ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

Spread the love

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ പൊലീസും ഡാന്‍സാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഉപേക്ഷിച്ച കാറില്‍നിന്ന് പിന്നീട് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

 

കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ആളാണ് അനന്ദു.

 

നഗരത്തില്‍ മുറികള്‍ വാടകയ്‌ക്കെടുത്ത് യുവതീയുവാക്കളെ ക്ഷണിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതാണ് കീര്‍ത്തയുടെ പ്രധാന ജോലി. പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ താമസിച്ച വാടക മുറികള്‍ പൊലീസ് സംഘം പരിശോധിച്ചു. മൂന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85100 രൂപയും കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

  • Related Posts

    ഫുട്‌ബോൾ ലോകകപ്പ് വേദികളെ ബന്ധിപ്പിച്ച് മലയാളിയുടെ ചാർട്ടർ വിമാന സർവീസ്; ശ്രദ്ധനേടി പിറവം സ്വദേശി

    Spread the love

    Spread the loveകൊച്ചി ∙ ഫുട്‌ബോൾ ലോകകപ്പ് അരങ്ങേറുന്ന യുഎസിലെയും കാനഡയിലെയും മെക്‌സിക്കോയിലെയും പട്ടണങ്ങൾ ബന്ധിപ്പിക്കുന്ന ചാർട്ടർ വിമാന സർവീസുമായി മലയാളിയുടെ എയർ ചാർട്ടർ കമ്പനി. 2012ൽ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി. പോൾ തുടക്കമിട്ട ‘ഹാലോ എയർവേയ്സാണ്’…

    സ്പായിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം, യുവതി രക്ഷപ്പെട്ടത് ലോറിയിൽ; 5 പേർ അറസ്റ്റിൽ

    Spread the love

    Spread the loveമൂവാറ്റുപുഴ∙ സ്പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. യുവതി രക്ഷപ്പെട്ടത് ടോറസ് ലോറിയിൽ കയറി. ടോറസിനെയും യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. യുവതി വിവരം അറിയിച്ചതനുസരിച്ച് ടോറസ് പിറവത്ത് പൊലീസ് തടഞ്ഞു. കടന്നു കളഞ്ഞ…

    Leave a Reply

    Your email address will not be published. Required fields are marked *