ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും, ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രി

Spread the love

കണ്ണൂർ. ചൊക്ലിയിലെ 17കാരൻ ശിവസൂര്യയെ കാണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും ഒരു തുമ്പും കിട്ടാത്തിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആക്ഷൻ കമ്മിറ്റി നേരിട്ട് ആവശ്യപ്പെട്ടു. ന്യൂ മാഹിയിലെത്തിയ ചെന്നിത്തല ഇവരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് വീട് വിട്ടിറങ്ങിയത് . പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരഞ്ഞതാണ്. ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്. കാണാതായതിൻ്റെ നാൽപ്പത്തിയഞ്ചാം ദിവസമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യവുമായി രംഗത്തെത്തിയത്. ശിവസൂര്യ വീട് വിട്ടത് ഓഗസ്റ്റ് 8നാണ്.കാശിയിൽ നടത്തിയ തെരച്ചിലും ഫലം കണ്ടിരുന്നില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്.ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു സംഭവം. ‘താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്നിങ്ങനെയായിരുന്നു ശിവസൂര്യയുടെ കുറിപ്പ്. കൈയിലെ കാശ് തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.

  • Related Posts

    ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ…

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    Leave a Reply

    Your email address will not be published. Required fields are marked *