കാശുള്ളവര്‍ സൗജന്യം പറ്റാന്‍ നില്‍ക്കരുത്; നിര്‍ധനരുടെ അവകാശം പിടിച്ചുപറിക്കില്ലെന്ന് പ്രഖ്യാപിക്കണം; സുരേഷ് ഗോപി

Spread the love

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

 

ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നു. അവര്‍ക്ക് ഇത് വലിയ സഹായകമാകും. ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ടിനെക്കാള്‍ ധനകാര്യത്തില്‍ വിരുത് ഉള്ളയാളാണ് സിപി ജോണ്‍. മുഖ്യമന്ത്രിയും സിപി ജോണും ചേര്‍ന്ന് ഇതിനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള കരുത്ത് ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

 

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സൗജന്യയാത്രയുടെ ഡെബിള്‍ ബെല്ലടിച്ചപ്പോള്‍ അവരുടെ മനസില്‍ പുതിയ സ്വപ്‌നങ്ങള്‍ വിരിഞ്ഞുതുടങ്ങിയിട്ടുണ്ടാകും. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരുന്നതിനെക്കാള്‍ നല്ലത് സമൂഹത്തില്‍ കുറച്ചുകൂടി ബ്ലെസ്ഡ് ആയിട്ടുള്ള സ്ത്രീകള്‍ ഞങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ല, ഞങ്ങള്‍ കാശുകൊടുത്ത് പോയ്‌ക്കൊള്ളാം എന്ന് സധൈര്യം പറയാന്‍ പറ്റുന്നവര്‍ മാറിനിന്നാല്‍ ഇത് വലിയ വിജയമാകും. ‘ഞാന്‍ ഒരു സ്ത്രീ, എനിക്ക് സമ്പാദ്യമുണ്ട്. ഞാന്‍ മറ്റൊരു നിര്‍ധനയായ അല്ലെങ്കില്‍ ഇതിന് വക്കില്ലാത്ത ഒരുസ്ത്രീയുടെ അവകാശം പിടിച്ച് പറിക്കില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം യാത്രക്കാര്‍ തീരുമാനിച്ചാല്‍ ഇത് വളരെ മനോഹരമാകും. മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാര്‍ക്കും നല്‍കാനുളള തിരിച്ചുള്ള ട്രിബ്യൂട്ട് ഇതായിരിക്കും. ആ ചിന്താഗതി വളരണം’ സുരേഷ് ഗോപി പറഞ്ഞു.

 

അതേസമയം, മലയാളികളെ കൂട്ടത്തോടെ പറ്റിക്കുന്ന പരിപാടിയാണ് കെഎസ്ആര്‍ടിസിയിലെ ‘സൗജന്യ യാത്ര’ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ‘കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന മൂവായിരത്തിലധികം ഓര്‍ഡിനറി ബസുകളില്‍ ഭൂരിഭാഗവും ഒറ്റരാത്രികൊണ്ട് ‘സിറ്റി ഫാസ്റ്റ്’ സര്‍വീസുകളാക്കി മാറ്റി, സ്ത്രീകളുടെ സൗജന്യ യാത്രാപരിധിയില്‍ നിന്ന് അട്ടിമറിച്ചിരിക്കുന്നു!. നാളെ പേരിന് മാത്രം നൂറ് ബസുകള്‍ ഓടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് നീക്കം. ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു കോണ്‍ഗ്രസ്സേ’ യെന്നും ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ കുറിച്ചു

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *