശ്രീധരൻ കാറിന് തീയിട്ടതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിനു സമീപത്താണ് ജയകുമാറിന്റെ വീട്.   ശ്രീധരനെ ഒരു മാസം മുൻപ് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. രാവിലെ ഏഴരയോടെ കാറിൽ പെട്രോൾ ഒഴിച്ചശേഷം തീയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് ജയകുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരുക്കില്ല. വീടിന്റെ ചില്ലുകൾ തകർന്നു. ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. - ['പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു, അയാള്‍ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തി'; 'രക്ഷാപ്രവര്‍ത്തക'ന്റെ പീഡനത്തെപ്പറ്റി യുവതി](https://thespotnews.co.in/?p=2022): ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ തനിക്ക് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ രാത്രി 12.45 ന് കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു വണ്ടി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭര്‍ത്താവാണ് വണ്ടി ഓടിച്ചിരുന്നത്. നേരിട്ട ദുരനുഭവത്തെപ്പറ്റി ഐടി ജീവനക്കാരിയായ യുവതി പറയുന്നത് ഇപ്രകാരമാണ്.   ‘കൈക്കും താടിയെല്ലിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന പെട്ടി ഓട്ടോയില്‍ ഉണ്ടായിരുന്നവരാണു രക്ഷയ്‌ക്കെത്തിയത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ പ്രതി കൂടെച്ചേര്‍ന്നു. ശ്വാസംമുട്ടലുണ്ടായതിനാല്‍ ഓട്ടോ വരെ നടന്നുപോകാന്‍ വയ്യാതെ ഞാന്‍ ഇരിക്കാന്‍ പോയപ്പോള്‍ ഇയാള്‍ എന്നെ ഉയര്‍ത്താനെന്ന മട്ടില്‍ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നു. പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു.   വാഹനത്തില്‍ കയറ്റുന്നതുവരെ ഇയാള്‍ അതിക്രമം നടത്തി. കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. പ്രതി പിന്തുടര്‍ന്ന് അവിടെയെത്തി ഭീഷണിപ്പെടുത്തി. എക്‌സ്‌റേ എടുക്കാനെത്തിയപ്പോള്‍ വനിതാ ഡോക്ടര്‍ ദേഹത്തെ പാടുകള്‍ ശ്രദ്ധിച്ചു. വിവരമറിഞ്ഞപ്പോള്‍, പൊലീസില്‍ പരാതിപ്പെടണമെന്നു ഡോക്ടര്‍… - [‘ലോൺ എടുത്തത് ആശുപത്രി ആവശ്യത്തിന്, തിരിച്ചടച്ചിരുന്നു, പക്ഷേ...; അധ്യാപികയ്ക്ക് അക്കാര്യം അറിയിക്കാമായിരുന്നു’](https://thespotnews.co.in/?p=2017): കണ്ണൂർ ∙ ഓൺലൈൻ ആപ് വഴിയെടുത്ത ലോൺ നിതിൻ തിരിച്ചടച്ചിരുന്നതായി അച്ഛൻ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. നിതിൻ പഠിച്ചിരുന്ന കണ്ണൂർ ഡെന്റൽ കോളജിലെ അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നു. നിതിന്റെ അമ്മ ആശുപത്രിയിൽ കിടന്നപ്പോഴാണ് ലോൺ എടുത്തത്. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും പിതാവ് പറഞ്ഞു.   ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം അവർ നിതിനെ അറിയിച്ചു. ഭീഷണി തുടർന്നതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി. ഓൺലൈൻ ലോൺ ആപ്പിൽനിന്നു നിതിൻരാജ് വായ്പയെടുത്തതായും തിരിച്ചടവു വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഭീഷണിപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് പറഞ്ഞു.   നിതിൻരാജിന്റെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. നിതിന്റെ അധ്യാപികമാരിലൊരാളെ ഏജന്റുമാർ ഫോൺ വിളിച്ച് ശല്യംചെയ്തിരുന്നു. അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.… - [പ്രിയഗായിക മടങ്ങി; അനുശോചിച്ച് ചലച്ചിത്ര മേഖല, അന്ത്യകർമങ്ങൾ വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ](https://thespotnews.co.in/?p=2014): മുംബൈ: സംഗീതാസ്വാദകരെ കണ്ണീരണിയിച്ചുകൊണ്ടാണ് ഞായറാഴ്ച ആശാ ഭോസ്‌ലെയുടെ മരണവാർത്ത എത്തിയത്. അവർ ചികിത്സയിലായിരുന്ന ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രതീത് സമ്ദാനിയാണ് വാർത്ത ആദ്യമറിയിച്ചത്. ‘‘ആശാ ഭോസ്‌ലെ അന്തരിച്ചുവെന്നത് ദുഃഖകരമായ വാർത്തയാണ്. ഒന്നിലധികം അവയവങ്ങളുടെ പരാജയം കാരണമാണ് അവർ മരിച്ചത്’’-അദ്ദേഹം പറഞ്ഞു.   പിന്നീട് അവിടെ എത്തിയ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ആശിഷ് ഷെലാറും ആശുപത്രിക്ക് പുറത്തെത്തി മരണവാർത്ത അറിയിച്ചു. തുടർന്ന്, ആശയുടെ മകൻ ആനന്ദ് വാർത്ത സ്ഥിരീകരിക്കുകയും അന്തിമോപചാരം അർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു. ‘‘എന്റെ അമ്മ ആശാ ഭോസ്‌ലെ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ അന്തിമോപചാരം അർപ്പിക്കാം. വൈകുന്നേരം നാലു മണിക്ക് ദാദറിലെ ശിവജി പാർക്കിൽ അന്ത്യകർമങ്ങൾ നടക്കും’’ -അദ്ദേഹം പറഞ്ഞു. പ്രിയഗായികയുടെ വിയോഗവാർത്തയറിഞ്ഞ് ബ്രീച്ച് കാൻഡി ആശുപത്രി പരിസരത്ത് ഒട്ടേറെപ്പേർ എത്തിയിരുന്നു.   പിന്നീട്, പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉൾപ്പെടെ… - [വീട്ടുജോലിക്കാരിക്ക് കൂളർ നൽകി കുടുംബത്തിന്റെ സർപ്രൈസ്; സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ച വീഡിയോ വൈറൽ ](https://thespotnews.co.in/?p=2011): ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീട്ടുജോലിക്കാരിയായ യുവതിക്ക് കുടുംബം സർപ്രൈസായി എയർ കൂളർ നൽകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനോടുള്ള യുവതിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 23 ലക്ഷത്തിലേറെ പേരാണ് കണ്ടത്.   ലൈഫ് ഓഫ് കൊക്കോ ആൻഡ് ചിക്കോ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വളർത്തുപട്ടികളുടെ വിശേഷങ്ങളാണ് ഈ അക്കൗണ്ടിലൂടെ പ്രധാനമായും പങ്കുവെക്കുന്നത്. ‘ഇവർ തീർച്ചയായും ഇത് അർഹിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘ഞങ്ങളുടെ പട്ടികളെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്ന ആൾ’ എന്നാണ് യുവതിയെ കുടുംബം വിശേഷിപ്പിക്കുന്നത്.   അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഒരു കാര്യമുണ്ട് എന്ന് പറഞ്ഞ് വീട്ടുടമയായ സ്ത്രീ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും വീട്ടിലെ മറ്റൊരിടത്ത് എത്തിയപ്പോഴായിരുന്നു സർപ്രൈസ്. എയർ കൂളറിന്റെ പെട്ടി കണ്ട് യുവതി ഇതെന്താണ് എന്ന് ചോദിച്ചു. തനിക്കായുള്ള എയർ കൂളറാണ് ഇതെന്ന് അറിഞ്ഞതോടെ നിറഞ്ഞ ചിരിയോടെ… - [ചോക്ലേറ്റിനെക്കാൾ അപകടം ബിസ്ക്കറ്റ്, പല്ലുകളുടെ സംരക്ഷണം മുഖ്യം](https://thespotnews.co.in/?p=2008): പല്ലുകൾ കേടാകുമെന്ന് ഭയന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകാത്തവരുണ്ട്. എന്നാൽ ചോക്ലേറ്റിനെക്കാൾ അപകടകാരിയായ ഒന്നിനെ പതിവായി നമ്മൾ കൂടെക്കൂട്ടാറുമുണ്ട്. പറഞ്ഞു വരുന്നത് ബിസ്ക്കറ്റുകളുടെ കാര്യമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ബിസിക്കറ്റ് വളരെ ഇഷ്ടത്തോടെ കഴിക്കാറുണ്ട്. എന്നാൽ അതിൽ ഒഴിഞ്ഞിരിക്കുന്ന അപകടം നമ്മൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്.   ബിസ്ക്കറ്റിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കാൻ കാരണമാകും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാവുകയും ചെയ്യും.   എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മൃദുവാണ്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.   പല്ലുകളുടെ സംരക്ഷണം   ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക.   ഭക്ഷണം കഴിച്ച ശേഷം വായ നന്നായി… - [‘ഒരുബില്യൺ ഡോളറും സുന്ദരിയേയും തരണം, ഇല്ലെങ്കിൽ..’; തുർക്കിക്ക് ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി](https://thespotnews.co.in/?p=2005): കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി.   ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ മുഹൂസി കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിങ്ങനെ- യുഗാണ്ടയുടെ അയൽരാജ്യമായ സൊമാലിയയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽനിന്ന് തുർക്കി നേട്ടമുണ്ടാക്കുന്നു. എന്നാൽ, ഏകദേശം രണ്ടുപതിറ്റാണ്ടായി ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങളിലൂടെ സൊമാലിയയിലെ അൽ ഷബാബ് എന്ന ഭീകരസംഘടനയ്‌ക്കെതിരേ പോരാടുന്നതിനുള്ള കനത്ത ഭാരം യുഗാണ്ടയ്ക്ക് പേറേണ്ടിവന്നിട്ടുണ്ട്. അതായത്, ആഫ്രിക്കൻ യൂണിയൻ ദൗത്യങ്ങൾക്ക് യുഗാണ്ട ദീർഘകാലം നൽകിയ സേവനങ്ങൾക്കുള്ള സുരക്ഷാലാഭവിഹിതം എന്ന നിലയ്ക്കാണ് മുഹൂസി പണം ആവശ്യപ്പെട്ടിരിക്കുന്നത്.   തന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപക്ഷം ഒരുമാസത്തിനകം നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുഹൂസി ഭീഷണി മുഴക്കിയിട്ടുണ്ട്. യുഗാണ്ടയുടെ… - [റോഡരികിലേക്ക് ഇറങ്ങി ലോറി, പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമത്തിനിടെ അപകടം; വയോധികന്‍ മരിച്ചു](https://thespotnews.co.in/?p=2001): കോഴിക്കോട് ∙ റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിലായിരുന്നു അപകടം.   ബാലുശ്ശേരിയിലെ ഒരു കൃഷി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വെള്ളി. ഈ സ്ഥാപനത്തില്‍ കൊക്കോ കയറ്റാന്‍ വന്ന ലോറി റോഡരികിലേക്ക് ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് കയറിട്ട് കെട്ടി പിക്കപ്പില്‍ ഉപയോഗിച്ച് വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് പുറകിലേക്ക് വരികയായിരുന്നു. ഈ സമയം ലോറിയുടെ മുന്നിലുണ്ടായിരുന്ന വെള്ളി രണ്ട് വാഹനങ്ങളുടെയും ഇടയില്‍പ്പെട്ടു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. - [കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത](https://thespotnews.co.in/?p=1998): കോഴിക്കോട്∙ അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് (മെക്സിക്കൻ സമയം പകൽ 11) ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.   ‌മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തിരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. 15 വർഷത്തോളമായി വിദേശത്തു ജോലി ചെയ്യുന്ന വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.   വിൻഷാറിനെ കാണാതായതു സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ,… - [ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍](https://thespotnews.co.in/?p=1992): ന്യൂഡല്‍ഹി ∙ മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തിയതായി‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫ്ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യും. കൊമേര്‍ഷ്യല്‍ വിമാനസര്‍വീസ് ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലെത്തണമെങ്കില്‍ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം.   ∙ ഇന്നത്തെ (ഞായറാഴ്ച) സര്‍വീസുകള്‍   എയര്‍ ഇന്ത്യ/എയര്‍ ഇന്ത്യ എക്സ്പ്രസ്   എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഗൾഫ് മേഖലയെ‌ ബന്ധിപ്പിച്ച് മാര്‍ച്ച് എട്ടിന് (ഞായറായഴ്ച) 58 സർവീസുകൾ നടത്തും. സൗദി, ഒമാൻ വ്യോമപാത തുറന്നതിനാൽ ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.   24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്നുണ്ടാവുക. ഇതിനു പുറമേ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺ–ഷെഡ്യൂൾഡ് സർവീസുകളുമുണ്ടാകും.   ∙ എയര്‍ ഇന്ത്യ എക്സ്പ്രസ് (കേരള സര്‍വീസുകള്‍)… - [കെ ഫോൺ: സ്വപ്‌നപദ്ധതിയെ സംസ്ഥാന സർക്കാരിനും വേണ്ട, കോടികളുടെ 'ഹോട്‍സ്പോട്ട്' കരാറിൽ കടുംവെട്ട്](https://thespotnews.co.in/?p=1989): തിരുവനന്തപുരം • സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി. 2,023 ഹോട്സ്പോട്ടുകളുടെ കരാർ 5 വർഷത്തേക്ക് 41.97 കോടി രൂപയ്ക്കു ബിഎസ്എൻഎലിനു നൽകി.   2,000 ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നതിന് ഓപ്പൺ ടെൻഡർ വിളിക്കാനും തീരുമാനിച്ചു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കെ ഫോണിനെ സർക്കാർ തന്നെ വിശ്വസിക്കുന്നില്ലെന്നതിനു തെളിവാണ് ഈ നീക്കം.   ആരംഭിക്കാനിരിക്കുന്നത് ഉൾപ്പെടെ 4,023 ഹോട്സ്പോട്ടുകൾക്കായി 133 കോടി രൂപയുടെ പദ്ധതി നിർദേശം കെ ഫോൺ 2 വർഷം മുൻപു തന്നെ ഐടി മിഷനു സമർപ്പിച്ചിരുന്നു. ഐടി മിഷൻ നൽകിയ ശുപാർശ സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും നടപ്പാക്കാൻ നടപടിയെടുത്തില്ല. 2018ൽ പബ്ലിക് വൈഫൈയുടെ സിസ്‌റ്റം ഇന്റഗ്രേറ്ററായി 5 വർഷത്തേക്കു ചുമതലപ്പെടുത്തിയിരുന്ന ബിഎസ്എൻഎലിന്റെ കാലാവധി 2023ൽ അവസാനിച്ചശേഷം 6… - [അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു](https://thespotnews.co.in/?p=1986): കാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.   പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി മാതാവിനോടൊപ്പം കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഷ‌ക്കീറിന് വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.   അപകടത്തിന് ഇടയാക്കിയ കാറിൽ തന്നെ ഷക്കീറിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആർസി സ്കൂളിലെ വിദ്യാർഥിയാണ്. ഷാമിൽ, ഷാഹിൽ എന്നിവരാണ് സഹോദരങ്ങൾ.     - [9–ാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് 8–ാം ക്ലാസിലെ ചോദ്യക്കടലാസ്; അന്വേഷണം](https://thespotnews.co.in/?p=1983): കണ്ണൂർ ∙ ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നൽകിയത്. ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.   കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.   ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. - [മത്തി, അയല, ചൂര..; ജയിലിൽ ഇനി മത്സ്യഫെഡിന്റെ മീൻ](https://thespotnews.co.in/?p=1980): കണ്ണൂർ ∙ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും ഏപ്രിൽ ഒന്നുമുതൽ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാൻ ജയിൽ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ 2 ദിവസം മത്സ്യവിഭവമുണ്ട്. പ്രാദേശികമായാണ് ഇപ്പോൾ മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളിൽ മത്സ്യം കിട്ടാറില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങൾ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും.   25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിനു നൽകിയതിൽ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കി ജയിലിലെത്തിക്കും. ജയിൽ കൗണ്ടറിലേക്കു മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകും. പൊതുജനത്തിന് ഇവ വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിനു വരുമാനം വർധിപ്പിക്കാനാകുമെന്ന് എംഡി ഡോ. പി.സഹദേവൻ പറഞ്ഞു. - [രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്](https://thespotnews.co.in/?p=1977): ബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.   തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസിന് മനസ്സിലായി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.   കൊലപാതകം നടത്തിയതിന് ശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോ‍ഡ്ജിൽ വച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ ടിവി വാങ്ങാനായി 60,000… - [പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള](https://thespotnews.co.in/?p=1973):     കോഴിക്കോട്: സംസ്ഥാനത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.   ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജവിതരണ ശൃംഖലയിലെ തടസവും കപ്പല്‍ സര്‍വീസുകളുടെ കുറവുമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. - [പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള](https://thespotnews.co.in/?p=1969): കോഴിക്കോട്: സംസ്ഥാനത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.   ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജവിതരണ ശൃംഖലയിലെ തടസവും കപ്പല്‍ സര്‍വീസുകളുടെ കുറവുമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. - [മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം](https://thespotnews.co.in/?p=1966):     മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.   കോഴിക്കോട് റോഡിലെ കെട്ടിടങ്ങൾക്കും മാനന്തവാടി പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനങ്ങൾക്കും ഇടയിലുള്ള ഭാഗത്താണ് ഈ മാലിന്യശേഖരമുള്ളത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇതിനുപുറമെ, കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലവും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് കടുത്ത ദുർഗന്ധത്തിനും ഈച്ചയും കൊതുകും പെരുകുന്നതിനും കാരണമാകുന്നു.   മാലിന്യപ്രശ്നം പലതവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും താലൂക്ക് സഭയിൽ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലും അധികൃതർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി… - [നഴ്സുമാർക്ക് അടിസ്ഥാനശമ്പളം 25,450 മുതൽ 28,000വരെ; സർക്കാർ വിജ്‌ഞാപനമിറക്കി](https://thespotnews.co.in/?p=1962):   തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.   തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. റിപ്പോര്‍ട്ടര്‍ ടി വി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലൈവത്തോണ്‍ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു.   പ്രതിഷേധത്തിന് പിന്നാലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിൽ വെച്ചായിരുന്നു ചെയര്‍മാന്‍ ശമ്പള വര്‍ധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാര്‍ എന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി… - [മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ](https://thespotnews.co.in/?p=1959):   തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.   എജി പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിൻ്റെ വിവരങ്ങൾ പുറത്തായത്. മന്ത്രിയെന്ന നിലയിൽ ശമ്പളം വാങ്ങുമ്പോൾ എംപി പെൻഷനിൽ കുറവ് വരുത്തേണ്ടതുണ്ടെന്നാണ് ചട്ടം. എന്നാൽ, എം.ബി രാജേഷും കടന്നപള്ളി രാമചന്ദ്രനും ഈ പെൻഷൻ തുക കുറച്ചിരുന്നില്ല. പലർക്കും ആനുകൂല്യങ്ങൾ നൽകാനാകാതെ സർക്കാർ കനത്ത സാമ്പത്തികബാധ്യതകളിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് മന്ത്രിമാരും അധികമായി കൈപ്പറ്റിയെ പണം തിരികെ നൽകണമെന്നും റിപ്പോർട്ടിലുണ്ട്. *മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ* തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട്… - [ഭൂട്ടാൻ‍ വാഹനക്കടത്ത്: നിർണായക അറസ്റ്റുകളുമായി കസ്റ്റംസ്, മുഖ്യസൂത്രധാരൻ പിടിയിൽ](https://thespotnews.co.in/?p=1955): കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ‘ഓപ്പറേഷൻ നുമ്ഖോറി’ൽ നിർണായക അറസ്റ്റുകളുമായി കസ്റ്റംസ്. വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നിൽ സീനിയർ എൻജിനീയറാണ് ബിശ്വദീപ് ദാസ്. കഴിഞ്ഞ മാസം 22ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇയാളെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. അസമിലെ ബോങ്യാഗോവോണിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ദീപക് പഠോവരി ഉള്‍‍പ്പെടെ 4 പേരെയും കൊച്ചി കസ്റ്റംസ് ഷില്ലോങ് കസ്റ്റംസിന്റെയും ശശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തു.   കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷൻ നുമ്ഖോറിന് തുടക്കം കുറിച്ചത്. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളും മറ്റും അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ നടത്തി വിവിധ സംസ്ഥാനങ്ങളിൽ വിൽക്കുന്ന സംഭവമാണ് കസ്റ്റംസ് അന്വേഷിച്ചത്. കേരളത്തിൽ മാത്രം 200ഓളം വാഹനങ്ങൾ ഇത്തരത്തിൽ എത്തിയിട്ടുണ്ടെന്നാണ്… - [കൊലക്കേസ് പ്രതി കുളിക്കടവിൽ സ്ത്രീയെ ആക്രമിച്ചു; ആറ്റിലൂടെ നീന്തിയെത്തി മർദിച്ചു, മുക്കി കൊല്ലാൻ ശ്രമം](https://thespotnews.co.in/?p=1951): മാന്നാർ (ആലപ്പുഴ)∙ കുളിക്കടവിൽ നീന്തിയെത്തിയ കൊലക്കേസ് പ്രതി സ്ത്രീയെ ആക്രമിച്ചു. സ്ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി, കടവിലേക്കു മറ്റൊരാൾ വരുന്നതു കണ്ട് ആറ്റിൽ ചാടി തിരികെ നീന്തി രക്ഷപ്പെട്ടു. പരുമല കോട്ടയ്ക്കമാലി സബീറിനെതിരെ (45) പൊലീസ് കേസെടുത്തു.   ഇന്നലെ ഉച്ചയോടെ വീടിനു സമീപത്തെ കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തിയ പ്രതി തുണികൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ക്രൂരമായി പലതവണ മർദിക്കുകയും ചെയ്തു.   മറ്റൊരു സ്ത്രീ കുളിക്കടവിലേക്ക് വരുന്നതു കണ്ട പ്രതി ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.   ആറിന്റെ അക്കരെയാണ് പ്രതി സബീറിന്റെ വീട്. കൊലക്കേസ് ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട സബീർ അടുത്തയിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. രണ്ടു മൂന്നു ദിവസമായി പ്രതി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നു സ്ത്രീ മൊഴി നൽകി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും,… - [എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ 2 മണിക്കൂറോളം ശ്രമം; ‘നമ്പർ ലഭിച്ചത് പഹൽഗാമിൽ അറസ്റ്റ്](https://thespotnews.co.in/?p=1947): പാലക്കാട് ∙ കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം. തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് എംഎൽഎയുടെ നമ്പറിലേക്ക് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണെന്നു പറഞ്ഞു ഫോൺ വന്നത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണു നമ്പർ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്.   അൽപനേരം കഴിഞ്ഞ്, തിരുവനന്തപുരം സൈബർ സെൽ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്ഐ സുരേഷ് കുമാർ എന്ന പേരിൽ മറ്റൊരാൾ വിളിച്ച് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎൽഎയുടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മലയാളത്തിലാണു സംസാരിച്ചത്. തുടർന്ന് കോൾ കട്ട് ചെയ്ത തട്ടിപ്പുകാർ അൽപനേരം കഴിഞ്ഞ് പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തി എംഎൽഎയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങൾക്കു മറുപടി നൽകാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിൽ കയറിയ എംഎൽഎ ആധാർ കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പുകാർ ചോദിച്ച വിവരങ്ങൾ… - [താടിയും മീശയും വടിച്ച് രൂപമാറ്റം, ഫുള്‍ടൈം മാസ്‌ക്, പുറത്തിറങ്ങാത്തത് സംശയം വര്‍ധിപ്പിച്ചു; സിറിയക്കിനെ കുടുക്കിയത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത](https://thespotnews.co.in/?p=1944): കൊച്ചി: അങ്കമാലി മോണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്‌റ്റേയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രി ഹോംസ്‌റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ ഇയാള്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ട് വന്നതാകാമെന്ന ഹോംസ്‌റ്റേ ഉടമയുടെ ഭയമാണ് സിറിയക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്.   