ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

Spread the love

കൊയിലാണ്ടി: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോടാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തെരുവുനായ കുറുകെ ചാടിയതാണ് ബൈക്ക് നിയന്ത്രണം വിടാനിടയാക്കിയത്.

 

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അവിടെവെച്ച് മരിക്കുകയായിരുന്നു. പിതാവ്: പ്രവീൺ കുമാർ. മാതാവ്: മഞ്ജുഷ. സഹോദരൻ: അർജുൻ പ്രവീൺ.

  • Related Posts

    സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി…

    പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. പി എസ് സി മുന്‍ ഉദ്യോഗസ്ഥന്‍ പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സി ചെയര്‍മാന്‍ ഇന്ന് ചോദ്യം ചെയ്യലിന്…

    Leave a Reply

    Your email address will not be published. Required fields are marked *