എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

Spread the love

ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ നമ്പർ, ജനനത്തീയതി, ജെൻഡർ, ഇമെയിൽ വിലാസം, മേൽവിലാസം, വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബ്രാഞ്ച് വിവരങ്ങൾ എന്നിവ ചോർന്ന ഡേറ്റബേസിലുണ്ട്.

 

എന്നാൽ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചിട്ടില്ലെന്നും ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സുരക്ഷിതമായി നടക്കുന്നതായും ബാങ്ക് അറിയിച്ചു. ഉപയോക്താക്കളിൽ വളരെക്കുറച്ചു പേരെ മാത്രമേ ഇതു ബാധിച്ചിട്ടുള്ളൂ എന്നും ബാങ്കിന്റെ കോർ ഐടി ശൃംഖലയിൽ പ്രശ്നങ്ങളില്ലെന്നും എസ്ബിഐ വിശദീകരിക്കുന്നു. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ഇന്നലെ വൈകുന്നേരമിറക്കിയ പ്രസ്താവനയിൽ പറയുന്നു. 3.75 ലക്ഷം റെക്കോർഡുകൾ പരിശോധിച്ചതിലാണ് 3,897 എസ്ബിഐ ഉപയോക്താക്കളുടെ വിവരങ്ങൾ കണ്ടെത്തിയത്.

 

എസ്ബിഐയുടെ ഇന്റലിജന്റ്സ് സേവനദാതാവായ ഡിഫൻസ് സൈബർ ഏജൻസിയും ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്–ഇൻ) ആണു വിവരച്ചോർച്ച ബാങ്കിനെ അറിയിച്ചത്. തുടർന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ബാങ്ക് ഈ വിവരം വെളിപ്പെടുത്തിയത്. സെർട്ട്-ഇൻ അംഗീകാരമുള്ള സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ അന്വേഷണത്തിനായി എസ്ബിഐ ചുമതലപ്പെടുത്തി.

 

ഇന്ത്യൻ സ്ഥാപനങ്ങളുടെ കംപ്യൂട്ടർ ശൃംഖലകളിലേക്കും ഡേറ്റയിലേക്കും എഐ അധിഷ്ഠിതമായ ഓട്ടോണമസ് ഏജന്റുകൾ അനുമതിയില്ലാതെ പ്രവേശിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞയാഴ്ച സെർട്ട്-ഇൻ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കമ്പനികളുടെ ക്ലൗഡ് സംവിധാനങ്ങളിലും ആപ്ലിക്കേഷനുകളിലുമുള്ള സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് എഐ ഏജന്റുകൾ വിവരങ്ങൾ ചോർത്തുന്നത്.

 

 

  • Related Posts

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    കീറിയ പത്ത് രൂപ നോട്ട് വാങ്ങാത്തതിന് മർദനം; ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

    Spread the love

    Spread the loveന്യൂഡൽഹി ∙ സാധനം എത്തിച്ചപ്പോൾ ലഭിച്ചതിൽ 10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിലാണ് ഒക്ടോബർ 4ന് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന്…

    Leave a Reply

    Your email address will not be published. Required fields are marked *