16 കാരിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ചു; രണ്ടു പേർ കൂടി പിടിയിൽ

Spread the love

കോഴിക്കോട് ∙ മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിലായി. രണ്ടു പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

 

പെൺകുട്ടിയെ പീഡിപ്പിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ തിങ്കളാഴ്ച ടൗൺ അസി. കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടി കോഴിക്കോട് നഗരത്തിൽ എത്തുകയായിരുന്നു. ബീച്ചിൽ എത്തിയ കുട്ടിയെ പ്രതികൾ സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

 

ബീച്ചിൽ തനിച്ചു കണ്ട പെൺകുട്ടിയെ കാസർകോട് സ്വദേശികളായ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് പറ‍ഞ്ഞ് 21 ന് പുലർച്ചെ രണ്ടു മണിയോടെ ജീപ്പിൽ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീർ അലിയുടെയും പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെൺകുട്ടിക്ക് ലഹരി മരുന്നു നൽകി. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ പെൺകുട്ടിയെ ഷമീമും റയീസും ജീപ്പിൽ കൊണ്ടു വിട്ടു. 4,000 രൂപയും നൽകി. ബീച്ചിൽ ഡ്യൂട്ടിയിലുള്ള വനിതാ ഹെൽപ് ലൈൻ അംഗങ്ങളാണ് അവശനിലയിലായ പെൺകുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് കണ്ടെത്തിയത്. കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്ക് എതിരെ കേസെടുത്തത്.

 

കേസിലെ മുഖ്യപ്രതികളായ സാലിഹിനെയും ഷബീറിനെയും അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് പുതുപ്പാടിയിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരിൽ ഒരാൾക്ക് മുൻപു നടന്ന ഒരു കൊലപാതക കേസിൽ പങ്കുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയാണ്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *