യുവാവിനെ വലിച്ചിഴച്ച് ബസ് 10 മീറ്ററോളം നീങ്ങി, കണ്ടുനിന്നവർ നിലവിളിച്ചു; യുവാവിന് ദാരുണാന്ത്യം

Spread the love

കൊല്ലം ∙ നഗര മധ്യത്തിൽ കെഎസ്ആർടിസി ഒ‍ാർഡിനറി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്.ഷംനാദിന്റെ മകൻ എസ്.സെയ്ദലി (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.20ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഒ‍ാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

 

ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ സെയ്ദലി സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി ബസിനടിയിൽ കുടുങ്ങിപ്പോയ സെയ്ദലിയെയും വലിച്ചിഴച്ച് 10 മീറ്ററോളം ബസ് മുന്നോട്ടു നീങ്ങി. കണ്ടു നിന്നവർ ബഹളം വച്ചതോടെയാണ് ബസ് നിർത്തിയത്. അപകടം വരുത്തിയ ബസിലെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഒ‍ാടി രക്ഷപ്പെട്ടു.

 

ബസിനടിയിൽ രക്തത്തിൽ കുളിച്ചു കിടന്ന സെയ്ദലിയെ ഒ‍ാടിക്കൂടിയ തെരുവു കച്ചവടക്കാരും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തേക്ക് എടുത്തത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ സെയ്ദലിയെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് ബൈക്കിൽ ഇടിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ഷാജഹാനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് ഈസ്റ്റ് പൊലീസ് കേസെടുത്തു. സെയ്ദലിയുടെ അമ്മ: ബീവി ജാൻ, സഹോദരൻ: അക്ബർഷാ.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *