മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ചു; നാലുവയസ്സുകാരന് ദാരുണാന്ത്യം

Spread the love

ബെംഗളൂരു∙ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ ആദിലിനെ നഴ്സറിയിൽനിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ബുധനാഴ്ച രാവിലെ സർജാപുരയിലായിരുന്നു അപകടം. മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിൽ. ആദിൽ ഐടി കമ്പനി ജീവനക്കാരനാണ്.

 

 

  • Related Posts

    മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു; ബിഹാർ സ്വദേശിയായ പ്രതി പിടിയിൽ

    Spread the love

    Spread the loveചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന്…

    24 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് അഞ്ചംഗ സംഘം

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *