പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിനിൽ വച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

Spread the love

കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിൻ യാത്രയ്ക്കിടെ വിലങ്ങഴിച്ചു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ വെച്ച് വീണ്ടും പിടിയിലായി. പൂനെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്രയാണ് പൊലീസിന്റെ വലയിലായത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു.

 

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് പൂനെ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് നാടകീയമായി ഇയാൾ ചാടിപ്പോയത്. കഴിഞ്ഞ ജൂൺ 29-ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ചരയ്ക്കും ഇടയിലായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മഹാരാഷ്ട്രയിലെ രത്‌നഗിരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി, ട്രെയിൻ നിർത്തിയ സമയം നോക്കി തനിക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും വെട്ടിച്ച് പുറത്തേക്ക് ഓടിമറയുകയായിരുന്നു. കറുത്ത ടീഷർട്ടും പാന്റ്സുമായിരുന്നു രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം.

 

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരു ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് സഞ്ജുരാജ് മൽഹോത്രയ്ക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിനെ തുടർന്ന് പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പിടിയിലായ പ്രതിയെ ഉടൻ തന്നെ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *