കേസിന് പിന്നാലെ സൈബര്‍ ആക്രമണം; പൊലീസുകാരന്‍ ജീവനൊടുക്കി

Spread the love

കൊച്ചി: മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്്റ്റബിള്‍ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വര്‍ഗീസ് ആണ് ജീവനൊടുക്കിയത്. 43 വയസ്സായിരുന്നു.

കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ട്.

വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മുകളില്‍ എത്തിയപ്പോഴാണ് വിനുവര്‍ഗീസിനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആര്‍ തയ്യാറാക്കിയത് വിനു വര്‍ഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടത്. ഇയാളുടെ മൃതദേഹം പറവൂര്‍ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *