ലോക്കറില്‍ നിന്ന് നഷ്ടമായത് 50 ലക്ഷം രൂപയുടെ ആഭരണങ്ങള്‍, ബാങ്ക് ഉത്തരവാദിയോ?; അറിയാം നിയമം

Spread the love

വിലപിടിപ്പുള്ള ആഭരണങ്ങളും പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ സ്ഥലമായാണ് പൊതുവെ ബാങ്ക് ലോക്കര്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ബാങ്ക് ലോക്കറില്‍ നിന്ന് ഏകദേശം 50 ലക്ഷം രൂപയുടെ ആഭരണങ്ങളും മറ്റു വസ്തുക്കളും കാണാനില്ലെന്ന ഒരു സ്ത്രീയുടെ പരാതി വാര്‍ത്തയായി പുറത്തുവന്നതോടെ, ലോക്കര്‍ സുരക്ഷ സംബന്ധിച്ച സംശയങ്ങള്‍ നിരവധിപ്പേരാണ് ഉന്നയിക്കുന്നത്.

 

ലോക്കറില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അപ്രത്യക്ഷമായാല്‍ നഷ്ടത്തിന് ബാങ്ക് ഉത്തരവാദിയാണോ? എന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. ബാങ്കിന്റെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

ഇക്കാര്യത്തില്‍ ചട്ടം എന്താണ് പറയുന്നത് എന്ന് നോക്കാം.

 

നിശ്ചിത ഫീസ് അടച്ചാണ് ഉപഭോക്താക്കള്‍ ബാങ്ക് ലോക്കര്‍ വാടകയ്‌ക്കെടുക്കുന്നത്. ഉപഭോക്താവിനോ അംഗീകൃത വ്യക്തിക്കോ മാത്രമേ ആക്‌സസ് അനുവദിക്കൂ. സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ വേറിട്ട താക്കോല്‍, ഇരട്ട കീ സംവിധാനം അല്ലെങ്കില്‍ ഡിജിറ്റല്‍ ആക്‌സസ് സംവിധാനം എന്നിവയെയാണ് ആശ്രയിക്കുന്നത്. അനധികൃത ആക്‌സസ് തടയുന്നതിനാണ് ഈ സുരക്ഷാ ക്രമീകരണം സ്വീകരിക്കുന്നത്.

 

ലോക്കറിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയാല്‍ എന്തുചെയ്യണം?

 

ബാങ്ക് ലോക്കറില്‍ മോഷണം കണ്ടെത്തിയാല്‍, ആദ്യപടിയായി ബാങ്ക് ശാഖയില്‍ ഒരു രേഖാമൂലമുള്ള പരാതി ഫയല്‍ ചെയ്യുക എന്നതാണ്. ബാങ്ക് ഒരു ഇന്റേണല്‍ അന്വേഷണം നടത്തുകയും ലോക്കറിനോ അതിലെ ഉള്ളടക്കങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. അടുത്തതായി, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിയമപരമായ രേഖകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. നഷ്ടപരിഹാരത്തിനോ ഇന്‍ഷുറന്‍സ് ക്ലെയിമിനോ ഇത് നിര്‍ണായകമാണ്.

 

ബാങ്കിന്റെ അശ്രദ്ധ മൂലമാണ് മോഷണം നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ (ദുര്‍ബലമായ സുരക്ഷാ സംവിധാനമോ ജീവനക്കാരുടെ മോശം പെരുമാറ്റമോ പോലുള്ളവ) നഷ്ടത്തിന് ബാങ്ക് ഉത്തരവാദിയാകുന്നു. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ബാങ്ക് നഷ്ടപരിഹാരം നല്‍കണം. ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇനങ്ങള്‍ക്ക് പല ബാങ്കുകളും ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോക്കര്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു ക്ലെയിം ഫയല്‍ ചെയ്യാനും ഇന്‍ഷുറന്‍സ് കമ്പനി വഴി നഷ്ടം വീണ്ടെടുക്കാനും കഴിയും.

 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വാര്‍ഷിക ലോക്കര്‍ വാടകയുടെ 100 മടങ്ങ് വരെ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. ഇത് നഷ്ടങ്ങള്‍ വീണ്ടെടുക്കുന്നത് ഉറപ്പാക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബാങ്കുകളിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഉദാഹരണമായി ലോക്കറിന്റെ വാര്‍ഷിക വാടക 2000 രൂപയാണെങ്കില്‍ നഷ്ടപരിഹാരമായി ഉപഭോക്താവിന് നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരായിരിക്കുന്നത് രണ്ടു ലക്ഷം രൂപ മാത്രമാണ്. അതുകൊണ്ടാണ് അപ്രതീക്ഷിത നഷ്ടങ്ങളില്‍ നിന്ന് സംരക്ഷണം നേടുന്നതിന് ഉപഭോക്താക്കള്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇന്‍ഷ്വര്‍ ചെയ്യണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 

നിലവറയുടെ മോശം അറ്റകുറ്റപ്പണി അല്ലെങ്കില്‍ ഘടനാപരമായ പ്രശ്നങ്ങള്‍ പോലുള്ള ബാങ്കിന്റെ പിഴവ് കാരണം ലോക്കറിനോ ഉള്ളിലെ ഇനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്കിനെ ഉത്തരവാദിത്തപ്പെടുത്താം. എന്നിരുന്നാലും, ഭൂകമ്പം, വെള്ളപ്പൊക്കം അല്ലെങ്കില്‍ മറ്റ് ഒഴിവാക്കാനാവാത്ത സംഭവങ്ങള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലമാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ ബാധ്യത പരിമിതമായിരിക്കാം.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *