ഭക്ഷണം തയാറാക്കാതെ ഡാൻസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദനമേറ്റ യുവതി മരിച്ചു

Spread the love

നാഗ്പുർ ∙ ഭക്ഷണം തയാറാക്കുന്നതിലെ തർക്കത്തിനു പിന്നാലെ ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

 

പൊലീസ് പറയുന്നതിങ്ങനെ: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ യാദവ് തനിക്കും കുട്ടികൾക്കും ഭക്ഷണം ഉണ്ടാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹൗസിങ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ തയാറെടുക്കുകയായിരുന്ന യാമിനി പാചകം ചെയ്യാൻ വിസമ്മതിച്ചു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. മദ്യപിച്ചിരുന്ന കൃഷ്ണ ലാൽ കുട്ടികളുടെ മുന്നിൽവച്ച് യാമിനിയുടെ കഴുത്തിലും വയറ്റിലും ക്രൂരമായി മർദിച്ചു.

 

കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് വേദനസംഹാരി ഗുളികകൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. കൃഷ്ണ ലാൽ മെഡിക്കൽ സ്റ്റോറിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്നില്ലാതെ മടങ്ങി. പിന്നീട് യാമിനിയുടെ നില വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിലെ എല്ലിന് ഒടിവും കുടലിന് ഗുരുതരമായ പരുക്കും സംഭവിച്ചതായി തെളിഞ്ഞു. തുടർന്നാണ് ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

  • Related Posts

    ‘പണി’ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

    Spread the love

    Spread the loveശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ…

    ‘ഇന്ന് രാത്രിയോടെ നിന്റെ കഥ കഴിക്കും; വിധവയെ കണ്ടിട്ടുണ്ടോ’: പാർക്കിങ്ങിന്റെ പേരിൽ പല തവണ ഭീഷണി, അവസാനം വെടിവയ്പ്പ്…

    Spread the love

    Spread the loveഫരീദാബാദ് ∙ അയൽവാസികൾ തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കമാണ് ഫരീദാബാദിൽ അരുംകൊലയിൽ കലാശിച്ചത്. പരംജിത്തിന്റെ വീട്ടുകാരും മോനുവിന്റെ കുടുംബവും തമ്മിൽ പാർക്കിങ്ങിന്റെ പേരിലും പാർക്കിങ് സ്ഥലത്ത് നായ വിസർജിക്കുന്നതിന്റെ പേരിലും പലപ്പോഴും തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മോനു ശർമ…

    Leave a Reply

    Your email address will not be published. Required fields are marked *