പൊലീസിൽ പരിഷ്‌കാരം: സ്ഥലംമാറ്റം ജൂലൈ ഒന്നിനുശേഷം; ഹൈവേ പട്രോൾ, പിങ്ക് പൊലീസ്, ജനമൈത്രി പ്രവർത്തനം മാറും

Spread the love

തിരുവനന്തപുരം ∙ സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. ഹൈവേ പട്രോൾ, ജനമൈത്രി, പിങ്ക് പൊലീസ് എന്നിവയുടെ പ്രവർത്തനരീതിയിൽ മാറ്റം വരും. സ്‍പെഷൽ ബ്രാഞ്ചിലടക്കം ബാക്കിയുള്ള സ്ഥലംമാറ്റങ്ങൾ നിയമസഭാ സമ്മേളനം സമാപിക്കുന്ന ജൂലൈ ഒന്നിനുശേഷം നടപ്പാക്കും. ജില്ലാ സ്‍പെഷൽ ബ്രാഞ്ചിനു പുറമേ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) മുതൽ ഡിവൈഎസ്‌പിമാർ വരെയുള്ളവരുടെ പൊതു സ്ഥലംമാറ്റമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയ ഇൻസ്‍പെക്ടർമാർ, ഡിവൈഎസ്‌പിമാർ എന്നിവർക്കു സ്വന്തം ജില്ലയിൽ നിയമനം നൽകും.

 

∙ ഹൈവേ പട്രോൾ: ദേശീയപാതകളിലെ സുരക്ഷയ്ക്കു പുറമേ, ആ പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും നൽകും. ദേശീയപാതയ്ക്കു സമീപമുള്ള വീടുകളിലേക്കും ഹൈവേ പട്രോൾ സംഘത്തിന്റെ നിരീക്ഷണമെത്തും. വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുടെ കണക്കെടുത്ത്, അവിടെ പ്രത്യേക നിരീക്ഷണമേർപ്പെടുത്തും. സംഘർഷബാധിത പ്രദേശങ്ങൾ പതിവായി സന്ദർശിക്കും.

 

∙ പിങ്ക് പൊലീസ്(വനിതാ പൊലീസ്): ലഹരി വ്യാപനത്തിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിൽ സജീവ പങ്കാളിത്തമുറപ്പാക്കും. സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണചുമതല നൽകും.

 

∙ ജനമൈത്രി പൊലീസ്: നിലവിൽ, ഓരോ പ്രദേശത്തെയും റസിഡന്റ്സ് അസോസിയേഷനുകളുമായാണ് സമ്പർക്കം. ഇതിനു പുറമേ അതതു സ്ഥലങ്ങളിലെ ജനങ്ങളുമായി നേരിട്ടു സമ്പർക്കമുറപ്പാക്കും. കൃത്യമായ ഇടവേളകളിൽ വീടുകളിൽ സന്ദർശനം നടത്തും.

 

ജയിലിൽ 14 വർഷം പിന്നിട്ടവർക്ക് ശിക്ഷാ ഇളവ് പരിഗണനയിൽ

 

∙ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ, 14 വർഷത്തെ ജയിൽവാസം പിന്നിട്ടവർക്കു ശിക്ഷാ ഇളവ് നൽകുന്നത് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ. കുറ്റകൃത്യ പ്രവണതയിൽനിന്ന് മോചിതരായെന്ന് ജയിൽ അധികൃതർക്കു ബോധ്യമുള്ളവർക്കാണ് ഇളവ് നൽകുക. കൊടും കുറ്റവാളികളെ ശിക്ഷാ ഇളവിനു പരിഗണിക്കില്ല.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *