കവർന്ന 44.5 പവൻ സ്വർണം ലോക്കറിൽ നിന്നെടുത്തത് 2 ദിവസം മുൻപ്; മോഷ്ടാവ് വന്ന വഴികളിലെ സിസിടിവി പരിശോധിക്കാൻ പൊലീസ്

Spread the love

കൊല്ലങ്കോട് ∙ പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 44.5 പവൻ സ്വർണാഭരണങ്ങളും 50 ഗ്രാം വെള്ളിയും കവർന്നു. ഊട്ടറ വാട്ടയാർ നാരായണ മംഗലത്ത് മനയിൽ എം.എൻ.നരേഷ്കുമാർ – പ്രീത ദമ്പതികളുടെ വീട്ടിലാണു തിങ്കളാഴ്ച അർധരാത്രി മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയിരുന്ന സമയത്തായിരുന്നു കവർച്ച. ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന കാര്യം അറിഞ്ഞത്.

 

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. 17 വളകൾ, 4 മാലകൾ, 2 നെക്‌ലേസ്, താലിക്കൂട്ട്, 3 സ്വർണ നാണയം ഉൾപ്പെടെ 49 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണു നഷ്ടമായത്. ബാഗുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുഖത്തു മാസ്ക്കിട്ട് തലയിൽ തൊപ്പിയും കയ്യിൽ ഗ്ലൗസും ധരിച്ച് മുണ്ടു മടക്കിക്കുത്തി വന്ന മോഷ്ടാവിന് 50 വയസ്സു തോന്നിക്കും. മുൻവശത്തെ വാതിലിലൂടെ അകത്തു കടക്കുന്നതും അതേ വാതിലിലൂടെ പുറത്തു കടക്കുന്നതും കാണുന്നുണ്ട്. പ്രധാന അലമാര കൂടാതെ മറ്റു ഷെൽഫുകളിലെ തുണികളും മറ്റു ചെറിയ പെട്ടികളുമെല്ലാം തുറന്നു വാരിവലിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ രണ്ടു ദിവസം മുൻപാണ് എടുത്തത്.

 

പാലക്കാട്ടു നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കുമെന്നും മോഷ്ടാവ് വന്ന വഴികളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പാലക്കാട് ഡിവൈഎസ്പി ഷാജു, പൊലീസ് ഇൻസ്പെക്ടർ അബ്ബാസ് അലി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധനകൾക്കു നേതൃത്വം നൽകി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *