പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് 13 പവനും കൂളിംഗ് ഗ്ലാസും, പ്രതി അറസ്റ്റില്‍

Spread the love

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 10,000 രൂപ, 2,000 രൂപ വിലമതിക്കുന്ന സണ്‍ഗ്ലാസ് എന്നിവ കവര്‍ന്നു. കൂടാതെ വാഹനത്തിന്റെ ആര്‍.സി. ബുക്ക്, ആധാര്‍ കാര്‍ഡ്, എ.ടി.എം. കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ സുപ്രധാന രേഖകളും മോഷ്ടാവ് അപഹരിച്ചു. ഏകദേശം 13,62,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്ബറിന്റെ സഹോദരി സുഹറ ഷംസുദ്ദീന്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  • Related Posts

    ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

    Spread the love

    Spread the loveകൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്‌ഐ മനോജ്…

    ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ച; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു

    Spread the love

    Spread the loveകോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിലെ എട്ടു കോടിയോളം രൂപ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ അഞ്ചാമതായി പ്രതി ചേർത്ത ഹസൻ ആണ് ഖത്തറിലേക്ക് കടന്നുകളഞ്ഞത്. കേസിൽ കഴിഞ്ഞ ദിവസം നെല്യാടി…

    Leave a Reply

    Your email address will not be published. Required fields are marked *