സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്റെ പകുതി ഉറപ്പാക്കുന്ന തമിഴ്നാട് മോഡൽ പെൻഷൻ; പക്ഷേ

Spread the love

തിരുവനന്തപുരം ∙ തമിഴ്നാട് മാതൃകയിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പകരം ശമ്പളത്തിന്റെ പകുതി പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കും. 29ന് അവതരിപ്പിക്കുന്ന ബജറ്റിലാകാനാണു സാധ്യത. മാർച്ചിൽ വർധിപ്പിച്ച ശമ്പളം ലഭ്യമാകുന്ന തരത്തിൽ ബജറ്റിനു മുൻപ് ശമ്പള പരിഷ്കരണ പ്രഖ്യാപനവുമുണ്ടാകും. ശമ്പളക്കമ്മിഷനു പകരം ധനവകുപ്പ് തയാറാക്കുന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാകും വർധന നടപ്പാക്കുക.

 

ഇൗ പ്രഖ്യാപനങ്ങൾ മുൻകൂട്ടിക്കണ്ട് സിപിഎം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ഇൗ മാസം 12, 13 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തമിഴ്നാടും പങ്കാളിത്ത പെൻഷനു പകരം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ 2 ബജറ്റിലും കേരള സർക്കാരും പങ്കാളിത്ത പെൻഷനു പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.

 

പ്രധാന തടസ്സം ഇതുവരെ പെൻഷൻ ഫണ്ടിലേക്ക് സർ‍ക്കാരും ജീവനക്കാരും അടച്ച വിഹിതം തിരിച്ചെടുക്കാൻ കഴിയുമെന്ന ഉറപ്പ് കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കാത്തതിനാലാണ്. വരുന്ന ബജറ്റിൽ പുതിയ പദ്ധതി പ്രഖ്യാപിക്കുകയും തുടർന്ന് വിജ്ഞാപനമിറക്കുകയും ചെയ്താലും ഇതു വാഗ്ദാനം മാത്രമായി അവശേഷിക്കാനാണ് സാധ്യത. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചാൽ പകരം കേന്ദ്രം നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുകയാണ് പിന്നീടുള്ള പോംവഴി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *