ഭാര്യയെ പൂട്ടിയിട്ടു; ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി: 18കാരിക്ക് രക്ഷകനായി വീട്ടുടമ

Spread the love

ഹൈദരാബാദ്∙ വാടകവീടിനുള്ളിൽ പൂട്ടിയിട്ട് പതിനെട്ടുകാരിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ദിവസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി. മ്യാൻമർ സ്വദേശിനിയായ യുവതിയെയാണ് ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫയാസും കൂട്ടരും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കിയത്. വാടക വാങ്ങുന്നതിനായി വീടിന്റെ ഉടമ എത്തി വാതിൽ ചവിട്ടി അകത്തുകയറിയപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്.

 

ബംഗ്ലദേശിലെ കോക്സ് ബസാറിൽ വച്ചാണ് യുവതി മുഹമ്മദ് ഫയാസ് എന്നയാളെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഫയാസ് മേയിൽ ഇന്ത്യയിലേക്കു കൊണ്ടുവന്നെന്നും ഇവിടെയെത്തി കുറച്ചു ദിവസങ്ങൾക്കു ശേഷം ഹൈദരാബാദിൽവച്ച് ഇരുവരും വിവാഹിതരായെന്നും യുവതി പറയുന്നു.

 

വിവാഹം കഴിഞ്ഞ് മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ ഫയാസ് തന്റെ മൂന്നു സുഹൃത്തുക്കളെ വാടകവീട്ടിൽ താമസിക്കാനായി കൊണ്ടുവന്നു. ഫയാസ് വീടുപൂട്ടി പുറത്തിറങ്ങുകയും കൂട്ടുകാരെ ഒരോരുത്തരെയായി അകത്തേക്കു വിടുകയും ചെയ്തെന്നും അവർ തന്നെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി അറിയിച്ചു.

വാടക വാങ്ങുന്നതിനായി ഒക്ടോബർ 23ന് വീട്ടുടമസ്ഥൻ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പൊളിച്ച് അകത്തു കയറിയ അയാൾ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിച്ചു. ഇന്നലെ ബന്ധുവുമായി എത്തി യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നാലു പേർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു.

  • Related Posts

    വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് 10 ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി

    Spread the love

    Spread the loveന്യൂഡൽഹി: വോട്ടർ പട്ടികയിലെ വിവാദമായ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് പത്ത് ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. എസ്ഐആർ നടപടികൾ പൂർണ്ണമായും നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ…

    തേനി ജയിൽചാട്ടം: സ്വയം തിരിച്ചെത്തി തടവുകാരൻ; രക്ഷപെട്ടത് ഗാർഡിന്റെ മാല മോഷ്ടിച്ച്; ഇടുക്കിയിൽ നാലിടത്ത് ജാഗ്രത

    Spread the love

    Spread the loveതേനി ∙ ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ല ജയിൽ ചാടിയ തടവുകാരിൽ ഒരാൾ മാത്രം സ്വയം പൊലീസിൽ കീഴടങ്ങി. തടവുകാരനായ മധുര സ്വദേശി പ്രവീണാണ് പൊലീസ് നടത്തിയ തിരിച്ചലിന് ഇടയിൽ സ്വയം കീഴടങ്ങിയത്. ജയിലിലേക്ക് സ്വയം തിരിച്ചു വരികയായിരുന്നു പ്രവീൺ.…

    Leave a Reply

    Your email address will not be published. Required fields are marked *