ഇനി ബേക്കറികളിൽ കിട്ടും 15% വീര്യമുള്ള ഹോർട്ടി വൈൻ; വിൽപന തുടങ്ങി: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം

Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽ നിന്നു നിർമിക്കുന്ന ഈ വൈനിന്റെ വിൽപന ചാലക്കുടിയിലെ ബേക്കറിയിലാണു തുടങ്ങിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഹോർട്ടി വൈൻ വിൽപന.

 

വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതിഘടനയെച്ചൊല്ലി വിവാദം ഉയർന്നതോടെ ഈ തീരുമാനം യുഡിഎഫ് സർക്കാർ മാറ്റി വച്ചിരിക്കുന്നതിനിടയിലാണ്, ബേക്കറികളിലൂടെയടക്കം വീര്യം കൂടിയ വൈൻ വിൽക്കാനുള്ള ഉത്തരവ്. 5% വീര്യമുള്ള മദ്യം ബവ്കോ വഴി വിൽക്കാനുള്ള ആലോചനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

 

നിലവിൽ 4 സ്ഥാപനങ്ങൾക്കാണു ഹോർട്ടി വൈൻ നിർമിക്കാൻ അനുമതി. 2024 ജനുവരിയിൽ ആണ് ഇതു സംബന്ധിച്ച അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി (വിദേശമദ്യ ഭേദഗതി ചട്ടം) രണ്ടാം പിണറായി സർക്കാർ ഉത്തരവിറക്കിയത്. ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഷോപ്പിങ് മാൾ, 100 ചതുരശ്രമീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിലാണു വിൽപനയ്ക്ക് അനുമതി. എന്നാൽ, ഇവിടങ്ങളിൽ വൈൻ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 10,000 രൂപയാണു വാർഷിക ലൈസൻസ് ഫീസ്. വൈൻ ലൈസൻസ് എടുക്കുന്ന സ്ഥാപനങ്ങൾക്ക് 20% ആണു കമ്മിഷൻ.

  • Related Posts

    ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    Spread the love

    Spread the loveഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.…

    അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

    Spread the love

    Spread the loveഅട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ…

    Leave a Reply

    Your email address will not be published. Required fields are marked *