ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

Spread the love

കൊച്ചി∙ പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണു സംഭവം. പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോൺ സ്വദേശി നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊഞ്ഞാശേരിയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇവർ.

 

പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ റാബുൽ അമീനും ഭാര്യ നർസീനയും തമ്മിൽ കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. താമസസ്ഥലത്തു വച്ച് വീണ്ടും രൂക്ഷമായ തർക്കമുണ്ടാകുകയും ഇതിനിടയിൽ പ്രകോപിതനായ റാബുൽ കയ്യിൽ കിട്ടിയ ആയുധം ഉപയോഗിച്ചു ഭാര്യയുടെ തലയ്ക്കടിക്കുകയുമായിരുന്നു എന്നാണു വിവരം. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു എന്നു കരുതുന്നു. ഇന്നു രാവിലെയാണു വിവരം പുറത്തറിയുന്നത്.

 

ഇവർക്ക് 3 വയസ്സുള്ള ഒരു കുട്ടിയുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം നർസീനയുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രതിയായ റാബുൽ അമീനെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ കാരണവും മരണകാരണവും സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *