ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

Spread the love

ലാസ: ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഭൂചലനത്തിൽ 300 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിനുവയാണ് വാർത്ത പുറത്തുവിട്ടത്.

 

വ്യാഴാഴ്ച രാത്രി 10.33നാണ് ഭൂചലനമുണ്ടായത്. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്- വടക്കു കിഴക്കായും ടിബറ്റൻ തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റർ വടക്കു കിഴക്കായും പർവത മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

 

ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തലുകളും തുടരുകയാണ്.

  • Related Posts

    4 ഭാര്യമാർ, 58 മക്കൾ, ചുറ്റും ദാരിദ്ര്യം മാത്രം; അഫ്ഗാനിലെ നരകജീവിതത്തെക്കുറിച്ച് ഒരു പിതാവിന്റെ തുറന്നുപറച്ചിൽ!

    Spread the love

    Spread the loveകാബൂൾ: ‘എനിക്ക് 70 മക്കൾ ഉണ്ടായിരുന്നു, 12 പേർ മരിച്ചു. ചെറിയ പ്രായമായതിനാൽ കുട്ടികളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന് എന്റെ ഭാര്യമാർക്ക് അറിയില്ലായിരുന്നു..’ – അഫ്ഗാനിസ്താനിലെ, 58 മക്കളുള്ള ഒരു പിതാവിന്റെ തുറന്നുപറച്ചിലാണ്. കേൾക്കുമ്പോൾ അദ്ഭുതവും അസ്വസ്ഥതയും ഒരുപോലെ…

    വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈ: സർവത്ര ദുരൂഹം; ഇരുപതോളം വീടുകളിൽ അജ്ഞാതൻ

    Spread the love

    Spread the loveവീടുകളുടെ ഗേറ്റുകളിലും മുറ്റത്തു നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. നഗരസഭയിലെ 9,10 വാർഡുകളിലെ ഇരുപതോളം വീടുകളിലാണ് അസാധാരണ സംഭവം. സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാകാത്തതും അന്വേഷണത്തിൽ നിർണായകസൂചനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *