ഏക മകന്റെ അകാലമരണം തളർത്തി, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

കൊച്ചി ∙ ഏക മകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (72) ഭാര്യ സബിത (63) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു എന്നാണ് വിവരം. ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്.

 

അന്നു മുതൽ സഹോദരൻ എല്ലാ ദിവസവും സഞ്ജീവിനോട് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ്, ഇന്ന് രാവിലെ ഒൻപത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞത്.സഹോദരൻ ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ ആയിരുന്നു.

  • Related Posts

    യുവാക്കൾക്ക് ജോലി എവിടെ? തൊഴിലില്ലായ്മയിൽ കേരളം മുന്നിൽ!

    Spread the love

    Spread the loveഉയർന്ന വിദ്യാഭ്യാസവും വലിയ തൊഴിൽപ്രതീക്ഷകളുമായി ഓരോ വർഷവും ആയിരക്കണക്കിന് യുവാക്കൾ പഠനം പൂർത്തിയാക്കി തൊഴിൽവിപണിയിലേക്ക് എത്തുമ്പോൾ, അവർക്കായി അനുയോജ്യമായ അവസരങ്ങൾ എത്രത്തോളമുണ്ടെന്ന ചോദ്യം വീണ്ടും ശക്തമാകുകയാണ്. രാജ്യത്തെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) കണക്കുകൾ…

    സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറിക്കടയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 73-കാരന് 14 വർഷം കഠിനതടവും പിഴയും

    Spread the love

    Spread the loveതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോട്ടറിക്കടയിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരനെ (73)യാണ് കാട്ടാക്കട…

    Leave a Reply

    Your email address will not be published. Required fields are marked *