ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോൾ മാറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്

Spread the love

 

 

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയയുടെ നിലപാട് പല കാര്യത്തിലും വ്യത്യസ്തമാണ്. വേഷത്തിൽ തന്നെ മുൻ മുഖ്യമന്ത്രിമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് വിജയ് സ്വീകരിച്ചത്. ഇപ്പോഴിതാ ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെ പൂർണഗർഭിണിയായ യുവതിക്കുവേണ്ടി മുഖ്യമന്ത്രി ജോസഫ് വിജയ് വേദിയിൽ നിന്നും താഴെയിറങ്ങിച്ചെന്ന് നിയമനഉത്തരവ് കൈമാറുകയായിരുന്നു.

 

വൈദ്യുതി വകുപ്പിലേക്ക് നിയമനം ലഭിച്ചവരിൽ അക്ഷയ ലക്ഷ്‌മി എന്ന ഉദ്യോഗാർഥിയും ഉൾപ്പെട്ടിരുന്നു.

 

അക്ഷയയുടെ പേര് അനൗൺസ് ചെയ്തപ്പോഴാണ് അവർ ഒൻപത് മാസം പ്രായമുള്ള ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി വിജയയുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള അക്ഷയയ്ക്ക് പടവുകൾ കയറി സ്റ്റേജിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി നേരെ ലെറ്ററുമായി താഴെയിറങ്ങിച്ചെന്നു. ഔദ്യോഗിക പ്രോട്ടോക്കോളുകളും സുരക്ഷാ ഉദ്യോഗസ്‌ഥരേയും മറികടന്നും അമ്പരപ്പിച്ചുമായിരുന്നു ഈ നീക്കം.

 

തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ

മുഖേന വൈദ്യുതി വകുപ്പിൽ ജോലി

ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള

അപ്പോയിന്റ്മെന്റ് ലെറ്റർ വിതരണംചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. 383

അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18അസിസ്റ്റന്റ് അക്കൗണ്ട്സ്

ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന

ഉത്തരവുകൾ കൈമാറിയത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം

പ്രോട്ടോക്കോൾ ലംഘിച്ചും ജനങ്ങളുടെ

ആവശ്യപ്രകാരം നിലപാടുകൾ

സ്വീകരിച്ചും ആൾക്കൂട്ടത്തിലേക്ക്

ഇറങ്ങിച്ചെന്നും വിജയ് മറ്റു രാഷ്ട്രീയ

നേതാക്കളിൽ നിന്നും വ്യത്യസ്‌നായി

തുടരുന്നുവെന്നാണ് വിഡിയോക്ക് ലഭിച്ച

കമന്റ്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *