വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?
വാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ ആരോപണം. യുഎസ്…
വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ
ലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു. വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ…
യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ: കൊലയ്ക്ക് സഹായിച്ച് 13കാരനായ മകനും
സേലം∙ തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സേലം ഓമലൂരിൽ വി.ഭൂപതി (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭൂപതിയുടെ ഭാര്യയായ സുജിത ശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്…
വീടുവിറ്റ പണത്തിനായി അമ്മാവനെ കൊന്നു; പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ
രോഹിണി∙ നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണിയിൽ അമ്മാവനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ബന്ധുവായ പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിൽ. സിമ്രാൻ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയുമാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് രോഹിണി സെക്ടർ…
ചിക്കൻ കഷ്ണങ്ങൾ കൂടുതലെടുത്തു; ബെലഗാവിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി
ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കൂടുതല്‍ കഴിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും പിലിഭിത് സ്വദേശിയുമായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ സ്റ്റീല്‍…
ഭാര്യവീട്ടിൽ അക്രമം: സംഭവം അറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
അഞ്ചൽ ∙ ഭാര്യവീട്ടിൽ അതിക്രമം നടത്തിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ പൊലീസുകാർക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബി (31) ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ എസ്ഐ പൗലോസ്, ഹോം ഗാർഡ് തുളസീധരൻ എന്നിവർക്കാണ്…
വയറുനിറച്ച് ഭക്ഷണവും മദ്യവും, ബാറിലെ ബിൽ അടയ്ക്കാൻ പണമില്ല; പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ജീവനക്കാർ
ബാങ്കോക്ക് ∙ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത്…
മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തി; കൊല്ലപ്പെട്ട ഇന്‍ഫ്ലുവന്‍സര്‍ ഏഴാഴ്ച ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഛണ്ഡീഗഢ്: തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മന്‍ജീത് കൗര്‍ ഏഴാഴ്ച ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 28കാരിയായ മന്‍ജീത് കൗര്‍ ആഗസ്റ്റ് 26നാണ് ചണ്ഡീഗഢിലെ പിജിഐഎംഇആറില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്…
ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു; ഒടുവിൽ ഭീഷണിയും
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിസ്കറ്റ് തരാമെന്ന് പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ അയൽവാസിയായ ആൺകുട്ടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കളിക്കാനായി പുറത്തുപോയ കുട്ടി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന്…
‘യുവതിയുടെ ശരീരത്തിൽ ബാധ’! ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികാതിക്രമം; പൂജാരി കാനഡയിൽ അറസ്റ്റിൽ
ഒന്റാറിയോ∙ പൂജയുടെ മറവിൽ യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അമേരിക്കക്കാരനായ പൂജാരി കാനഡയിൽ അറസ്റ്റിൽ. ന്യൂയോർക്ക് സ്വദേശിയായ രാജേന്ദ്രനാഥ് ദൂദ് നാഥ് മരാജ് (50) ആണ് അറസ്റ്റിലായത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഓഷവയിലാണ് സംഭവം. വീട്ടിലെ പൂജാകർമ്മങ്ങൾക്കായി യുവതിയുടെ കുടുംബമാണ് ഇയാളെ…
















