വീട്ടിലെ എസിക്കുള്ളിൽ എംഡിഎംഎയും കഞ്ചാവും; ചങ്ങനാശേരിയിൽ ദമ്പതികൾ പിടിയിൽ- ദൃശ്യങ്ങൾ

Spread the love

ചങ്ങനാശേരി ∙ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി ചങ്ങനാശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. ചങ്ങനാശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന് 0.52 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശി ജെസ്സിം ജലാൽ, ഭാര്യ ബിസ്‌മിയ കാസിം എന്നിവരെ എക്സൈസ് പിടികൂടി.

 

വീട്ടിലെ എസിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്. എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

 

ചങ്ങനാശേരി എക്സൈസ് സിഐ എസ്.ബി.ആദർശിന്റെ നേതൃത്വത്തിൽ, എഎസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനോയ്.കെ.മാത്യു, എം.നൗഷാദ്, പ്രിവന്റീവ് ഓഫിസർ ടി.സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ എ.ഷീബ, നിത്യ വി.മുരളി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *