മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ

Spread the love

കൊല്ലം∙ ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ കൃഷ്ണൻനട ഞാറയ്ക്കൽ തെക്കേതിൽ മുഹമ്മദ് ബിലാൽ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചവറ പുതുക്കാട് സ്വദേശി കാരി എന്ന് വിളിക്കുന്ന ശിവരാജ് (39) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണൻനട സ്വദേശി ദേവരാജന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ശിവരാജും ബിലാലും തമ്മിൽ തർക്കം ഉണ്ടാകുകയും കത്തികൊണ്ട് നെഞ്ചത്തും വയറ്റിലും കുത്തുകയായിരുന്നു.

 

നാട്ടുകാരും ബന്ധുക്കളും ചേർന്ന് നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിച്ചു. പടിഞ്ഞാറേകല്ലട കാരാളിമുക്ക് സ്വദേശികളായ ബിലാലിന്റെ കുടുംബം 5 വർഷമായി ചവറയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. കസ്റ്റഡിയിലുള്ള ശിവരാജിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

  • Related Posts

    ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

    Spread the love

    Spread the loveകൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്‌ഐ മനോജ്…

    ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ച; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു

    Spread the love

    Spread the loveകോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിലെ എട്ടു കോടിയോളം രൂപ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ അഞ്ചാമതായി പ്രതി ചേർത്ത ഹസൻ ആണ് ഖത്തറിലേക്ക് കടന്നുകളഞ്ഞത്. കേസിൽ കഴിഞ്ഞ ദിവസം നെല്യാടി…

    Leave a Reply

    Your email address will not be published. Required fields are marked *