മുതലാളീ…, ജീവനക്കാർക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ

Spread the love

സൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്‍കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്.

 

രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റ് സമ്മാനങ്ങളും നൽകുന്നതാണ് വിഡിയോയിലുള്ളത്. സമ്മാനങ്ങള്‍ വാങ്ങിയ ശേഷം വിതുമ്പുന്ന ജീവനക്കാരേയും വിഡിയോയില്‍ കാണാം. പ്രശസ്തിക്കുവേണ്ടിയല്ല ഇതു ചെയ്തതെന്നും കഠിനാധ്വാനത്തിന്റെ വില തനിക്ക് നന്നായറിയാമെന്നും രാംസ്വരൂപ് പറയുന്നു.

 

‘രാപ്പകലില്ലാതെ അക്ഷീണം ജോലി ചെയ്യുന്നവരാണ് എന്റെ ജീവനക്കാര്‍. എന്റെ വിജയത്തിനും നേട്ടത്തിനും കാരണം ഇവരാണ്. ആ കടപ്പാട് എനിക്ക് ജീവനക്കാരോടുണ്ട്. അവരെയെല്ലാം ഒപ്പം കൂട്ടിക്കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് എന്റെ സന്തോഷം’– രാംസ്വരൂപ് പറയുന്നു. കഴി‍ഞ്ഞ വര്‍ഷവും രാംസ്വരൂപ് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

  • Related Posts

    ‘ബസിൽ’ അധോലോക കുറ്റവാളി ദാവൂദ്; പ്രതിഷേധം, മറപ്പിച്ച് പൊലീസ്

    Spread the love

    Spread the loveമംഗളൂരു ∙ ‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്ന സ്റ്റിക്കർ പതിപ്പിച്ച സ്വകാര്യ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു; എഴുത്തു മറച്ചശേഷം താക്കീത് നൽകി വിട്ടയച്ചു. കേരളത്തിൽനിന്നു കോളജ് വിദ്യാർഥികളുമായി ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ ബസാണ് കസ്റ്റഡിയിലെടുത്തത്. എഴുത്ത്…

    അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

    Spread the love

    Spread the loveബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ്…

    Leave a Reply

    Your email address will not be published. Required fields are marked *