അതിനിടെ, സിറിയക്കിന്റെ ബന്ധുവിന് വാഗമണ്ണില്‍ റിസോര്‍ട്ട് ഉണ്ടെന്ന് അറിഞ്ഞു. ഈ റിസോര്‍ട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ സിറിയക്കിന്റെ ചിത്രം കണ്ടു. ആ ചിത്രത്തിന് ഹോംസ്‌റ്റേയില്‍ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഹോംസ്‌റ്റേ ഉടമ വാഗമണ്‍ സിഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മഫ്തിയില്‍ ഹോംസ്‌റ്റേയില്‍ എത്തി. പൊലീസാണ് എത്തിയതെന്ന് മനസിലാക്കിയ പ്രതി ഇവരെ… - [പാചകവാതക വില കൂട്ടി](https://thespotnews.co.in/?p=1941): ന്യൂഡൽഹി ∙ ഗാർഹികാവശ്യത്തിനുള്ള (14.2 കിലോഗ്രാം) പാചകവാതക സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. 853 രൂപയായിരുന്നു പഴയ വില. ഇന്നു മുതൽ 913 രൂപയാണ് ഒരു സിലിണ്ടറിനു നൽകേണ്ടി വരിക. രാജ്യാന്തര വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇറാൻ– യുഎസ് യുദ്ധം നീളുമെന്ന ആശങ്ക കാരണമാണിത്. 11% വരെ വില ഉയർന്നു, ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.   അതിനിടെ, പശ്ചിമേഷ്യയിൽ സംഘർ‍ഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. - [വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യയ്ക്ക് 240 കോടി നൽകാൻ നീക്കം](https://thespotnews.co.in/?p=1937): ചെന്നൈ ∙ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു. സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോർട്ടുകൾ.   ഇതിനിടെ, ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ വിജയ് നടി തൃഷയ്ക്കൊപ്പം പങ്കെടുത്തതു ചർച്ചയായി. ഇവരുമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്.   വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌‍യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും എന്നാൽ വീണ്ടും അത് തുടരുകയായിരുന്നുവെന്നും ആരോപിക്കുന്നു. - [യുഎഇയിലെ പ്രവാസികള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ ഇന്ത്യൻ എംബസി; 'അധികൃതരുടെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണം](https://thespotnews.co.in/?p=1935): യുഎഇയിലെ പ്രവാസികള്‍ക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച്‌ ഇന്ത്യൻ എംബസി. യുഎഇയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാഗ്രത നിർദേശം.   പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് എംബസി അറിയിക്കുന്നത്. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ കർശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.   നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണം. സാധാരണ വിമാന സർവീസുകള്‍ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, യുഎഇ അധികൃതരുടെ അനുമതിയോടെ ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പരിമിതമായ തോതില്‍ പ്രത്യേക സർവീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്താം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോണ്‍സുലേറ്റും സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ട്, വിസ, മറ്റ് കോണ്‍സുലർ സേവനങ്ങള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ വലിയ… - [നെയ്യ് ചോറ്, ബിരിയാണി, പൊറോട്ട....; വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു](https://thespotnews.co.in/?p=1932): തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും വെജിൽ ലഭിക്കുക ഇവയാണ്.   ∙നെയ്യ് ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്സ്ഡ് തോരൻ, ഫ്രൂട്ട് ട്രൈഫുൽ   ∙മട്ടയരി ചോറ്, 2 ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ   ∙വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം   നോൺ വെജിൽ നെയ്യ് ചോറിനൊപ്പം വറുത്തരച്ച ചിക്കൻകറിയും മട്ടയരി ചോറിനൊപ്പം മലബാർ ചിക്കൻ കറിയും വെജ് ബിരിയാണിയ്ക്കു പകരം ചിക്കൻ ബിരിയാണിയും ലഭിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ മട്ടയരി ചോറിനൊപ്പം മീൻകറിയും ലഭിക്കുമെന്നു കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സിഎഎഫ്എസ്) അധികൃതർ പറഞ്ഞു.   പ്രഭാത ഭക്ഷണത്തിൽ വെജിറ്റേറിയനിൽ   ∙ഇഡലി, വട, സാമ്പാർ, ഉണ്ണിയപ്പം   ∙ഇടിയപ്പം,… - [താമരശ്ശേരി ചുരത്തിൽ വാഹനാപകടം :ഒരാൾ മരിച്ചു](https://thespotnews.co.in/?p=1929): താമരശ്ശേരി ചുരത്തിൽ  കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി സ്വദേശി കുമാരനാണ് മരിച്ചത്.   അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. - [പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ](https://thespotnews.co.in/?p=1926): ഇൻഡോർ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജാമ്യത്തിലിറങ്ങിയത്.   സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരതിനെ പ്രകോപനമൊന്നുമില്ലാതെ വടികൊണ്ട് ആക്രമിക്കുകയും നിലത്ത് വീണശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുഡ്ഡ ഭരതിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നത് കണ്ടത്.ഉടൻ തന്നെ ഗ്രാമവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. - ['ആദ്യം വിവാഹ മോചനം നേടൂ, എന്നിട്ട് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കൂ'; വിജയ്‌ക്കെതിരെ തമിഴ് നിര്‍മാതാവ്](https://thespotnews.co.in/?p=1922): വിജയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തമിഴ് നിര്‍മാതാവ് ജി ധനഞ്ജയന്‍. പ്രശസ്തിയും അധികാരവുമുള്ളവര്‍ എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കേണ്ടവരാണെന്നാണ് ധനഞ്ജയന്‍ പറയുന്നത്. സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്‌യുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം.   ‘അധികാരത്തിനും പ്രശസ്തിയ്ക്കുമൊപ്പം ഉത്തരവാദിത്തവും വര്‍ധിക്കുന്നു- സ്‌പൈഡര്‍മാന്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗാണ്. വലിയ പ്രശസ്തരായ വ്യക്തികള്‍ക്ക് എങ്ങനെയാണ് സത്യസന്ധവും ആദരണീയവുമായ ജീവിതം നയിക്കേണ്ടതെന്ന് സാധാരണക്കാര്‍ക്ക് മാതൃകയാകാനുള്ള ഉത്തരവാദിത്തവുമുണ്ട്. അത് അവഗണിക്കപ്പെടുമ്പോള്‍ അവരോടുള്ള എല്ലാവരുടേയും ബഹുമാനവും നഷ്ടമാകുന്നു” എന്നാണ് ധനഞ്ജയന്‍ കുറിക്കുന്നു.   മറുപടിയുമായി ബീന ആന്റണി ”എല്ലാവര്‍ക്കും കുടുംബമാണ് ആദ്യം. കുടുംബത്തെ അവഗണിക്കുകയും മാനസികമായും വൈകാരികവുമായി മോശമായി പെരുമാറുമ്പോള്‍, അവരോടുള്ള സ്‌നേഹവും ബഹുമാനവും നഷ്ടമാകും. അത്തരം പ്രവര്‍ത്തികള്‍ ന്യായീകരിക്കാനോ സ്വാഭാവികമായി കാണാനോ യാതൊരു കാരണവശാലും സാധിക്കില്ല” എന്നും നിര്‍മാതാവ് കുറിക്കുന്നു. ‘ഒരു കുടുംബസ്ഥന്‍ എന്ന നിലയില്‍ ചില നായക നടന്മാര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ തങ്ങളുടെ ലക്ഷണക്കണക്കിന് ആരാധകര്‍ക്ക് മോശം മാതൃക കാണിച്ചു കൊടുക്കുന്നതില്‍… - [പേര്യ എടലക്കുനിയിൽ കാട്ട്പോത്തിൻ കൂട്ടം കൃഷി പൂർണമായി നശിപ്പിച്ചു](https://thespotnews.co.in/?p=1919):   പേര്യ വില്ലേജിൽ കാട്ടിയുടെ ശല്യം രൂക്ഷമാവുന്നു. ഇന്ന് പുലർച്ചെ എടലക്കുനി സനൂപിൻറെ മുന്നൂറോളം ചുവട് പയറാണ് പൂർണ്ണമായും കാട്ട് പോത്തിൻ കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി വൈകിയും കാട്ടിയെ തുരത്തിയ ശേഷം. രാവിലെ പയർ പറിക്കാൻ പോയപ്പോളാണ് 400 ചുവട് പയർ കൃഷി മുഴുവനും നശിപ്പിച്ച നിലയിൽ കണ്ടത് പാട്ടത്തിനെടുത്ത വയലിലെ കൃഷിയാണ് കാട്ടിയുടെ വിളയാട്ടത്തിൽ പൂർണമായി നശിച്ചത്. പേര്യ വില്ലേജിലെ പല ഭാഗങ്ങളിലും സ്കൂളിന് പരിസരത്തും കാട്ടിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.ബന്ധപ്പെട്ടവർ ഉടൻതന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കർഷക സംഘം പേര്യ വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു - [മണിയുടെ ആഗ്രഹം പോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി: ആ സന്തോഷ വാർത്ത പങ്കുവച്ച് നടന്റെ സഹോദരൻ](https://thespotnews.co.in/?p=1916): മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്ത വിങ്ങലാണ് കലാഭവൻ മണിയു‌ടെ വിടവാങ്ങൽ. മണി പോയതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരുപാട് ആളുകൾ അന്വേഷിച്ചെങ്കിലും മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു കഴിയുകയായിരുന്നു അവർ. ഇപ്പോഴിതാ ആ കുടുംബത്തിൽ നിന്നൊരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് മണിയുടെ സഹോദരനായ ഡോ. ആർഎൽവി രാമകൃഷ്ണൻ. അച്ഛന്റെ ആഗ്രഹപ്രകാരം മകൾ ശ്രീലക്ഷ്മി എന്ന പാപ്പ ഡോക്ടർ ആയിരിക്കുന്നു. മണി ഓർമയായിട്ട് പത്ത് വർഷം പിന്നിടുമ്പോഴാണ് ഈ സന്തോഷ വാർത്ത എത്തുന്നത്.   ‘‘ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടർ ആയി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചടത്തോളം എനിക്കും വളർന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടൻ ഒരുക്കിയിരുന്നു. ഡോക്ടറേറ്റ് കിട്ടി, കലാമണ്ഡലത്തിൽ അസി. പ്രഫസറായി ജോലി ലഭിച്ചു. ഇതൊക്കെ അദ്ദേഹത്തിനെ, അദ്ദേഹത്തിന്റെ ചിന്തകളെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഒട്ടും പതറാതെ മുന്നോട്ടു പോയതു കൊണ്ടാണ്. ഇടയ്ക്ക് എവിടെയൊക്കെയോ… - [താളുരിലെ അതിർത്തി പ്രശ്നം : ബോർഡ് സ്ഥാപിക്കുന്നതുമായി കേരള -തമിഴ് നാട് ഉദ്യോഗസ്ഥരുമായി തർക്കം](https://thespotnews.co.in/?p=1913):   തമിഴ് നാട്,-കേരള ബോർഡർ പ്രദേശമായ നീലഗിരിയിലെ താളുരിൽ അതിർത്തി തർക്കം. താളൂർ അതിർത്തിയിൽ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കം ആണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന 2 ബോർഡുകൾ കേരളത്തിൽ പഞ്ചായത്ത് ബസ്റ്റാൻ്റ് നിർമ്മിക്കാനുദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും നിലഗിരി തമിഴ്നാട് എംഎൽഎമാരുടെ നേതൃത്വത്തിലും കളക്ടർമാരുടെ നേതൃത്വത്തിലും പലതവണ ചർച്ചകളും നടന്നു എന്നാൽ നടപടി ഉണ്ടായില്ല. എന്നാൽ പുതിയതായി പണികഴിച്ച സുൽത്താൻ ബത്തേരി താളുർ റോഡിലേക്ക് സ്വഗതം ചെയ്തുകൊണ്ടുളള ബോർഡ് കേരള സർക്കാർ ഇന്ന് അതിർത്തിയിൽ സ്ഥാപിച്ചു. ഇത് മാറ്റണമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത് - [പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ](https://thespotnews.co.in/?p=1910):     കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.   വൻ തുക ചിലവഴിച്ച് മികച്ച ലാഭം പ്രതീക്ഷിച്ചു കൃഷിയിറക്കിയ കർഷകർക്ക് നിലവിലെ വില വിളവെടുപ്പിന് പോലും തികയാത്ത അവസ്ഥയാണ്. വിപണിയിലെ ഈ വിലത്തകർച്ച കാരണം പലയിടങ്ങളിലും വിളവെടുപ്പ് പോലും നടന്നിട്ടില്ല. കൂടാതെ, വിളവെടുത്ത പാവയ്ക്ക തരംതിരിച്ചാണ് വ്യാപാരികൾ വാങ്ങുന്നത്. രണ്ടാം തരം എന്ന് കണക്കാക്കുന്ന കായകൾക്ക് കിലോയ്ക്ക് ആറ് രൂപ മാത്രമാണ് വില നൽകുന്നത്. അതീവ ശ്രദ്ധയോടെയും ചിലവേറിയതുമായ കൃഷിരീതികൾ അവലംബിച്ച കർഷകർക്ക് ഈ വില വലിയ തിരിച്ചടിയാണ്.   കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മികച്ച വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണത്തെ ഈ തകർച്ച. കൃഷിയിറക്കാനായി ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ… - [എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു](https://thespotnews.co.in/?p=1907):     വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. - [ജസ്‍ലിയയുടെ മരണം: പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ](https://thespotnews.co.in/?p=1904): വാഗമൺ ∙ വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ‍ഡോ. സിറിയക് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് ‍ഡോ. സിറിയക്കിനെ പൊലീസ് പിടികൂടിയത്. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. റിസോർട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത സിറിയക്കിനെ ഉടൻ അങ്കമാലി പൊലീസിനു കൈമാറും.   അപകടം നടന്ന് ഏഴാം ദിവസമാണ് സിറിയക് പിടിയിലാവുന്നത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ജോർജനെ അറസ്റ്റ് ചെയ്തത്. അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.   ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു. പാർട്‍ടൈം ജോലി… - [ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി'; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി](https://thespotnews.co.in/?p=1900):   തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഷീബ പ്രമോദ് മൂന്നു മാസമാണ് വേദന അനുഭവിച്ചത്. ഡിസംബര്‍ മൂന്നിനാണ് മേനംകുളം സ്വദേശിനി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികില്‍സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് അവിടെ നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു. ഇതോടെയാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിക്കുകയും മറ്റു ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ സംഭവിച്ചതാകാമെന്ന് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌കാനിങ്… - [മകനെ ഒളിവിൽ പോകാൻ സഹായിച്ചു; ജസ്‍ലിയയുടെ മരണത്തിൽ പ്രതി സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ](https://thespotnews.co.in/?p=1896): കൊച്ചി∙ വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ‍ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിൽ കഴിയുന്ന സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും. അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.   ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു. പാർട്‍ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്കു നടന്നു പോവുകയായിരുന്ന ജസ്‍ലിയയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്‍ലിയ ഈ മാസം മൂന്നിന് മരണത്തിനു കീഴടങ്ങി. ജസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.   അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു… - [വയനാട്ടിലെത്താന്‍ പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത; പാറ തുരക്കല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും](https://thespotnews.co.in/?p=1893): തിരുവമ്പാടി: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് വെള്ളിയാഴ്ച തുടക്കംകുറിക്കും. തിരുവമ്പാടി മറിപ്പുഴയില്‍ പദ്ധതിപ്രദേശത്ത് രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.   കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്.   ഏകദേശം 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയില്‍ മുതല്‍ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റര്‍ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്… - [സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ](https://thespotnews.co.in/?p=1889): ന്യൂഡല്‍ഹി∙ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്‌ നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ‌ സര്‍വീസ് നടത്തും.   ∙ ഇന്‍ഡിഗോ: ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ‌ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.   ∙ സ്പൈസ്ജെറ്റ്: ഇന്ന് 14 സർവീസ് നടത്തും. ഇതിൽ 13 സർവീസുകളും ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും.   ∙ എമിറേറ്റ്സ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക്… - [ഉല്‍സവത്തിനിടെ മര്‍ദനം; തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരന്‍ മരിച്ചു](https://thespotnews.co.in/?p=1885): കൊല്ലം∙ ശക്തികുളങ്ങര മരുത്തടി ക്ഷേത്രോല്‍സവത്തിനിടെ മര്‍ദനമേറ്റ പതിനെട്ടുകാരന്‍ മരിച്ചു. കുന്നത്തൂര്‍ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.   ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ചു മൃതപ്രായനാക്കിയ സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരുത്തടി കന്നിമേൽച്ചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണു ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ചിലർക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നാണു സൂചന.   കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോറിക്ഷയിൽ ക്ഷേത്രത്തിലെത്തിയ ഇവർ അമ്മുവിന്റെ… - [ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു; നടുക്കത്തിൽ പ്രവാസി സമൂഹം](https://thespotnews.co.in/?p=1882): റിയാദ്∙ സൗദി തലസ്ഥാനമായ റിയാദിലെ ഹാരയിൽ മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരെയാണ് മകൻ പ്രഭാകർ (17) കുത്തിക്കൊലപ്പെടുത്തിയത്.   കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം ഇൻസ്റ്റഗ്രാം വഴി ബന്ധുക്കളെ അറിയിച്ച ശേഷം, താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്രഭാകർ ആത്മഹത്യ ചെയ്യുകയായിരുന്നു.   കിടപ്പുമുറിയിൽ ശരീരമാസകലം മുറിവുകളേറ്റ നിലയിലായിരുന്നു ഗാലി രവിയുടെയും ശ്രീദേവിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗാലി രവി ഇൻഷുറൻസ് കമ്പനി ജീവനക്കാരനും ശ്രീദേവി റിയാദ് ഡൽഹി പബ്ലിക് സ്കൂളിലെ അധ്യാപികയുമായിരുന്നു.   ദമ്പതികളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു. മകന്റെ മൃതദേഹം ഇന്ന് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുസമ്മിൽ, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. - [യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും തടവ്](https://thespotnews.co.in/?p=1879): തിരുവനന്തപുരം ∙ മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വര്‍ഷം കഠിന തടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. 2025 ഏപ്രില്‍ എട്ടിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വഴിയിലൂടെ തനിച്ചു നടന്നുപോയ കുട്ടിയെ അടുത്തേക്ക് വിളിച്ച് സ്വകാര്യഭാഗത്തു പിടിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി പിതാവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.   2012 മേയില്‍ ഒരു കല്യാണമണ്ഡപത്തില്‍ വാച്ചര്‍ ആയിരിക്കെ പ്രതി മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് 15കാരനെ പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍, അഡ്വ. എച്ച്.എ രവി ശങ്കര്‍ തമ്പി എന്നിവര്‍ ഹാജരായി. - [അവയവ ദാതാവ് ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസ്](https://thespotnews.co.in/?p=1875): കൊച്ചി ∙ വിദ്യാർഥിനിയായ ജസ്‍ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ യുവഡോക്ടർ അഞ്ചാം ദിവസവും ഒളിവിൽ. കോട്ടയം അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജാണ് ഒളിവിൽ കഴിയുന്നത്. ഇയാളെ പിടികൂടാൻ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു.   കാർ അപകടം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപത്തുവച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു.   അങ്കമാലിയില്‍ പാർട്‍ടൈമായി ചെയ്യുന്ന ജോലിക്കു ശേഷം തിരികെ വരികയായിരുന്ന ജസ്‍ലിയയെ പിന്നില്‍ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഡോ. സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കാർ രണ്ടു ദിവസത്തിനു ശേഷം… - [കവർന്ന 44.5 പവൻ സ്വർണം ലോക്കറിൽ നിന്നെടുത്തത് 2 ദിവസം മുൻപ്; മോഷ്ടാവ് വന്ന വഴികളിലെ സിസിടിവി പരിശോധിക്കാൻ പൊലീസ്](https://thespotnews.co.in/?p=1872): കൊല്ലങ്കോട് ∙ പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 44.5 പവൻ സ്വർണാഭരണങ്ങളും 50 ഗ്രാം വെള്ളിയും കവർന്നു. ഊട്ടറ വാട്ടയാർ നാരായണ മംഗലത്ത് മനയിൽ എം.എൻ.നരേഷ്കുമാർ – പ്രീത ദമ്പതികളുടെ വീട്ടിലാണു തിങ്കളാഴ്ച അർധരാത്രി മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയിരുന്ന സമയത്തായിരുന്നു കവർച്ച. ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന കാര്യം അറിഞ്ഞത്.   കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. 17 വളകൾ, 4 മാലകൾ, 2 നെക്‌ലേസ്, താലിക്കൂട്ട്, 3 സ്വർണ നാണയം ഉൾപ്പെടെ 49 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണു നഷ്ടമായത്. ബാഗുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുഖത്തു മാസ്ക്കിട്ട് തലയിൽ തൊപ്പിയും കയ്യിൽ ഗ്ലൗസും ധരിച്ച് മുണ്ടു മടക്കിക്കുത്തി വന്ന മോഷ്ടാവിന് 50 വയസ്സു തോന്നിക്കും. മുൻവശത്തെ വാതിലിലൂടെ അകത്തു കടക്കുന്നതും അതേ വാതിലിലൂടെ പുറത്തു കടക്കുന്നതും കാണുന്നുണ്ട്. പ്രധാന അലമാര… - [തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം](https://thespotnews.co.in/?p=1869): ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ശല്യപ്പെടുത്തുന്ന സ്പാം കോളുകളും ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലെത്തുന്ന കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പലര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പ് സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം കോളുകളെ തടയാനാകും.   അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ ഒഴിവാക്കാന്‍ വാട്സ്ആപ്പില്‍ ‘സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്’ എന്ന ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു, പക്ഷേ അവ നിങ്ങളുടെ വാട്സ്ആപ്പ് കോള്‍ ഹിസ്റ്ററിയില്‍ സേവ് ചെയ്യപ്പെടും.   അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ എങ്ങനെ തടയാം   Settings > Privacy > Calls > ‘Silence Unknown Callers’ എന്നത് ഓണ്‍ ചെയ്യുക.   തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ത്താണ് സ്പാം സന്ദേശങ്ങള്‍ അയക്കുന്നത്. ആര്‍ക്കും നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കാത്ത വിധം ഇത് മാറ്റാം.   ചെയ്യേണ്ട വിധം: Settings > Privacy >… - [കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു](https://thespotnews.co.in/?p=1866):     താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തിയാണ് ആക്രമിച്ചത്.ആദ്യം കാവിലെ ശൂലം ഉപയോഗിച്ച് ആയിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്, ഇത് ആളുകൾ തടഞ്ഞപ്പോൾ കോമരത്തിൻ്റെ കൈവശമുണ്ടായിരുന്ന വാൾ പിടിച്ചു വാങ്ങി വീശുകയായിരുന്നു.   വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേർക്ക് വയറിന് മുറിവേറ്റു, ഒരാളുടെ തലയിലാണ് മുറിവേറ്റത്, പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) എന്നിവർക്കാണ് വയറിന് പരുക്കേറ്റത്.ഇവരുടെ തന്നെ ന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) ന് തലക്ക് പരുക്കേറ്റു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളായ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും മർദ്ദനമേറ്റു.എല്ലാവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  … - [സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1.2 ലക്ഷത്തിനും താഴെ](https://thespotnews.co.in/?p=1863): സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശപകർന്നും കേരളത്തിൽ ഇന്ന് താഴ്ന്നിറങ്ങി. രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയായി. പവൻവില 720 രൂപ താഴ്ന്ന് 1,19,920 രൂപ. സ്വർണവില ഇനിയും കുറയാനാണോ ചാൻസ്? അതോ യുദ്ധ പശ്ചാത്തലത്തിൽ തിരിച്ചുകയറുമോ? 4 കാര്യങ്ങളാണ് ഇനി നിർണായകം.     - [സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു](https://thespotnews.co.in/?p=1861): നെയ്യാറ്റിൻകര ∙ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനം നൊന്ത് ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവ് നെയ്യാറ്റിൻകര വ്ലാങ്ങാമുറി തിരുമംഗലം അരുൺ കോട്ടേജിൽ കെഎസ്ആർടിസി റിട്ട. എടിഒ: കെ.ക്രിസ്തുദാസ് (77) മരിച്ചു. മിനിയാന്നു രാവിലെയായിരുന്നു ഭാര്യ പി.നളിനകുമാരിയുടെ (65) അന്ത്യം. വീട്ടുവളപ്പിൽ ഇരുവരുടെയും സംസ്കാരം നടത്തി.   തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്, വീടിനുപിന്നിലായി വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ചു നളിന കുമാരി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3ന് രാവിലെ മരിച്ചു. നളിന കുമാരിക്ക് 90% പൊള്ളലേറ്റിരുന്നു. പക്ഷാഘാതമുണ്ടായ ക്രിസ്തുദാസ് ഏതാനും വർഷങ്ങളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.   ക്രിസ്തുദാസിന്റെ നിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത് നളിനകുമാരിയെ കടുത്ത നിരാശയിലാക്കിയിരുന്നു. മൂത്ത മകനെ ആശുപത്രിയിൽ പിതാവിനു കൂട്ടിരിക്കാൻ ഏർപ്പെടുത്തിയ ശേഷം വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. അരുൺ (ഇന്ത്യൻ ഓവർസീസ്… - [പവൻ സ്വർണവും വെള്ളിപ്പാത്രങ്ങളും കവർന്നിട്ട് ഒരു വർഷം; പ്രതികൾ ഇപ്പോഴും കാണാമറയത്ത്](https://thespotnews.co.in/?p=1858): ചെറുവത്തൂർ ∙ ചീമേനി നിടുമ്പയിൽ വീട്ടിൽ നിന്ന് 80 പവൻ സ്വർണവും വെള്ളിപ്പാത്രങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതികളെ ഇനിയും കണ്ടെത്തിയില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നിടുമ്പയിലെ മുകേഷിന്റെ വീട്ടിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിന് വാതിൽ തകർത്ത് അകത്ത് കയറി പട്ടാപ്പകൽ സ്വർണവും വെള്ളിയും കവർന്നത്. വീട്ടിൽ പശുവിനെ നോക്കാൻ വന്ന നേപ്പാൾ സ്വദേശി ചക്രശാഹി ഭാര്യ ഇഷ ചൗധരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ച നടത്തിയ സംഘം ഓട്ടോയിലാണ് രക്ഷപ്പെട്ടത്. എന്നിട്ടുപോലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണെന്നാണ് വീട്ടുകാർ പറയുന്നത്.   അപ്പോഴേക്കും പ്രതികൾ സംസ്ഥാനം വിട്ടിരുന്നു എന്ന് വേണം കരുതാൻ എന്നാണ് വീട്ടുകാർ പറയുന്നത്. മാസങ്ങൾക്ക് മുൻപ് വീട്ടിൽ പശു പരിപാലനത്തിന് എത്തിയ ചക്ര ശാഹിയും ഭാര്യയും വീട്ടുകാർ കണ്ണൂരിലേക്ക് പോയ വേളയിൽ കൂടെ ഉള്ള സംഘത്തിന് വിവരം നൽകി… - [ആശങ്കയൊഴിയാതെ ആകാശം: വിമാനങ്ങൾ പലതും റദ്ദാക്കി, വിമാനക്കമ്പനികളുടെ സർവീസ് വിവരങ്ങൾ...](https://thespotnews.co.in/?p=1855): നെടുമ്പാശേരി ∙ കൊച്ചിയിൽനിന്ന് ഇന്നലെ വിവിധ ഗൾഫ് മേഖലകളിലേക്ക് 8 വിമാന സർവീസുകൾ നടത്തി. കൊച്ചിയിലേക്ക് 6 വിമാനങ്ങൾ സർവീസ് നടത്തി. ഫുജൈറ, മസ്കത്ത്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൊച്ചിയിലേക്കുള്ള സർവീസുകൾ. ഇന്നലെ കൊച്ചിയിലേക്കു മസ്കത്തിൽനിന്നു മാത്രം 6 സർവീസുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മൂന്നും ഒമാൻ എയർ രണ്ടും ഇൻഡിഗോ ഒന്നും സർവീസ് നടത്തി.   കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ 5 വിമാനങ്ങൾ രാജ്യാന്തര സർവീസുകൾ നടത്തി. ക്വാലലംപുർ, മസ്കത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസുകൾ. വിവിധ ഗൾഫ് നാടുകളിലേക്കു കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്നു പുറപ്പെടേണ്ട 13 സർവീസുകളും നാളെ പുറപ്പെടാനുള്ള 6 സർവീസുകളും റദ്ദാക്കി. ഇന്നലെ ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിൽ എത്തേണ്ട 21 സർവീസുകളും ഇന്നും നാളെയുമായി എത്തേണ്ട 20 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.   തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ 31 വിമാന സർവീസുകൾ റദ്ദാക്കി. എത്തിച്ചേരേണ്ട 16 വിമാനങ്ങളും ഇവിടെ… - [ലൈംഗികാതിക്രമം: കർണാടക സ്വദേശി പിടിയിൽ](https://thespotnews.co.in/?p=1851):     തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.     2022 നവംബര്‍ മാസത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കര്‍ണാടകയിലേക്ക് കൂട്ടി കൊണ്ടുപോയി പല തവണകളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന പി.എല്‍ ഷൈജു കേസില്‍ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജി ജോഷി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി. - [ലൈംഗികാതിക്രമം:കർണാടക സ്വദേശി പിടിയിൽ](https://thespotnews.co.in/?p=1848): തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 നവംബര്‍ മാസത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കര്‍ണാടകയിലേക്ക് കൂട്ടി കൊണ്ടുപോയി പല തവണകളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന പി.എല്‍ ഷൈജു കേസില്‍ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജി ജോഷി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി. - [വിജയ് നയിച്ച റാലിയിൽ അപകടം; 6 പേർക്ക് പരിക്ക്](https://thespotnews.co.in/?p=1845):       ചെന്നൈ∙ നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയിൽ അപകടം. തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ 2 സ്ത്രീകളടക്കം 6 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.     നടന്റെ വാഹനത്തെ പ്രവർത്തകർ ഇരുചക്ര വാഹനത്തിൽ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ സ്കൂട്ടർ ഇടിക്കുകയും മറിയുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. - [സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം](https://thespotnews.co.in/?p=1842): പട്‌ന: ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.   സെപ്റ്റിക് ടാങ്കിൽനിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവർ അബോധാവസ്ഥയിലാവുകയായിരുന്നു. പ്രദേശവാസികൾ ഉടൻതന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചെന്നും അന്വേഷണം തുടരുകയാണെന്നും ബൊഖ്ര പോലീസ് അറിയിച്ചു.   ടാങ്ക് വ്യാജമദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഉദ്യോഗസ്ഥൻ, ആരോപണം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി. സമാനമായ സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും നാലുപേർ മരിച്ചിരുന്നു. - [11 വർഷം മുമ്പ് പീഡനം; ട്യൂഷൻ അധ്യാപകന് 18 വര്‍ഷം കഠിനതടവ്](https://thespotnews.co.in/?p=1838): തിരുവനന്തപുരം∙ ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മെഡിക്കല്‍ കോളജ് സ്വദേശി സുബാഷ്‌കുമാറിനെ (57) 18 വര്‍ഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേരിടേണ്ടിവന്ന പീഡനം എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് അതിജീവിത പുറത്തുപറഞ്ഞത്.   പെണ്‍കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ അധ്യാപകന്‍ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. പിന്നീട് പ്രതി പലതവണ ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ നിര്‍ത്തി. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം പുറത്തുപറഞ്ഞില്ല. സംഭവത്തില്‍ ഭയന്ന് മനോനില തെറ്റിയ കുട്ടിയുടെ പ്ലസ്ടു പഠനം ഒരു വര്‍ഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത് കുട്ടിക്ക് വീണ്ടും… - [വീടിന് തീപിടിച്ചു;സംഭവം ചീരാലിൽ](https://thespotnews.co.in/?p=1834): ചീരാൽ: താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന്  ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല. വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്. മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി. പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഉണക്കിയ കാപ്പി കുരുവും കുരുമുളകും വീട്ടുപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. വീട് ഉൾപ്പെടെ അൻപത് ലക്ഷത്തിൽ പരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് നിഗമനം.വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായി കരുതുന്നത്. നൂൽപ്പുഴ പോലീസും നെന്മേനി ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു. - [കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി](https://thespotnews.co.in/?p=1831):   സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്. 2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രജീഷിന്റെ മാതാവ് സെലീന കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2021-ല്‍ അഞ്ച് ലക്ഷം രൂപ കൂടി അധികമായി നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും വനംവകുപ്പ് തുക നല്‍കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഒക്ടോബറില്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ തുക നല്‍കാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് കോടതി നേരിട്ട് ഇടപെട്ട് ബസുകള്‍ പിടിച്ചെടുത്തത്.കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ തിരികെ ലഭിക്കൂ.   - ['വ്യൂസിനും പണത്തിനും' വേണ്ടി ഇത്തരം വിഡിയോകളിട്ടാൽ അക്കൗണ്ട് പോയേക്കാം: നടപടിയുമായി സോഷ്യൽമീഡിയകൾ](https://thespotnews.co.in/?p=1828): സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശനമായ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യുദ്ധങ്ങളോ സായുധ പോരാട്ടങ്ങളോ സംബന്ധിച്ച വ്യാജ വിഡിയോകൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച് യഥാർഥ്യമെന്ന രീതിയിൽ പങ്കുവെച്ചാൽ ഇനി പണി പാളും.   യുദ്ധരംഗങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ അത് വ്യക്തമായി വെളിപ്പെടുത്തണം (Disclosure). ഇങ്ങനെ ചെയ്യാത്ത ക്രിയേറ്റർമാരെ എക്സിന്റെ അഡ്‌വെർടൈസിങ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്നും പുറത്താക്കും.   ആദ്യ തവണ നിയമം ലംഘിച്ചാൽ 90 ദിവസത്തേക്ക് (3 മാസം) വരുമാനം തടഞ്ഞുവെക്കും. സസ്‌പെൻഷൻ കാലാവധിക്ക് ശേഷവും ഇത് തുടർന്നാൽ ആ അക്കൗണ്ടിനെ മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് സ്ഥിരമായി പുറത്താക്കും.   എന്തുകൊണ്ട് ഈ നിയന്ത്രണം?   ഭൗമരാഷ്ട്രീയ തർക്കങ്ങളും യുദ്ധങ്ങളും നടക്കുമ്പോൾ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് എക്സ് ഹെഡ് ഓഫ് പ്രൊഡക്റ്റ് വ്യക്തമാക്കി. “യുദ്ധസമയത്ത് കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തേണ്ടത് അനിവാര്യമാണ്. ഇന്നത്തെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ… - [അപകടത്തിൽ മരിച്ച ജസ്‌ലിയ മടങ്ങുന്നു; നാലു പേർക്ക് ജീവിതത്തിന്റെ പ്രതീക്ഷ നൽകി](https://thespotnews.co.in/?p=1825): ആലുവ∙ സ്വന്തം കുടുംബത്തിന്റെ സ്വപ്നങ്ങൾ തകർന്നെങ്കിലും 4 ജീവിതങ്ങൾക്കു പ്രതീക്ഷയുടെ വെളിച്ചമേകി ജസ്‌ലിയ ജോൺസൺ മരണത്തിനു കീഴടങ്ങി. ഫെബ്രുവരി 28ന് അങ്കമാലിയിൽ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ കരളും വൃക്കയും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. വൈപ്പിൻ എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്കു സമീപം കളത്തിപ്പറമ്പിൽ ജോൺസന്റെയും ലിമയുടെയും മകളാണ് അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജസ്‌ലിയ.   സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി കഴിഞ്ഞു കോളജ് ഹോസ്റ്റലിലേക്കു നടന്നുപോകുമ്പോൾ ദേശീയപാതയിൽ അങ്കമാലി ടെൽക് ജംക്‌ഷനിലാണ് കാർ ഇടിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജസ്‌ലിയയെ ഹൈവേ പൊലീസ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. മാർച്ച് 3ന് പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മാതാപിതാക്കൾ അവയവദാന സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നു കരൾ രാജഗിരിയിൽ തന്നെ ചികിത്സയിലുള്ള ഒരാൾക്കു നൽകാൻ തീരുമാനിച്ചു. വൃക്ക കോട്ടയം മെഡിക്കൽ… - [4 പവനോളം തൂക്കമുള്ള മാല മോഷ്ടിക്കാൻ വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ](https://thespotnews.co.in/?p=1818): കാസർകോട് ∙ ബദിയഡുക്ക കുംബഡാജെ മൗവ്വാർ ആജിലയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പുഷ്പലത വി. ഷെട്ടിയെയാണ് വ്യാഴാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെരഡാല സ്വദേശി പരമേശ്വര (രമേശ്–47) ആണ് പിടിയിലായത്. പുഷ്പലതയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.   കഴുത്ത് ‍ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതെത്തുടർന്നാണ് ബദിയഡുക്ക പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണത്തിൽ പുഷ്പലതയുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതി പിടിയിലായത്. നാല് പവനോളം തൂക്കമുള്ള മാല മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം. - [ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചത് ഏഴുവർഷം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, അറസ്റ്റ്](https://thespotnews.co.in/?p=1813): ഭോപ്പാൽ∙ ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഇൻഡോർ എയറോ‍‍ഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ പിടിയിലായത്. കഴി‍ഞ്ഞ 7 വർഷമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ചോദ്യം ചെയ്യലിനിടെ മാധവ് പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയുടെ മരണത്തിന് കാരണം അസുഖമാണെന്നാണ് ഇയാൾ ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്നും പിന്നിൽ ഭർത്താവാണെന്നും തെളിഞ്ഞത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.   ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയിരുന്നു. ബോധരഹിതയായി കിടന്നതോടെ താൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാധവ് സത്യം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി താനുമായുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സുമിത്ര ഒഴിവാക്കുകയായിരുന്നുവെന്ന് മാധവ് പറയുന്നു. ഇതിനെക്കുറിച്ച് അവർ എല്ലാ ദിവസവും തർക്കിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാധവ് വീണ്ടും ഭാര്യയുമായി… - [പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ](https://thespotnews.co.in/?p=1809):       തിരുവനന്തപുരം: കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് കൂട്ടായ്‌മ. കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങള്‍ സമരത്തിനില്ലെന്നും നയപരമായ കാര്യമായതിനാല്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു.   പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ 1ന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഇന്നും 36 വയസ്സായി തുടരുകയാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍, അപേക്ഷിക്കാനുള്ള പ്രായപരിധി ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു.   രാജ്യത്തെ തൊഴിലില്ലായ്‌മയും നിലവിലെ… - [മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു](https://thespotnews.co.in/?p=1806): മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ശാന്തിനഗറിന് സമീപം ഇന്നുച്ചയോടെയായിരുന്നു സംഭവം. മാനന്തവാടി ഭാഗത്ത് നിന്നും വള്ളിയൂർക്കാവ് ഭാഗത്തേക്ക് പോകു കയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ലോറിയിൽ തട്ടിത്തെറി ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്ന് തരിപ്പണമായെങ്കിലും മിറ്റ്ല്ലാജ് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെങ്കല്ലിറക്കിയ ശേഷം തിരിച്ചു പോകുന്ന വഴിയായിരുന്നു സംഭവമെന്നും, പാഞ്ഞു വന്ന ബൈക്ക് ലോറിയുടെ മുൻവശത്ത് അരികിലായി തട്ടി തെറിക്കുകയായിരുന്നെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രികന് ഗുരുതര പരിക്കേൽക്കാതിരുന്നതെന്നും കൊട്ടിയൂർ സ്വദേശിയായ ലോറി ഡ്രൈവർ ബിബിൻ പറഞ്ഞു.   - [ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയാൾ പിടിയിൽ](https://thespotnews.co.in/?p=1803):   പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും പനമരം പോലീസും ചേർന്ന് പിടകൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ മണ്ണും മണലും ചാണകവും നിറച്ച ട്രേയിൽ 3 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. - [വിവാഹദിനത്തിൽ വീട്ടിൽ സ്ഫോടനം, വരനും വധുവും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു; അന്വേഷണം ആരംഭിച്ചു](https://thespotnews.co.in/?p=1800): ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ വീട്ടിൽവച്ചു നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.   സ്ഫോടനത്തിൽ വീട് പൂർണമായും തകരുകയും സമീപത്തെ നാലു വീടുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തതായി ഇസ്‌ലാമാബാദ് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ സാഹിബ്‌സാദ യൂസഫ് പറഞ്ഞു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു. അതിഥികൾ ഉൾപ്പെടെയുണ്ടായിരുന്ന സൽക്കാര വേദിയിലാണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് രക്ഷാപ്രവർത്തകരെത്തിയാണ് അവശിഷ്ടങ്ങളിൽനിന്നും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. - [വാനും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു; 2 പേര്‍ക്ക് പരിക്ക്](https://thespotnews.co.in/?p=1797): കോഴിക്കോട്∙ കുന്ദമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്ത് ദേശീയപാതയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നു മരണം. പിക്കപ്പ് വാന്‍ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടു പേർക്കു പരുക്കേറ്റു.   അപകടത്തിൽപ്പെട്ട കാറും പിക്കപ്പ് വാനും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് വെളളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ രണ്ടു പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.   ചുരമിറങ്ങി കുന്ദമംഗലത്തേക്ക് വന്ന വാനും കൊടുവള്ളിയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), പിക്കപ്പ് വാൻ ഓടിച്ച വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്.… - [വീടിനുള്ളിൽ യുവതിയും യുവാവും മരിച്ച നിലയിൽ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ](https://thespotnews.co.in/?p=1793): കാഞ്ഞിരപ്പള്ളി ∙ കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേർളിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.   ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഷേർളിയുമായി പരിചയമുള്ള ഒരാൾ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.   ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. - [നാല് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു](https://thespotnews.co.in/?p=1788):   കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് അസോസിയേഷൻ വയനാട്ടിൽ വയനാട്ടിൽ നിർമിച്ച വീടുകൾ കൈമാറി. നാല് വീടുകളുടെ താക്കോൽദാനം രമേശ് ചെന്നിത്തല നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമിച്ചു നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല് വീടുകളുടെ നിർമാണം പൂർത്തിയാക്കി. പദ്ധതി പ്രദേശത്ത് വച്ച് രമേശ് ചെന്നിത്തല വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. മൈനിങ്ങ് ആൻഡ് ക്രഷിങ്ങ് ഓണേഴ്സ് പാലക്കാട് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളിൽ ആദ്യ പടിയാണിത്. ഒരു വീട് പാലക്കാട് ആണ് നിർമിച്ച് നൽകിയത്. മറ്റ് വീടുകളുടെ നിർമാണവും മേപ്പാടിയിൽ അതിവേഗം പൂർത്തിയാക്കും ടി സിദ്ദീഖ് എംഎൽഎ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. - [‘നായ്ക്കുട്ടിയുടെ പേരെന്ത്?’: നാലാം ക്ലാസ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപണം, ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ](https://thespotnews.co.in/?p=1785): റായ്പുർ∙ നാലാം ക്ലാസിലെ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപ്പേപ്പറിൽ മതനിന്ദയെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ സർക്കാർ സ്കൂളിലെ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ. അർധ വാർഷിക പരീക്ഷയുടെ ഭാഗമായി ഇംഗ്ലിഷ് ഭാഷയുടെ പരീക്ഷാ ചോദ്യപേപ്പറാണ് വിവാദത്തിലായത്. ചോദ്യപേപ്പർ തയാറാക്കിയത് നക്തി (ഖപ്രി) യിലെ സർക്കാർ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശിഖ സോണി ആണ്. ചോദ്യപേപ്പറിന്റെ മോഡറേറ്റർ ആയിരുന്ന നർമദ വർമയ്ക്ക് എതിരെയും അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കരാർ ജീവനക്കാരിയായ നർമദയെ പിരിച്ചുവിട്ടേക്കും.   റായ്പുർ ഡിവിഷനിലെ സ്കൂളുകളിൽ വിതരണം ചെയ്ത ചോദ്യപേപ്പറുകളാണ് വിവാദത്തിലായത്.   ചോദ്യം ഇങ്ങനെ: മോനയുടെ നായ്ക്കുട്ടിയുടെ പേരെന്ത്?   താഴെ നൽകിയ നാല് ഉത്തരങ്ങളിൽനിന്ന് ശരിയുത്തരം തിരഞ്ഞെടുക്കണമെന്നാണ് നിർദേശം. നൽകിയ ഉത്തരങ്ങളാകട്ടെ, റാം, ബാല, ഷേരു, ഇവയൊന്നുമല്ല എന്നായിരുന്നു. ഇതിലെ റാം എന്ന പേരാണ് വിവാദത്തിനു കാരണം.   റായ്പുർ ഡിവിഷനിലെ മഹാസമുന്ദ് ജില്ലയിൽ ആണ് ആദ്യം ഈ ചോദ്യപേപ്പർ വിവാദം ഉണ്ടാക്കിയത്. മറ്റു ജില്ലകളിലേക്ക് പിന്നീടത് പടരുകയായിരുന്നു.… - [‘രാഹുൽ സ്ഥിരം കുറ്റവാളി; നിരവധി വീട്ടമ്മമാരെയും യുവതികളെയും ദുരുപയോഗം ചെയ്തു, അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത](https://thespotnews.co.in/?p=1781): പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് റിമാൻഡ് റിപ്പോർട്ട്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി എൻ.മുരളീധരൻ റിമാൻഡ് അപേക്ഷ നൽകിയത്. പ്രതി എംഎൽഎയും ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളുമാണ്. രാഹുൽ തന്റെ സ്വാധീനത്താൽ അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.   ‘‘എഫ്ഐആർ റജിസ്റ്റർ ചെയ്തശേഷവും രാഹുൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കേസിലും അത് ആവർത്തിക്കാനിടയുണ്ട്. രാഹുൽ പ്രതിയായ കേസുകളിൽ അതിജീവിതമാരെ സൈബർ ബുള്ളിയിങ് നടത്തി അധിക്ഷേപം നടത്തുകയും അതിജീവിതമാരുടെ വ്യക്തിവിവരം വെളിപ്പെടുത്തി അധിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അതിജീവിതമാരുടെ ജീവിതം അപകടത്തിലാകാൻ സാധ്യതയുണ്ട്.   നിയമനടപടികളെ വെല്ലുവിളിച്ച് ഒളിവില്‍പോയി കോടതിയുടെ തുടർനടപടികളിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിന്റെ സ്ക്രീൻ പാറ്റേൺ–ലോക്ക് പൊലീസിനോട് പറയാൻ രാഹുൽ വിസമ്മതിച്ചു. അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രതി ധാരാളം… - [നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം](https://thespotnews.co.in/?p=1777):     പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചീരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും തകർന്നു.. - [വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നു](https://thespotnews.co.in/?p=1774):     മുംബൈ: വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ പരിശുദ്ധമാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? പലരും ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് വെള്ളി വാങ്ങിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ തട്ടിപ്പ് സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ, തട്ടിപ്പ് തടയാൻ വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.   വിപണിയിൽ വെള്ളി ആഭരണങ്ങളുടെ ആധികാരികത പരിശോധിക്കാനും വ്യാജ വിൽപന തടയുന്നതിനുമാണ് ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്. ആദ്യ ഘട്ടമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പരിശോധനക്കും സർട്ടിഫിക്കേഷനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുക. രാജ്യത്തെ വൻകിട ജ്വല്ലറികളെ പദ്ധതിയുടെ ഭാഗമാക്കിയാണ് ഹാൾമാർക്കിങ് പദ്ധതി തുടങ്ങുകയെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) ഡയറക്ടർ ജനറൽ സഞ്ജയ് ഗാർഗ് പറഞ്ഞു.   വെള്ളി ആഭരണങ്ങൾക്ക് സ്വമേധയാ ഹാൾമാർക്കിങ് നൽകാൻ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ജ്വല്ലറികൾക്ക് അനുമതിയുണ്ട്. ഹാൾമാർക്ക് ചെയ്തിട്ടുള്ള ഏതൊരു വെള്ളി ഉൽപന്നത്തിലും ബി.ഐ.എസ് നൽകുന്ന ആറക്ക ആൽഫാന്യൂമെറിക് കോഡായ ഹാൾമാർക്ക് യുനീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഉണ്ടാകും.   ഓരോ വെള്ളി ആഭരണത്തിലെയും… - [രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി](https://thespotnews.co.in/?p=1771):     ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ്ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത്.   പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. കാലിന് നീരുണ്ട്. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്ട‌ർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ തന്ത്രിയെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ജനറൽ ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചു.   ഇന്ന് രാവിലെ ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി കണ്ഠരര് രാജീവരര് അറിയിച്ചത്. അദ്ദേഹത്തിന് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ഇന്നലെ തന്ത്രി ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.… - [താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങൾ ഫോണിൽ: അധ്യാപകനെതിരെ മൊഴി നൽകി 7 വിദ്യാർഥികൾ](https://thespotnews.co.in/?p=1768): പാലക്കാട് ∙ മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ മൊഴി നൽകിയത് ഏഴു വിദ്യാർഥികൾ. കൂടുതൽ വിദ്യാർഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് സിഡബ്ല്യുസി പരിശോധിക്കുന്നത്. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും.   സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴു വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർഥികളുടെ മൊഴിയെടുക്കും. മൊഴി നൽകിയവരിൽ 6 പേരുടേത് ഗുരുതര സ്വാഭാവമുള്ളതാണെന്നാണ് വിവരം. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. അഞ്ചു കുട്ടികൾ മലമ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.   യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. നവംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കായികമത്സരത്തിൽ മികച്ച വിജയം നേടിയ… - [റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു](https://thespotnews.co.in/?p=1765): കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് രണ്ടു തവണകളായി ആയിരത്തോളം രൂപയാണ് കൂടിയത്.   റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.   അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍… - [മോഷണത്തിനിടെ യുവതിയെ കത്തിച്ചു കൊന്നു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ പ്രതി പിടിയിൽ](https://thespotnews.co.in/?p=1761): ചെന്നൈ ∙ അറുമ്പാക്കത്ത് മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്ന കേസിൽ ഒരാൾ പിടിയിൽ. അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45) കൊല്ലപ്പെട്ടതിൽ ജൂസ് കട ഉടമയും ചെന്നൈ സ്വദേശിയുമായ ശാന്തകുമാറാണ് (28) പിടിയിലായത്. കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ ഇയാളുടെ പക്കൽ നിന്ന് സ്വർണ മോതിരവും കമ്മലും പിടിച്ചെടുത്തു.   വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കടയിൽനിന്നു മടങ്ങിയ അമുതയെ പിന്തുടർന്ന ശാന്തകുമാർ, വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമിച്ചത്. മോഷണശ്രമം യുവതി ചെറുത്തതോടെ കത്തി കൊണ്ടു കുത്തി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അമുത സ്ഥിരമായി ധരിക്കുന്ന 10 പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പിന്നീടു സമ്മതിച്ചു.   വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നടത്തി. മോഷണം മാത്രമാണോ കൊലയ്ക്കു പിന്നിലെ കാരണമെന്നും… - [മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും?](https://thespotnews.co.in/?p=1758): തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വിജയിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 2016ൽ വിജയിച്ച മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ മാനന്തവാടി നിലനിർത്തുകയും കൽപ്പറ്റയും സുൽത്താൻ ബത്തേരിയും തിരിച്ചുപിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയത്തിലേയ്ക്ക് കടക്കുന്നത്.   നിലവിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി സിദ്ദിഖ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിനായി 2021ൽ എൽജെഡിയിലെ എം വി ശ്രേയാംസ് കുമാറാണ് ഇവിടെ മത്സരിച്ചത്. ആർജെഡി ആയി മാറിയ ശ്രേയാംസിൻ്റെ പാർട്ടിക്ക് തന്നെ ഇടതുമുന്നണി കൽപ്പറ്റ… - [ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും](https://thespotnews.co.in/?p=1754):   കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ടമായി 3.24 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. രജിസ്‌ട്രേഷന്റെ ഭാഗമായുള്ള മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി പി എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനഹരിതമാണ്. ദുരന്തബാധിതര്‍ക്കായി പാര്‍ട്ടി പ്രഖ്യാപിച്ച നൂറു വീടുകള്‍ നല്‍കും. കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കായി 20 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. രാഹുല്‍ഗാന്ധിയാണ് കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കുള്ള തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ളത് കേരളത്തിലെ ജനങ്ങളുടെ പണമാണ്. ആ പണം ഉപയോഗിച്ച് നടത്തുന്ന ഭവനപദ്ധതി ഒരു പാര്‍ട്ടിയുടെ പദ്ധതിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ… - [വയനാട് തുരങ്കപാത: മലതുരക്കാന്‍ വമ്പന്‍ യന്ത്രങ്ങളെത്തി; നിര്‍മാണം ഈ മാസം അവസാനം തുടങ്ങും](https://thespotnews.co.in/?p=1751): കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകള്‍ പദ്ധതി പ്രദേശമായ മറിപ്പുഴയില്‍ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിര്‍മിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണ്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ തുരക്കാന്‍ കഴിയു. നിലവില്‍ 12 മണിക്കൂര്‍ വീതമാണ് ജോലികള്‍ നടക്കുന്നത്. എന്നാല്‍ തുരങ്ക നിര്‍മാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി തുടരും. പദ്ധതി പ്രദേശത്ത് തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. പാറ പൊട്ടിക്കുന്ന ക്രഷര്‍ യൂണിറ്റ് ഉടനെ സജ്ജമാക്കും. കുണ്ടന്‍തോടില്‍ കരാര്‍ കമ്പനി പാട്ടത്തിനെടുത്ത 28 ഏക്കര്‍ സ്ഥലത്താണ് ഇവ ക്രമീകരിക്കുന്നത്. ലേബര്‍ ക്യാംപ്,… - [ഷെൽഫിൽ തലയോട്ടികൾ, മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിൽ, ചാക്കിനുള്ളിൽ കുഞ്ഞുങ്ങളുടെ ഉടലുകൾ; സെമിത്തേരിയിൽ മോഷണം](https://thespotnews.co.in/?p=1747): വാഷിങ്ടൻ∙ ഫിലാഡൽഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്തേരിക്കു സമീപം, കാറിന്റെ പിൻസീറ്റിൽ അസ്ഥികളും തലയോട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചു സൂക്ഷിച്ച ഒരാളെ പൊലീസ് പിടികൂടി. ഇയാളുടെ വീടിന്റെ ഭൂഗർഭ നിലയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു.   മൗണ്ട് മോറിയ സെമിത്തേരിയിൽ നവംബർ മുതൽ നടന്നുവന്ന കല്ലറ മോഷണങ്ങളെക്കുറിച്ച് മാസങ്ങളായി നടന്ന അന്വേഷണമാണ് ചൊവ്വാഴ്ച രാത്രി 34കാരനായ ജോനാഥൻ ക്രിസ്റ്റ് ഗെർലാക്കിന്റെ അറസ്റ്റിൽ കലാശിച്ചത്. സെമിത്തേരിയിലെ കല്ലറകൾ ബലം പ്രയോഗിച്ച് തുറന്ന നിലയിലായിരുന്നു. പ്രതിയുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലും നടത്തിയ പരിശോധനയിൽ നൂറിലധികം തലയോട്ടികൾ, കൈകാലുകളിലെ അസ്ഥികൾ, ജീർണിച്ച രണ്ട് ഉടലുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ചില മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിലും ചിലത് അടുക്കിവെച്ച നിലയിലുമായിരുന്നു. വെറും തലയോട്ടികൾ മാത്രമായി ഷെൽഫിലും സൂക്ഷിച്ചിരുന്നു. കല്ലറകളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും ഒരു മൃതദേഹത്തിൽ ഘടിപ്പിച്ചിരുന്ന പേസ്‌മേക്കറും പൊലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.   1855ൽ സ്ഥാപിതമായ മൗണ്ട്… - [മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി](https://thespotnews.co.in/?p=1743):   കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായ ഗുരുതരമായ മെഡിക്കൽ അവഗണനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംബന്ധിച്ചാണ്‌ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കത്തയച്ചത്.   മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ്‌ കടന്നുപോയത്‌. അവർക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ, മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് പൊതുജനങ്ങൾക്ക് ഒരു സുപ്രധാന അഭയ സ്ഥാനമാണ്. നിരവധി സ്പെഷ്യാലിറ്റികളുടെ അഭാവത്തിൽ, അടിയന്തര ആവശ്യങ്ങൾക്കായി രോഗികൾക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരുമ്പോൾ മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിർണായക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വിഭവ… - [താജ്മഹലിലെ 'രഹസ്യ അറ' തുറക്കുന്നു! സൗജന്യമായി കാണാം; സഞ്ചാരികൾക്ക് സുവർണാവസരം](https://thespotnews.co.in/?p=1738): ലോകമഹാദ്ഭുതമായ താജ്മഹലിലെ കബറിടങ്ങൾ സൗജന്യമായി കാണാൻ സഞ്ചാരികൾക്ക് അപൂർവ അവസരം. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉറൂസ് ദിനങ്ങളിൽ മാത്രമാണ് ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ സന്ദർശകർക്കായി തുറന്നുകൊടുക്കുക.   തീയതികൾ കുറിച്ചുവെക്കാം   ജനുവരി 15, 16, 17 തീയതികളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. സമയക്രമം താഴെ പറയും പ്രകാരമാണ്:   ജനുവരി 15, 16: ഉച്ചയ്ക്ക് 2 മണി മുതൽ സന്ദർശനം അനുവദിക്കും.   ജനുവരി 17: ദിവസം മുഴുവൻ പ്രവേശനം സൗജന്യമായിരിക്കും.   സാധാരണയായി ഭാരതീയർക്ക് താജ്മഹൽ കോമ്പൗണ്ടിൽ കടക്കാൻ 50 രൂപയും പ്രധാന കബറിടം കാണാൻ 200 രൂപയുമാണ് നിരക്ക്. വിദേശികൾക്ക് ഇത് 1100 രൂപ വരെയാണ്. ഉറൂസ് ദിനങ്ങളിൽ ഈ ടിക്കറ്റ് നിരക്കുകൾ ഇല്ലാതെ തന്നെ എല്ലാവർക്കും പ്രവേശിക്കാം.   പ്രണയസ്മാരകത്തിലെ അപൂർവ കാഴ്ച… - [ജനനായകന് ഇന്ന് നിര്‍ണായകം; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി](https://thespotnews.co.in/?p=1735): വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്.     രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവെച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്.   അതിനിടെ, ജനനായകന് പിന്നാലെ ശിവകാര്‍ത്തികേയന്‍ അഭിനയിച്ച പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായി. ഇന്ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് ഇനിയും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. 15 കട്ടുകള്‍ കൂടി വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, നേരത്തെ നിര്‍ദേശിച്ച 23 കട്ടുകള്‍ നടത്തിയതാണെന്നും പുതിയ കട്ടുകള്‍ അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും സംവിധായിക സുധ കൊങ്കര പ്രതികരിച്ചു. സര്‍ട്ടിഫിക്കറ്റ്… - [വാഹനപരിശോധനയ്ക്കിടെ കാർ തടഞ്ഞു, കൂട്ടാക്കാതെ മുന്നോട്ടെടുത്തു; യുവതിയെ വെടിവച്ചുകൊന്നു, പ്രതിഷേധം](https://thespotnews.co.in/?p=1731): വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് പൊതുനിരത്തിൽ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം. യു എസ് പൗരയായ റെനെ നിക്കോൾ ഗുഡ് (38) ആണു കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാർ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥൻ 2 തവണ നിറയൊഴിച്ചത്. ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. 3 കുട്ടികളുടെ അമ്മയും കവിയുമായ റെനെ, 6 വയസ്സുള്ള മകനെ സ്കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം. കൊളറാഡോയിൽ ജനിച്ച യുവതി അടുത്തിടെയാണു മിനസോട്ടയിലേക്കു താമസം മാറിയത്.   കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോൾ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ന്യൂയോർക്ക്, ഷിക്കാഗോ, സിയാറ്റിൽ, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ആത്മരക്ഷാർഥമാണു ഓഫിസർ വെടിയുതിർത്തതെന്നു ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.   മുഖംമൂടി ധരിച്ച സായുധ ഓഫിസർ കാർ തടഞ്ഞ് റെനിയോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതു വിഡിയോയിൽ കാണാം.… - [പൊലീസ് വണ്ടി തള്ളാൻ വിസമ്മതിച്ചു, വൈരാഗ്യത്തിൽ മോഷണ കേസിൽ പ്രതിയാക്കി; 54 ദിവസം ജയിലിൽ, ഒടുവിൽ നീതി](https://thespotnews.co.in/?p=1727): കൊച്ചി ∙ മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ കുടുക്കി ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. നീതി തേടി നടത്തിയ പോരാട്ടത്തിനൊടുവിൽ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി വിധി. പരാതിക്കാരനും പ്രവാസിയുമായിരുന്ന തലശേരി ഈസ്റ്റ് കതിരൂർ സ്വദേശി വി.കെ.താജുദീന് 10 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യക്കും 3 മക്കൾക്കും ഓരോ ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് പി.എം.മനോജ് ഉത്തരവിട്ടു. ചെയ്യാത്ത തെറ്റിന് 54 ദിവസമാണ് താജുദീന് ജയിലിൽ കിടക്കേണ്ടി വന്നത്. കണ്ണൂർ ചക്കരയ്ക്കൽ സ്റ്റേഷനിലെ എസ്ഐയും നിലവിൽ കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്ഐയുമായ പി.ബിജു, ചക്കരയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐമാരായിരുന്ന യോഗേഷ്, ടി.ഉണ്ണികൃഷ്ണൻ എന്നിവരിൽനിന്ന് പിഴത്തുക ഈടാക്കാനാണ് കോടതിയുടെ നിർദേശം. പക്ഷ, തുക ആദ്യം സർക്കാർ നൽകണം. ഉദ്യോഗസ്ഥർക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനും പരാതിക്കാർക്ക് സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.   ഖത്തറിൽ ജോലി ചെയ്തിരുന്ന താജുദീൻ 2018 ജൂൺ 25നാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിന് 15 ദിവസത്തെ… - [എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍](https://thespotnews.co.in/?p=1722):     ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും പിടികൂടിയത്. 07.01.2026 തീയതി ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വന്ന കെ.എല്‍. 10 ബി.എഫ്. 6435 ഇന്നോവ വാഹനത്തില്‍ നിന്നുമാണ് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.   എസ്.ഐ കെ.എം. സന്തോഷ് മോന്‍, എ.എസ്.ഐ അബ്ദുള്‍ ഖഫൂര്‍, എസ്.സി.പി.ഒമാരായ പ്രജീഷ്, മോഹന്‍ദാസ്, സി.പി.ഒമാരായ വിനിഷ, ഡോണിത്ത് സജി, ഗീത, നൗഫല്‍ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. - [മന്ത്രവാദത്തിനെതിരെ പ്രത്യേക സെല്‍ രൂപീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി](https://thespotnews.co.in/?p=1719): കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര ക്രിയകളും തടയുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി.   അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിയമനിർമ്മാണം വരുന്നത് വരെ ഒരു താത്കാലിക സംവിധാനമെന്ന നിലയിലാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കേരള യുക്തിവാദി സംഘം നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.   അന്ധവിശ്വാസവിരുദ്ധ നിയമം നടപ്പിലാക്കാൻ വൈകുന്ന സാഹചര്യത്തില്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനാണ് കോടതി നിർദ്ദേശിച്ചത്. നിലവിലുള്ള നിയമങ്ങള്‍ തന്നെ ഇത്തരം പ്രവർത്തനങ്ങള്‍ തടയാൻ പര്യാപ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻ നിയമ സെക്രട്ടറി ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എം.കെ. സക്കീർ എന്നിവരടങ്ങുന്ന സമിതി വിഷയത്തില്‍ പഠനം നടത്തി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പുതിയ നിയമനിർമ്മാണത്തിന് തടസ്സമാകില്ലെന്ന് നിരീക്ഷിച്ച കോടതി, കേസ് ഫെബ്രുവരി 10-ന് വീണ്ടും… - [നമ്പികൊല്ലി വയലിൽ വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു](https://thespotnews.co.in/?p=1714):   വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. നമ്പികൊല്ലി വയലിൽ പഴൂർ താഴത്തുവീട് രാജേഷ് റോളുകളാക്കി കൂട്ടിവെച്ചിരുന്നു വൈക്കോലാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിളിച്ച് നാട്ടുകാരുംകൂടി ഇടപെട്ട് തിയണച്ചു. കൂടാതെ സമീപവാസി ട്രാക്ടർഎത്തിച്ച തീപടർന്ന പുൽക്കൂനയ്ക്ക് ചുറ്റും മണ്ണിളക്കിയതിനാലും കൂടുതൽ സ്ഥലത്തേക്ക് തീപടരാതിരിക്കാനും സഹായകമായി. തീപിടുത്തത്തിൽ മുന്നൂറ് കെട്ട് പുല്ല് കത്തിനശിച്ചതായാണ് പറയുന്നത്. ഇതുവഴി കർഷകന് ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. - [കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്നു വേട്ട; പ്രതി പിടിയിൽ ആകുന്നത് മൂന്നാം തവണ](https://thespotnews.co.in/?p=1711): കോഴിക്കോട് ∙ നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്നു വേട്ട. 200 ഗ്രാമിൽ ഏറെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊക്കുന്ന് പുളിക്കൽ വീട്ടിൽ അരുൺ കുമാർ(28) ആണ് പിടിയിലായത്. എംഡിഎംഎയുമായി പ്രതി ഇത് മൂന്നാം തവണയാണ് പിടിയിൽ ആകുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബബിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് കോവൂരിന് സമീപം ഇയാളെ പിടികൂടിയത്.  കോവൂർ ഓർഫനേജ് ഹോമിന് സമീപം വാടകയ്ക്ക് താമസിച്ചാണ് ഇയാൾ ലഹരിമരുന്നു വിൽപന നടത്തിവന്നത്. ബെംഗളൂരുവിൽ നിന്നും മറ്റും ലഹരിമരുന്ന് മൊത്തമായി എത്തിച്ച് ആവശ്യക്കാർക്കായി ചില്ലറ വിൽപന നടത്തുന്നയാളാണ് ഇയാൾ. ഇതിനു മുൻപും രണ്ടു പ്രാവശ്യം ഇയാളെ എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. 2022 ൽ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 300 ഗ്രാമിൽ ഏറെ എംഡിഎംഎയുമായാണ് ഇയാളെ ആദ്യം എക്സൈസ് പിടികൂടിയത്. ഈ കേസിൽ… ## Pages - [Blog](https://thespotnews.co.in/?page_id=6) - [Home](https://thespotnews.co.in/?page_id=5) - [Home](https://thespotnews.co.in/?page_id=351) - [Sponsored Banner](https://thespotnews.co.in/?page_id=138): – Sponsored Ad – - [Blog](https://thespotnews.co.in/?page_id=122) - [മൂന്നു യുവ ഡോക്ടർമാരുടെ സാഹസിക രക്ഷാദൗത്യത്തിനും ജീവൻ രക്ഷിക്കാനായില്ല, പ്രാർഥനകൾ വിഫലം; ലിനു യാത്രയായി](https://thespotnews.co.in/): തൃപ്പൂണിത്തുറ ∙ റോഡരികിലെ മങ്ങിയ വെളിച്ചത്തിൽ 3 ഡോക്ടർമാർ നടത്തിയ സാഹസിക ശസ്ത്രക്രിയ, ആ സമർപ്പിത സേവനത്തിനു കയ്യടിച്ച് നാടാകെ ഉരുവിട്ട പ്രാർഥനകൾ… എല്ലാം വിഫലം. ഞായറാഴ്ച രാത്രി ഉദയംപേരൂരിൽ അപകടത്തിൽപെട്ടു ഗുരുതര നിലയിലായിരുന്ന സ്കൂട്ടർ യാത്രികൻ കൊല്ലം പത്തനാപുരം സ്വദേശി വി.ഡി.ലിനു (40) മരണത്തിനു കീഴടങ്ങി.   മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ ലിനുവിന്റെ മുഖമാകെ തകർന്നിരുന്നു. ശ്വസിക്കാനാകാതെ, രക്തം വാർന്ന് റോഡിൽ കിടന്നു പിടയുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ആർഎംഒ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസ് എന്നിവർ 2 കാറുകളിലായി അതുവഴി വന്നത്.   ലിനു അത്യാസന്നനിലയിൽ ആയിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ അവർ വഴിയരികിൽ തന്നെ നടത്തി. നാട്ടുകാർ എത്തിച്ച ബ്ലേഡ് കൊണ്ടു ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്കു ചെറിയ… [comment]: # (Generated by Hostinger Tools Plugin)