കടയിൽ റിപ്പയറിങ്ങിന് വെച്ച എസി മോഷണം പോയി; വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്

കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി. കോട്ടയം കറുകച്ചാലിലെ വർഷ സർവീസ് സെന്ററിലാണ് സംഭവം.   വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്. കടയുടമ രഞ്ജിത് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു…

കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.…

നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തിന് ഇനിയും കണ്ടെത്താനുള്ളത് 49 ഇന്ത്യക്കാരെ. മിന്നല്‍പ്രളയത്തില്‍ ഇനിയും 310 വിദേശിയരാണ് കാണാമറയുത്തുള്ളത്. നേപ്പാളിന് സഹായവുമായുള്ള നാലാമത്തെ വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേര്‍ ഞായര്‍ പുലര്‍ച്ചെ…

‘വെള്ളം പാഞ്ഞെത്തി; വീടുകളും മരങ്ങളും ഒലിച്ചുപോയി, കാട്ടിലൂടെ യാത്ര’; നേപ്പാളിലെ പ്രളയം നേരിട്ട് കണ്ട് മലയാളി

കാഠ്മണ്ഡു ∙ ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി’– നേപ്പാളിലെ മിന്നൽ പ്രളയം നേരിട്ട് കണ്ട മലയാളി അഭിറാം വി.യുടെ വാക്കുകളാണിത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. ഇന്ന് രാവിലെ കാണ്മഠുവിൽ നിന്ന് മനോകാമ്ന…

സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: എസ്ഐയ്‌ക്കെതിരെ കേസ്

കൊല്ലം∙ സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. പീഡന…

കഴുത്തിന് കുത്തിപിടിച്ചു, നടുവിന് ചവിട്ടി: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെ മർദിച്ചു; നാലുപേർ പിടിയിൽ

കൊല്ലം∙ കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.  …

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസിൽ ഇരുന്നു; അഭിജീത് ദിപ്കയ്ക്കെതിരെ കേസ്

മുംബൈ ∙ അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരെ ലാത്തൂർ പൊലീസ് കേസെടുത്തു.   മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലാത്തൂർ ഔസയിലെ ഉർദ്ദു സ്കൂളിലെ…

കുട്ടി ജനിച്ചതിന്റെ ആഘോഷം റോഡിൽ, ബസ് പാഞ്ഞുകയറി 5 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നവജാത ശിശുവിന്റെ പിതാവും

പട്ന ∙ ബിഹാറിലെ ബെറ്റിയയിൽ റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അർധരാത്രിയോടെ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എതിരെ വന്ന ട്രക്കുമായി…

‘അമ്മയെ ഓർത്തെങ്കിലും ജീവിക്കൂ’ എന്ന് പറഞ്ഞ് കെഞ്ചി; ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് ഐഫോൺ വാങ്ങിയതിലെ തർക്കം

ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര)∙ മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണ മരണത്തിനു കാരണമായത് ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കം. കഴിഞ്ഞ ദിവസമാണ് കുനാൽ എന്ന 18കാരനും കുടുംബവും ഛത്രപതി സംഭാജിനഗറിലെ കുന്നിൻമുകളിൽനിന്ന് വീണു മരിച്ചത്. കുനാൽ നേരത്തെ…

മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി; തെരച്ചിൽ ഊർജ്ജിതം

    വയനാട്: മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ്…