കഴുത്തിലെ പാട് നിർണായകമായി, കൊലപ്പെടുത്തിയത് ലേഖ തനിച്ചല്ല? അന്വേഷണം ആൺസുഹ‍‍ൃത്തിലേക്കും

Spread the love

കൊല്ലം∙ പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജുവിന്റെ (53) കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതിയായ ഭാര്യ ലേഖ മേരിയ്ക്ക് (48) തനിച്ചു കൊലപാതകം ചെയ്യാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ലേഖയുടെ ആൺ സുഹൃത്ത് നിരീക്ഷണത്തിലാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യും.

 

സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കൊണ്ടു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. വെള്ളി പുലർച്ചെ 5.30നാണു ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണതാണെന്നാണു ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചു. കഴുത്തിൽ ശക്തിയായി അമർത്തിയതാണു മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകൾ ഇല്ലായിരുന്നു എന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. തുടർന്നാണു കുറ്റം സമ്മതിച്ചത്.

 

വീട്ടിൽ രാജുവും ലേഖയും മാത്രമാണു താമസം. ഏക മകൾ ബന്ധുവീട്ടിൽ നിന്നു പഠിക്കുകയാണ്. ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നെന്നു പറയുന്നു. രാജുവിന് ഈയിടെ ലഭിച്ച കുടുംബ സ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്നു ലേഖ ആവശ്യപ്പെട്ടതിനെച്ചൊല്ലിയും തർക്കമുണ്ടായി. വെള്ളി പുലർച്ചെ 5നു വഴക്കിനെത്തുടർന്നു രാജു ലേഖയെ മർദിച്ചതായും പറയുന്നു. തുടർന്നാണു കൊലപാതകം.

  • Related Posts

    ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ച; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു

    Spread the love

    Spread the loveകോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിലെ എട്ടു കോടിയോളം രൂപ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ അഞ്ചാമതായി പ്രതി ചേർത്ത ഹസൻ ആണ് ഖത്തറിലേക്ക് കടന്നുകളഞ്ഞത്. കേസിൽ കഴിഞ്ഞ ദിവസം നെല്യാടി…

    ‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

    Spread the love

    Spread the loveഞെട്ടലോടെയാണ് മലയാളികള്‍ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത കേട്ടത്. സ്‌റ്റേജ് ഷോകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നു കലഭാവന്‍ നവാസ്. കരിയറില്‍ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ തേടി മരണമെത്തുന്നത്.   ഇന്ന് നവാസിന്റേയും രഹ്നയുടേയും 24-ാം…

    Leave a Reply

    Your email address will not be published. Required fields are marked *