തൃഷയല്ല, തിരുച്ചി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ഥിയാകാന്‍ രാഘവ ലോറന്‍സ്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന

Spread the love

ചെന്നൈ: തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്താണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി വിജയ്, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ചതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ രാജിവച്ചിരുന്നു. പകരം ടിവികെക്കായി നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമാനിര്‍മാതാവും നടനുമായ രാഘവ ലോറന്‍സ് വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തില്‍ ടിവികെക്കായി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.

 

പാര്‍ട്ടി പ്രവേശന വാര്‍ത്ത തള്ളാതെ ലോറന്‍സ് എക്‌സില്‍ കുറിച്ച വരികളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. ‘നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ബെന്‍സ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അതിന്റെ ചിത്രീകരണം ഈ മാസം 10-ാം തീയതി പൂര്‍ത്തിയാകും. തൊട്ടടുത്ത ദിവസം, 11-ാം തീയതി രാവിലെ 9.30-ന് അമ്മ കണ്‍മണിയുടെ അനുഗ്രഹത്തോടെ സുപ്രധാനമായ തീരുമാനം നടത്തും’ എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചിരിക്കുന്നത്.

 

തിരുച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ടിവികെയ്ക്ക് ഏറെ നിര്‍ണായകമാണ്. നിയമസഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറയാതിരിക്കുക എന്നത് സുപ്രധാനമാണ്. ജനപ്രീതിയും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ നേടിയ സ്വാധീനവും കണക്കിലെടുത്താണ് രാഘവ ലോറന്‍സിന്റെ പേര് പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന. സമീപകാലത്ത് വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ലോറന്‍സ് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. ടിവികെയുടെ വിജയങ്ങള്‍ക്ക് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനവും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ലോറന്‍സിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

 

ലോറന്‍സിന്റെ ചില സമീപകാല പരാമര്‍ശങ്ങളും രാഷ്ട്രീയ വിഷയങ്ങളിലെ പ്രതികരണങ്ങളും പാര്‍ട്ടിയുമായുള്ള അടുപ്പത്തിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് തന്റെ ഗുരുവും സൂപ്പര്‍താരവുമായ രജനീകാന്തുമായി ലോറന്‍സ് ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. അന്തിമ തീരുമാനം അദ്ദേഹത്തിന്റെ ഉപദേശത്തിന് ശേഷമായിരിക്കുമെന്നാണ് സൂചന. തിരുച്ചി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ ലോറന്‍സ് മത്സരിക്കുമോ എന്ന കാര്യത്തില്‍ ടിവികെയും പ്രതികരിച്ചിട്ടില്ല.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *