ഹോട്ടൽ മുറിയിലെ മർദനം: അജാസ് ഖാനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; അലീനയുമായി പഠനകാലം മുതൽ സൗഹൃദം

Spread the love

കൊല്ലം ∙ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ മർദിച്ച സംഭവത്തിൽ സുഹൃത്തായ ഡോക്ടറെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ്ഖാനാണ് (29) റിമാൻഡിൽ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.20ന് കൊല്ലം നഗരത്തിലെ ഒരു ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം.

 

വനിതാ ഡോക്ടർ എറണാകുളം സ്വദേശി അലീന മാർഗ്രറ്റ് സഖറിയയും (28) അജാസ്ഖാനും പഠനകാലം മുതൽ സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം ഹോട്ടൽ മുറിയിൽ എത്തിയ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. മർദിക്കുന്ന ദൃശ്യങ്ങൾ അജാസ്ഖാൻ മൊബൈൽ ഫോണിൽ പകർത്തി വീട്ടുകാരെ കാണിച്ചെന്ന പരാതിയുമുണ്ട്.

 

സംഭവദിവസം രാത്രി മുറിയിൽനിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരു ഡോക്ടർമാരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 3 ഗ്രാം കഞ്ചാവും ഇതു വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പേപ്പറും കണ്ടെത്തി. വനിതാ ഡോക്ടറെയും പൊലീസ് ഉദ്യോഗസ്ഥനെയും മർദിച്ചുവെന്ന പരാതിയിലാണ് അജാസിനെ റിമാൻഡ് ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

  • Related Posts

    ‘നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം’; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

    Spread the love

    Spread the loveകൊച്ചി: അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതി വക്കീല്‍ നോട്ടീസ് അയച്ചു. നീന്തല്‍ക്കുളത്തില്‍ വെച്ച് തന്നെ ബലമായി പിടിച്ചുവെന്നും, ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് ഉറപ്പാണെന്നും പരാതിക്കാരി വ്യക്തമാക്കി. ‘ദ ന്യൂസ് മിനിറ്റ്’…

    ലൈംഗികാതിക്രമത്തിന് ഇരായായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

    Spread the love

    Spread the loveകൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.   പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും ഗര്‍ഭം…

    Leave a Reply

    Your email address will not be published. Required fields are marked *