വെപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

Spread the love

കമ്പളക്കാട് : കോട്ടത്തറ, വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി പിടിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഹാജരാക്കി. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തിയത്. നിയവുമായി കലഹിക്കുന്ന കുട്ടി സമൂഹത്തിൽ നിരന്തര ശല്യക്കാരനാണ്. മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നയാളാണ്. ഇത്തരത്തിൽ നിരന്തരം ശല്യക്കാരനായത്തിനെതുടർന്ന് സ്റ്റേഷനിൽ കൂട്ടായ പരാതികളും മറ്റും മുൻപും ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി മുൻപ് രണ്ടു തവണ കുട്ടിക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

 

24.05.2026 തീയതി വൈകീട്ടോടെയാണ് കോട്ടത്തറ, വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ പാത്തു(85)വിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സംഭവം കൊലപാതകമെന്ന് തെളിയിക്കുകയുമായിരുന്നു. കഴുത്തിലെ എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയും, ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരിക്കുകളും, ഇടതു വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തിരുന്നു.

 

സംഭവ ശേഷം കുറ്റകൃത്യം ചെയ്തയാളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാതിരുന്ന കേസിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൽപ്പറ്റ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഫിംഗർ പ്രിന്റ്, ഡോഗ് സ്ക്വാഡ്, പോലീസിലെ മറ്റു വിഭാഗങ്ങളെല്ലാം സംയോജിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയിലേക്ക് എത്തുന്നത്.

 

അന്വേഷണ സംഘത്തിൽ കല്പറ്റ ഡി.വൈ.എസ്.പി അഷ്‌റഫ്‌ തേങ്ങലക്കണ്ടിയിൽ, ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, പി. വി സജീവ്, ടി.പി രാജേഷ്‌, സബ് ഇൻസ്‌പെക്ടർമാരായ എൻ.വി ഹരീഷ്കുമാർ, എൻ വിപിൻ, ഇ.കെ രമ്യ, എ.എസ്.ഐ ബിജു വർഗീസ്, എസ്.സി.പി.ഓ മാരായ ഷാലു ഫ്രാൻസിസ്, കെ.കെ വിപിൻ, മുഹമ്മദ്‌ ഷമീർ, സി.പി.ഓ മാരായ എം.എ ശിഹാബ്, പി നിഷാദ്, ഇ.എസ് ശ്രീജേഷ്, പി.ബി അജിത്, ടി ആർ രജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

 

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *