കോഴിക്കോട് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Spread the love

കോഴിക്കോട്: വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലര്‍ച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മയാണ് മൃതദ്ദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു.

 

പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവമായതിനാൽ പൊലീസ് നിരന്തരം പരിശോധന നടത്തുന്ന സ്ഥലമാണിത്. ഈ സംഘങ്ങളിൽ ആരെങ്കിലും ബിജുവിനെ അക്രമിച്ചതാണോ എന്നടക്കം വീട്ടുകാർക്ക് സംശയമുണ്ട്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

 

  • Related Posts

    ‘കുട്ടികൾക്ക് മാത്രം മതിയോ? സർക്കാർ ജീവനക്കാർക്ക് കളി കാണണ്ടേ’: അവധി പ്രഖ്യാപനത്തിന് പിന്നാലെ ‘കമന്റടി’

    Spread the love

    Spread the loveകോട്ടയം∙ കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കണം സാറേ!. ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു കമന്റാണിത്. കുട്ടികൾക്ക്…

    സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ KSEB-ക്ക് അനുമതി

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഒരു വർഷത്തേക്കാണ് ഈ വൈദ്യുതി വാങ്ങുന്നത്. യൂണിറ്റിന് അഞ്ച് രൂപ 96 പൈസ…

    Leave a Reply

    Your email address will not be published. Required fields are marked *