ജോർജിയയിലേക്ക് പോയെന്ന് വീട്ടുകാർ, കശ്മീരിൽ എന്ന് പൊലീസ്; 70 ലക്ഷം തട്ടിയ ഈരാറ്റുപേട്ട സ്വദേശി മുങ്ങി

Spread the love

കോട്ടയം ∙ ജോർജിയയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 9 പേരിൽനിന്നായി 70 ലക്ഷം തട്ടിയ ഈരാറ്റുപേട്ട സ്വദേശി മുങ്ങിയെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ്. ജോർജിയയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയാണെന്നും അവിടെ ജോലി ഒഴിവുണ്ടെന്നും പറഞ്ഞു തട്ടിപ്പു നടത്തിയെന്നാണു പരാതി. ആരോപണവിധേയനെ കഴിഞ്ഞ മാസം ആദ്യം മുതൽ കാണാനില്ലെന്നു കാട്ടി വീട്ടുകാർ പരാതി കൊടുത്തിട്ടുണ്ട്.

 

കഴിഞ്ഞ മാസം നെടുമ്പാശേരിയിൽനിന്നു വിമാനം കയറിയെന്നും ജോർജിയയിൽ എത്തിയതായി അറിയിച്ചെന്നും വീട്ടുകാർ മൊഴി കൊടുത്തിട്ടുണ്ട്. പിന്നീടു വിവരങ്ങളില്ല. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇയാൾ ജോർജിയയിൽ എത്തിയില്ലെന്നും ജൂൺ 4നു മുംബൈയിൽ എത്തിയെന്നും തുടർന്നു കശ്മീരിലേക്ക് കടന്നതായും കണ്ടെത്തി.

  • Related Posts

    പ്ലസ്ടു വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കുടുങ്ങി; 2 ഡോക്ടർമാർക്കെതിരെ കേസ്, സ്ഥാപനത്തിന് റജിസ്ട്രേഷനില്ല

    Spread the love

    Spread the loveഅരുവിക്കര ( തിരുവനന്തപുരം)∙ പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ ഡോ.രഹ്ന എന്നിവർക്കെതിരെയാണ്…

    കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേർ മരിച്ചു; 3 പേർക്ക് ഗുരുതര പരുക്ക്

    Spread the love

    Spread the loveഒറ്റപ്പാലം∙ പാലക്കാട് – കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. 3 പേർക്ക് ഗുരുതര പരുക്ക്. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ.അജയ് എന്നിരാണു മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്,…

    Leave a Reply

    Your email address will not be published. Required fields are marked *