ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

Spread the love

തൃശൂർ:ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിപി ഫർഷാദിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയ്ക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും. തൃശ്ശൂർ പടവരാട് സ്വദേശിയായ ‘മാരി’ എന്ന അനന്തുവിനെയാണ് (27) തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി-II ജഡ്ജി രമ്യ ആർ. മേനോൻ കഠിനതടവിന് ശിക്ഷിച്ചത്.

 

 

2024 ഡിസംബർ 5-നായിരുന്നു സംഭവം അരങ്ങേറിയത്. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനന്തു പടവരാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഫാമിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഇൻസ്പെക്ടർ ടിപി ഫർഷാദും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. കുട്ടനെല്ലൂർ, പടവരാട്, പുത്തൂർ സ്കൂളിന് മുന്നിൽ എന്നിവടങ്ങളിലടക്കം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയ നിരവധി അക്രമക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

 

പൊലീസ് വളഞ്ഞതോടെ ഇൻസ്പെക്ടറെ കൊന്നു കളയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ പ്രതി ഫർഷാദിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഇൻസ്പെക്ടർ ഫർഷാദിനെ ഒല്ലൂരിലെ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് വിദഗ്ദ്ധ ചികിത്സ നൽകി ജീവൻ രക്ഷിച്ചത്.

 

ലഹരിമരുന്ന് ഇടപാടുകളും വധശ്രമങ്ങളും ഉൾപ്പെടെ പത്തൊൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കേസിന്റെ വിചാരണാ വേളയിലൊരിക്കൽ പോലും കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

 

  • Related Posts

    ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    Spread the love

    Spread the loveഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.…

    അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

    Spread the love

    Spread the loveഅട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ…

    Leave a Reply

    Your email address will not be published. Required fields are marked *