ഞായറാഴ്ച പുറപ്പെടേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിൽ തന്നെ, ‘നീട്ടിവയ്ക്കലിൽ’ വലഞ്ഞ് യാത്രക്കാർ

Spread the love

മലപ്പുറം∙ ഞായറാഴ്ച രാത്രി കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇനിയും പുറപ്പെട്ടില്ല. സാങ്കേതിക തകാരാറുള്ളതിനാലാണ് യാത്ര നീട്ടിവയ്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രി 11.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ ഉണ്ടെന്നും യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തേണ്ടെന്നും ഞായറാഴ്ച വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു.

 

തുടർന്ന് മൂന്നുവട്ടം യാത്ര നീട്ടിവയ്ക്കുന്നതായി അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ 10.30നു സർവീസ് നടത്തുമെന്ന അറിയിപ്പ് നൽകി. തുടർന്ന് യാത്രയ്ക്ക് എത്തിയവരാണ് ഇപ്പോൾ വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. അതേസമയം, ടിക്കറ്റ് തുക തിരികെ നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറയുന്നു. എന്നാൽ ഇതു നിരസിച്ച യാത്രക്കാർ പകരം യാത്രാസംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ തുടരുകയാണ്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *