ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

Spread the love

തിരുവനന്തപുരം: എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ- ചെല്ലാൻ പോർട്ടൽ പരിഷ്‌കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇതിന് വേണ്ടിവരും. പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്.എം.എസിലുള്ള ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴ വിശദാംശങ്ങൾ പരിശോധിക്കാം. https://echallan.parivahan.nic.in/challan-ൽ വിവരങ്ങൾ ലഭ്യമാണ്.

 

എ.ഐ ക്യാമറ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിർത്താനാണ് തീരുമാനം. മുൻപ് രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിഞ്ഞിരുന്നു. ചിലർ ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതും പരാതിക്ക് ഇടയാക്കി.

 

കൺട്രോൾ റൂമുകളിൽ നിന്നും അയയ്ക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളിൽ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. തിയേറ്ററിൽ നിറഞ്ഞോടുന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായകനും നായികയും സീറ്റ് ബെൽറ്റ് ഇടാതെ നടത്തിയ രഹസ്യയാത്രയ്ക്ക് പിഴചുമത്തിയ ചി്ത്രമുള്ള നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നതെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിവൃത്തമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ പല കുടുംബങ്ങളിൽ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചത്. വാഹനങ്ങൾ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ട്. എന്നാൽ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്.

 

അതേസമയം പിഴ ചുമത്തുന്നതിലെ പോരായ്മകൾ കണ്ടെത്തണമെങ്കിൽ ചിത്രങ്ങൾ പരിശോധിക്കണമെന്നുള്ളതിനാൽ പൂർണമായും രഹസ്യമാക്കാൻ കഴിയില്ല. കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് ചില വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനാൽ വീട്ടിൽ കിടക്കുന്ന വാഹനങ്ങൾക്കും പിഴ നോട്ടീസ് വരുന്നുണ്ട്. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ https://echallan.parivahan.nic.in/grievance-ൽ പരാതി നൽകാം.

  • Related Posts

    അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

    Spread the love

    Spread the loveഅട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ…

    ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പീഡിപ്പിച്ചത് കടയിലെത്തിയ 10 വയസ്സുകാരിയെ

    Spread the love

    Spread the loveവടകര ∙ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വച്ച് വെട്ടേറ്റു. കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന നാസർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക…

    Leave a Reply

    Your email address will not be published. Required fields are marked *