ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം പുമീത് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്‍റെ കാരണം പോലീസും ഫയർഫോഴ്‌സും അന്വേഷിച്ചുവരികയാണ്.







