ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

കൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത് കനത്ത മഴയായിരുന്നു. ആ സമയത്താകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.

 

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെൽമറ്റും മഴക്കോട്ടും ധരിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. ബവ്റിജസ് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാകാം മോഷ്ടാവ് അകത്തു കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇന്നലെ ഈ ഭാഗത്ത് കനത്ത മഴയായിരുന്നു. ആ സമയത്താകാം മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു.‌

 

ബാങ്കിൽ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. 3 ദിവസം ബാങ്ക് അവധിയായിരുന്നതിലാണ് പണം ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. 3 മാസത്തിനു മുൻപ് കരുനാഗപ്പള്ളിയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

  • Related Posts

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    ‘മിനി റെഡ് സ്ട്രീറ്റ്’; ഒത്താശയ്ക്കു നേതാവ്; കോവളത്തുണ്ടായതു ക്രൂരപീഡനം

    Spread the love

    Spread the loveനിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ കടുത്ത നിയമലംഘനത്തിനു പിടിയിലായതിന്റെ ഞെട്ടലിലാണ് കേരളം. തന്റെ പദവിയുടെ ബലത്തിൽ തലസ്ഥാനനഗരത്തിൽ അനാശാസ്യ ഇടപാടുകൾക്ക് അയാൾ നേതൃത്വം നൽകിയെന്ന പൊലീസ് കണ്ടെത്തൽ ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നു. കോവളത്തെ സ്പായിൽ ആന്ധ്ര സ്വദേശിയായ…

    Leave a Reply

    Your email address will not be published. Required fields are marked *