സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെടിവച്ചുകൊന്നു

Spread the love

അമൃത്‌സർ ∙ ഇടവഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 27 കാരനെ വീടിനു മുന്നിലിട്ട് വെടിവച്ചുകൊന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ അമിത് സഭർവാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ ആനന്ദ് അവന്യൂവിൽ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളും അയൽവാസികളുമായ മൂന്നു സഹോദരങ്ങൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അഭി ഷാ, സണ്ണി ഷാ, ഋതിക് ഷാ എന്നിവരാണ് കേസിലെ പ്രതികൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഒളിവിൽപ്പോയ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. സുഹൃത്തുക്കൾ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമിത്തിന്റെ പിതാവ് പറഞ്ഞു. അമിത്തിന് ആരോടും ശത്രുതയുണ്ടായിരുന്നില്ലെന്നും സ്കൂട്ടർ മാറ്റിവയ്‌ക്കുന്നതിനെച്ചൊല്ലിയുള്ള നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം രാത്രി വൈകി വീട്ടിലെത്തിയതായിരുന്നു അമിത്. ഇതിനിടെ, വഴിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതികളുമായി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതികളിലൊരാളായ അഭി ഷാ കയ്യിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അമിത്തിനു നേരെ ആറു തവണയാണ് വെടിയുതിർത്തതെന്ന് പിതാവ് പറഞ്ഞു. രണ്ടു വെടിയുണ്ടകൾ തലയിലും ഒരെണ്ണം വീതം അരക്കെട്ടിലും കാലിലുമാണ് കൊണ്ടത്. ശബ്ദം കേട്ട് പുറത്തേക്ക് ഓടിവന്ന വീട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമിത്തിനെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.

 

അമൃത്‌സറിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റു മരിച്ച് മൂന്നാഴ്ച തികയും മുൻപാണ് വീണ്ടുമൊരു കൊലപാതകം നടക്കുന്നത്. അമൃത്‌സറിൽ വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. തുടർന്ന്, ‘ഗോൾഡി ധില്ലൻ ഗ്യാങ്’ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലേക്ക് കടന്ന പ്രധാന പ്രതി പർമീന്ദർ കാക്കയെയും മറ്റ് കൂട്ടാളികളെയും ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ പിന്നീട് പിടികൂടി.

 

സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിച്ചുവരുന്നത് ജനങ്ങൾക്കിടയിൽ കടുത്ത രോഷത്തിനും രാഷ്ട്രീയ വാക്പോരുകൾക്കും വഴിവച്ചിട്ടുണ്ട്. ലഹരിമരുന്നുകളുടെ അനധികൃത വിൽപന ചോദ്യം ചെയ്തതിനെത്തുടർന്ന് മാൻസയിലെ മെഡിക്കൽ സ്റ്റോറിൽവച്ച് ഫേസ്ബുക്ക് ലൈവിനിടെ ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിങ് ഝോട്ട വെടിയേറ്റു മരിച്ചതാണ് ഇതിലൊന്ന്. ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. ഇതിനുപിന്നാലെയാണ് ബട്ടാലയിൽ ലഹരിമാഫിയക്കെതിരെ ശബ്ദമുയർത്തിയ ബിക്രംജിത് സിങ് (40) വെട്ടേറ്റു മരിച്ചത്.

  • Related Posts

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

    Spread the love

    Spread the love  മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍…

    ‘മരുഭൂമിയിൽ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം’; ദുബായിൽ പ്രവാസി യുവതിയുടെ അക്കൗണ്ട് മുഴുവൻ ഒറ്റയടിക്ക് കാലിയായി, കാരണം ആ ഷോപ്പിങ്?

    Spread the love

    Spread the loveദുബായ് ∙ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിന്റെ സന്ദേശങ്ങൾ ഫോണിലെത്തിയപ്പോൾ ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഞെട്ടി. വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം അപ്പോഴേക്കും അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. താൻ ഇടപാട് നടത്തുകയോ പണം പിൻവലിക്കാൻ അനുമതി നൽകുകയോ ചെയ്യാത്തതിനാൽ അവർ…

    Leave a Reply

    Your email address will not be published. Required fields are marked *