കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു; ജ്യോത്സ്യൻ അറസ്റ്റിൽ

Spread the love

ചെന്നൈ: വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന പരാതിയിലാണ് നടപടി.

 

ചെന്നൈയിലെ ബെസന്റ് നഗറിന് സമീപത്തെ കടൽത്തീരത്ത് വച്ചാണ് യുവതി തത്ത ജ്യോത്സ്യനെ പരിചയപ്പെട്ടത്. ഭാവിയെക്കുറിച്ച് അറിയാനായി ഇയാളെ സമീപിച്ചപ്പോൾ, ടെലിവിഷനിൽ തന്നെ കണ്ടിട്ടുണ്ടെന്നും തന്റെ നിർദേശങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വിജയിക്കാനാകുമെന്നും ഇയാൾ യുവതിയോട് പറഞ്ഞതായാണ് പൊലീസ് പറയുന്നത്.

 

തുടർന്ന് നഗ്ന പൂജ ചെയ്യണമെന്നും ഇത് വീഡിയോ കോൾ വഴി നടത്താമെന്നും ജ്യോത്സ്യൻ നിർദേശിച്ചു. ഇയാളുടെ വാക്കുകൾ വിശ്വസിച്ച യുവതി വീഡിയോ കോൾ വഴി പൂജയ്ക്ക് തയ്യാറായി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയ ജ്യോത്സ്യൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനായി ജ്യോത്സ്യൻ യുവതിയിൽനിന്ന് 20,000 രൂപ വാങ്ങിയതായും പൊലീസ് കണ്ടെത്തി.

 

ഇനിയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *