‘പൊലീസ് കസ്റ്റഡിയിൽ മരിച്ച മകന് നീതി വേണം’; വിജയ്‌യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച് ദമ്പതികൾ: അറസ്റ്റ്

Spread the love

ചെന്നൈ∙ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ ദമ്പതിമാർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് പിടിയിലായത്. ചെന്നൈയിൽ തമിഴ്നാട് സെക്രട്ടേറിയറ്റിന് സമീപം വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡിന് ഇരുവരും നിന്നിരുന്ന ജനക്കൂട്ടത്തിൽനിന്ന് ദമ്പതിമാർ റോഡിലേക്ക് ചാടിവീഴുകയും വാഹനവ്യൂഹം തടഞ്ഞുനിർത്താൻ ശ്രമിക്കുകയുമായിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നൽകാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് സൂചന. എന്നാൽ പൊലീസ് ഇവരെ തടഞ്ഞു. ‘അവർ പെട്ടെന്ന് വാഹനവ്യൂഹത്തിനു നേരെ ചാടി വീഴുകയായിരുന്നു. പക്ഷേ പൊലീസ് പെട്ടെന്ന് അവരെ പിന്തുടർന്നെത്തി പിടികൂടി. അവരെ ചോദ്യം ചെയ്യുകയാണ്.’–ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

 

ശിവഗംഗ ജില്ലയിലെ മനമധുരൈയിൽ പൊലീസ് കസ്റ്റഡിയിൽവച്ച് മരിച്ച എൻജിനീയറിങ് വിദ്യാർഥിയായ ആകാശ് ഡെലിസണിന്റെ മാതാപിതാക്കളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മാർച്ചിലാണ് ആകാശ് മരിച്ചത്. മകന് നീതിവേണമെന്നാവശ്യപ്പെട്ട് അന്നുമുതൽ രക്ഷിതാക്കളും ബന്ധുക്കളും പ്രക്ഷോഭത്തിലാണ്.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *