കുതിച്ചുയർന്ന് മത്സ്യവില: മത്തിക്കും അയലയ്ക്കും ‘പൊള്ളും വില’; മെനുവിൽനിന്ന് പുറത്തുചാടി ഹോട്ടലിലെ ‘മീൻ വിഭവങ്ങൾ’

Spread the love

തിരുവനന്തപുരം ∙ ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയർന്നു. നിരോധനത്തിന് തൊട്ടുമുൻപു കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു. ട്രോളിങ് നിരോധനം പ്രാബല്യത്തിലായതോടെ വില സാധാരണക്കാരുടെ പോക്കറ്റിന് താങ്ങാനാവാത്ത വിധം പിന്നെയും വർധിച്ചു.

 

മത്തിവില കിലോയ്ക്ക് 340–360 രൂപ വരെയായി. ചില പ്രദേശങ്ങളിൽ കിലോയ്ക്ക് 400 രൂപ വരെ ഈടാക്കുന്നുണ്ട്. അയല, ചൂര, കട്‌ല, തിലാപ്പിയ എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കടൽമത്സ്യങ്ങൾക്ക് പുറമേ കായൽ മത്സ്യങ്ങളുടെ വിലയിലും കുതിപ്പുണ്ട്. കണവ, കരിമീൻ, ചെമ്മീൻ എന്നിവയുടെ വിലയും കൂടി. ഇതോടെ പല ഹോട്ടലുകളിലും മെനുവിൽനിന്ന് മീൻ വിഭവങ്ങൾ താൽക്കാലികമായി ഒഴിവാക്കിത്തുടങ്ങി.

 

വരുംദിവസങ്ങളിൽ ഊണിനൊപ്പമുള്ള മീൻ വറുത്തതിനും കറിക്കും വില കൂട്ടേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു. മത്സ്യവില കുതിച്ചുയർന്നത് ഇറച്ചി, പച്ചക്കറി വിപണികളെ ബാധിച്ചു. കോഴിയിറച്ചിക്കും പച്ചക്കറികൾക്കും വില കൂടിത്തുടങ്ങി.

 

പരമ്പരാഗത വള്ളങ്ങൾക്കും തിരിച്ചടി

നിലവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മാത്രമാണു കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുള്ളത്. എന്നാൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പരമ്പരാഗത വള്ളങ്ങൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. മഴയും കടലിലെ മോശം കാലാവസ്ഥയും മൂലം മിക്കവാറും ദിവസങ്ങളിലും കടലിൽ പോകുന്നതിനും വിലക്കുണ്ട്. ട്രോളിങ് നിരോധന കാലത്ത് കടലിൽ മത്സ്യപ്രജനനം ശരിയായ രീതിയിൽ നടന്നാൽ മാത്രമേ നിരോധനത്തിന് ശേഷം മത്സ്യലഭ്യതയിൽ വർധനവുണ്ടാകൂ എന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.

 

നേട്ടം ഇതര സംസ്ഥാന ലോബികൾക്ക്

 

കേരളത്തിലെ തീരങ്ങളിൽ നിന്നുള്ള മീൻ വരവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് ഇപ്പോൾ വിപണി കയ്യടക്കിയിരിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ലോറികളിലാണ് മത്സ്യമെത്തിക്കുന്നത്. വിപണിയിലെ ഈ കുത്തകയാണ് വിലക്കയറ്റത്തിനുള്ള മറ്റൊരു കാരണം. ട്രോളിങ് നിരോധനവും കാലവർഷവും മുന്നിൽ കണ്ട് ദിവസങ്ങൾക്ക് മുൻപു വൻതോതിൽ സംഭരിച്ച മത്സ്യമാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഈ മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധനയും ചെക്പോസ്റ്റുകളിൽ ശുഷ്കമാണ്. രാസവസ്തുക്കൾ ചേർത്ത മത്സ്യം വിപണിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കടുത്ത പരിശോധന വേണമെന്നും ആവശ്യമുണ്ട്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *