സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും, രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം

Spread the love

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർത്ഥികളുടെ സ്കൂട്ടർ യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

 

തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർഥികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചതിലാണ് നടപടി. സ്കൂട്ടറിൽ അഞ്ചു പേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപ പിഴ അടയ്ക്കണം. കൂടാതെ, ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും നൽകണം. അങ്ങനെ ആകെ പിഴ 2,500 രൂപ പിഴ അടയ്ക്കാനാണ് നിർദേശം.

 

കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തി അമിതശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞ സ്വകാര്യ കോളജ് വിദ്യാർഥിക്കും പിഴ ലഭിച്ചു. അനധികൃത രൂപമാറ്റം വരുത്തിയതിന് 12,000 രൂപയാണ് പിഴ ചുമത്തിയത്. സൈലൻസറിൽ മാറ്റം വരുത്തിയ വാഹനവുമായി കോതാട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും പിടിയിലായി. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നോട്ടീസ് കൈമാറിയിട്ടുണ്ട്.

  • Related Posts

    മധ്യവയസ്കയെ വീടിനു സമീപം തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveഇടുക്കി: ശാന്തൻപാറ ചേരിയാർ സ്വദേശിയായ റാണി (55) എന്ന മധ്യവയസ്കയെ വീടിന് സമീപം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിന്ന് തല വേർപെട്ട നിലയിലും ഒരു കൈയുടെ മുട്ടിനു താഴെ ഭാഗത്ത് ദശ ഇല്ലാത്ത നിലയിലുമാണ് മൃതദേഹം…

    കുടുംബ ബജറ്റ് താളം തെറ്റുമോ?, അരി, പഞ്ചസാര, സവാള വില പൊള്ളിക്കും; പൊന്നിക്ക് 20 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് അരി വില. പൊന്നിക്ക് മൂന്ന് മാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. ഇതിന് പുറമേ സവാളയ്ക്കും പഞ്ചസാരയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്.   വടക്കന്‍ കേരളത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *