പെട്രോൾ പമ്പിന്റെ ചില്ലു തകർത്ത് മോഷണം നടത്തിയ ആൾ 150 ഓളം കേസുകളിൽ പ്രതി; ഒടുവിൽ പിടിയിൽ

Spread the love

വണ്ടൂർ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം മോഷണ കേസുകളിൽ പ്രതിയായ ആൾ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് പണം കവർന്ന സംഭവത്തിൽ അറസ്റ്റിലായി. എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി ഷാജഹാൻ (51) ആണ് പിടിയിലായത്.

 

വെള്ളിയാഴ്ച പുലർച്ചെ ചെറുകോട് പെട്രോൾ പമ്പിന്റെ ഗ്ലാസ് ഇരുമ്പു വടി കൊണ്ട് തകർത്ത് അകത്തു കയറി മേശവലിപ്പിൽ ഉണ്ടായിരുന്ന 12000 രൂപയാണ് കവർന്നത്. തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി കെ.റഫീക്ക്, വണ്ടൂർ സിഐ ഇ.ഗോപകുമാർ, എസ്ഐ എ.പി.ആസിഫ് അലി, എ എസ്ഐ സ്വയംപ്രഭ, ഷിഫിൻ കുപ്പനത്ത്, സ്കോഡ് അംഗങ്ങളായ കെ.ടി.ആസിഫ് അലി, സാബിറലി, പി.സജീഷ്, സി.കെ.സജേഷ് , എം. കൃഷ്ണദാസ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിൽ പട്ടാമ്പിയിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. രാത്രി കെഎസ്ആർടിസി ബസ്സിൽ വണ്ടൂരിൽ വന്നിറങ്ങി പുലർച്ച 3 ന് പെട്രോൾ പമ്പിൽ മോഷണം നടത്തി കെഎസ്ആർടിസി ബസ്സിൽ തന്നെ പെരിന്തൽമണ്ണ ഭാഗത്തേക്ക് തിരിച്ചുപോയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾ വർഷങ്ങൾക്കു മുമ്പ് വണ്ടൂരിൽ നടന്ന മറ്റൊരു പെട്രോൾ പമ്പ് മോഷണക്കേസിലും പ്രതിയാണെന്നും ഒരു മാസം മുൻപാണ് ജയിലിൽ നിന്ന് ഇറങ്ങിയതെന്നും പൊലീസ് പറയുന്നു.

  • Related Posts

    ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ…

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    Leave a Reply

    Your email address will not be published. Required fields are marked *