ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Spread the love

ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിലവില്‍ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും കോടതി വിസമ്മതിച്ചു.

 

ഹര്‍ജിക്കാര്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമാണെന്ന് കോടതിയില്‍ വാദമുയര്‍ന്നു. പരസ്പരം ഇഷ്ടപ്പെടുന്നതായും സ്‌നേഹിക്കുന്നതായും പറഞ്ഞ ഇരുവരും, ഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും നിലവില്‍ ലിവിങ് ടുഗെദര്‍ രീതിയിലാണ് ഒന്നിച്ച് താമസിക്കുന്നതെന്നും കോടതിയെ അറിയിച്ചു.

 

എന്നാല്‍, ഏതാനും ദിവസങ്ങള്‍ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദര്‍ ബന്ധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കുന്നത് ഒരു ‘അവിഹിത ബന്ധത്തിന്’ നല്‍കുന്ന പരോക്ഷമായ അംഗീകാരമായി മാറുമെന്നും കോടതി നിരീക്ഷിച്ചു.

 

ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ട്. ഹര്‍ജിക്കാര്‍ സ്വന്തം വീടുകളില്‍നിന്ന് ഒളിച്ചോടിപ്പോകുന്നതിലൂടെ കുടുംബത്തിന് അപകീര്‍ത്തി വരുത്തിവെക്കുക മാത്രമല്ല, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കൂടിയാണ് ലംഘിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *