24 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് അഞ്ചംഗ സംഘം

Spread the love

ലക്നൗ ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ പുല്ലു ശേഖരിക്കാൻ പോയ യുവതിയെ പ്രതികൾ ലഹരിപദാർഥം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. രാവിലെ പുല്ലു ശേഖരിക്കാൻ പോയ യുവതി വൈകിട്ടും ‌വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനപ്രദേശത്തുനിന്ന് യുവതിയെ കണ്ടെത്തിയത്.

 

ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉമർ എന്നയാൾക്കെതിരെയും ഇയാളുടെ കൂട്ടാളികൾക്കെതിരെയും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികൾ നിലവിൽ ഒളിവിലാണ്. യുവതിയെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനായി മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *