സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം, കാമുകനെ കൊന്ന് കഷണങ്ങളാക്കി ശുചിമുറിയിൽ ഉപേക്ഷിച്ചു; പിന്നാലെ വോയ്സ് മെസേജ്

Spread the love

മുംബൈ ∙ സെക്സ് റാക്കറ്റിനു വിൽക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാമുകനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകന്ദ് ഹൗസിങ് സൊസൈറ്റിയിലാണു കുറ്റകൃത്യം നടന്നത്. ബംഗാൾ‍ സ്വദേശികളാണ് ഇരുവരും.

 

കൊലപാതകത്തിനു ശേഷം കൊൽക്കത്തയിലേക്കു മുങ്ങിയ യുവതി, കല്യാണിലെ വീട്ടുടമയ്ക്ക് അയച്ച വോയ്സ് മെസേജിലാണു കാമുകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. മൃതദേഹം സംസ്കരിക്കണമെന്നും മെസേജിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുടമ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ്, ചാക്കിലാക്കി ഉപേക്ഷിച്ച മൃതദേഹഭാഗങ്ങൾ കണ്ടെത്തി. 37 വയസ്സുകാരനായ ഹമീദില്ലയാണു കൊല്ലപ്പെട്ടത്. പ്രതി ഹസീബയെ (35) കണ്ടെത്താനായി പൊലീസ് സംഘം കൊൽക്കത്തയിലേക്കു തിരിച്ചു.

 

2 മാസം മുൻപാണു കാമുകൻ തന്നെ പുണെയിൽ നിന്നു കല്യാണിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും സെക്സ് റാക്കറ്റിനു കൈമാറാൻ പദ്ധതിയിടുന്നതായി മനസ്സിലാക്കിയതോടെയാണു കൊലപ്പെടുത്തിയതെന്നും യുവതിയുടെ വോയ്സ് മെസേജിലുണ്ട്.

  • Related Posts

    പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള…

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *